കൊയിലാണ്ടി: കടലൂർ ആവിക്കൽ ബീച്ചിൽ ഥാർ ജീപ്പിൽ സൂക്ഷിച്ച പതിനഞ്ച് ഗ്രാമോളം എം.ഡി.എം.എയും മാരകായുധങ്ങളുമായി യുവാവ് പിടിയിലായി. അരിക്കുളം ഊരള്ളൂർ സ്വദേശി വാകമോളി വീട്ടിൽ സെഞ്ചുവിനെയാണ് (32) ഡാൻസാഫ് സംഘം പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന. ഇയാൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിനുള്ളിൽ നിന്ന് എം.ഡി.എം.എയ്ക്ക് പുറമെ തോക്ക്, കത്തി, വാൾ, ഇരുമ്പ് പൈപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. പരിശോധനയ്ക്കിടെ പ്രതി അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് […]
Kozhikode
