പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ പൊറോളി അസൈനാറുടെ ഭാര്യ ബേനസീർ (55) നിര്യാതയായി. മക്കൾ: അൻസാബ്, അൻഷിഫ് (ഇരുവരും ഖത്തർ), അൻസ. മരുമക്കൾ: ഫിറോസ് തിക്കോടി (കുവൈറ്റ്), റിസ്വാന കീഴരിയൂർ.
Kozhikode
പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ പൊറോളി അസൈനാറുടെ ഭാര്യ ബേനസീർ (55) നിര്യാതയായി. മക്കൾ: അൻസാബ്, അൻഷിഫ് (ഇരുവരും ഖത്തർ), അൻസ. മരുമക്കൾ: ഫിറോസ് തിക്കോടി (കുവൈറ്റ്), റിസ്വാന കീഴരിയൂർ.
Kozhikode
കൊയിലാണ്ടി: ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കൊയിലാണ്ടി പോലീസിന്റെ പിടിയിലായി. കീഴരിയൂർ ചാലിൽ മീത്തൽ രാജേഷ് (41), പള്ളിയത്ത്കുനി പെയിൻകിലാട്ട് താജു തസ്ലീഫ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 85 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാവുന്തറ എ.യു.പി സ്കൂളിന് സമീപത്ത് വെച്ചാണ് പ്രതികൾ വലയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ […]
Kozhikode
നാദാപുരം: നാദാപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വടകര ലാൻഡ് ട്രിബ്യൂണൽ ഡെപ്യൂട്ടി തഹസിൽദാർ മുൻപാകെയാണ് പത്രിക കൈമാറിയത്. മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു. യു.ഡി.എഫ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, കെ.പി. രാജൻ തുടങ്ങിയവരും പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
Kozhikode
തിരുവനന്തപുരം: വോട്ടെടുപ്പിന് മുൻപ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. മാർച്ചിലെ പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. പെൻഷന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. 2,000 രൂപ വീതമാണ് പ്രതിമാസ പെൻഷൻ. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. 62 […]
Kozhikode
1.യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേണായ് 2.00 pm to 3.00 pm 2.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to 6:00 pm 3.ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു 10 am to 11 am 4.ശിശുരോഗ വിഭാഗം ഡോ :ദൃശ്യ. എം 9.30 am to 12.30 pm 5.ജനറൽ പ്രാക്ടീഷണർ ഡോ:അജയ് വിഷ്ണു 8.00 am to 6•00pm ഡോ : മുഹ്സിൻ 6.00 pm to 8.00 […]
Kozhikode
നന്തിബസാർ: തിക്കോടി ടൗൺ മസ്ജിദുസ്വാലിഹീൻ സംഘടിപ്പിച്ച ഈദ്ഗാഹിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിനും തുടർന്ന് നടന്ന ഖുതുബ പ്രസംഗത്തിനും ജാഫർ വാണിമേൽ നേതൃത്വം നൽകി. ലോകസമാധാനത്തിനായി വിശ്വാസികൾ ഒത്തുചേർന്ന വേദിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും പ്രശ്നങ്ങൾക്കും എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധികൾ അവസാനിക്കുന്നതിനായി ഈദ്ഗാഹിൽ പ്രത്യേക പ്രാർത്ഥനയും നടന്നു. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായത്.
Kozhikode
വടകര: വടകര നിയോജക മണ്ഡലം യു.ഡി.എഫ് – ആർ.എം.പി.ഐ ജനകീയ മുന്നണി സ്ഥാനാർത്ഥി കെ.കെ. രമ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ആർ.ഡി.ഒ കെ. അജീഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ മാല ചാർത്തിയ ശേഷമാണ് സ്ഥാനാർത്ഥി പത്രിക നൽകാനെത്തിയത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് കെ.കെ. രമ ആർ.ഡി.ഒ ഓഫീസിലെത്തിയത്. മുന്നണി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, എൻ. വേണു, എൻ.പി. അബ്ദുള്ള ഹാജി, ഒ.കെ. കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, എം.സി. വടകര, […]
Kozhikode
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12.30-ഓടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപത്തുനിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ, ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു, അഹമ്മദ് പുന്നക്കൽ, മടത്തിൽ അബ്ദുറഹിമാൻ, ടി.പി. ഭാസ്കരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പത്രിക സമർപ്പണത്തിന് […]
Kozhikode
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്നരയോടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ ടി.ബി. പ്രകാശ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. പത്രിക സമർപ്പണത്തിന് കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ, എൽ.ജി. ലിജീഷ്, പി. സത്യേന്ദ്രൻ, എം.പി. ശിവാനന്ദൻ, കബീർ സലാല തുടങ്ങിയ മുന്നണി […]
Kozhikode
കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ഭർത്താവിൻറെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അശ്വതിയുടെ ഭർത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെൻട്രൽ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു. രണ്ട് […]
Kozhikode