ചെമ്മരത്തൂർ ഉപ്പിലാ മലയിൽ വൻ തീപ്പിടുത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി – വീഡിയോ

വടകര: ചെമ്മരത്തൂർ ഉപ്പിലാ മലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ ഏക്കറ കണക്കിന് ഭൂമി കത്തിയമർന്നു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ മലയുടെ മുകൾഭാഗത്ത് ആരംഭിച്ച തീ, നിമിഷങ്ങൾക്കകം താഴേക്ക് പടരുകയായിരുന്നു. നാട്ടുകാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയ തീപ്പിടുത്തം ഇന്നലെ രാത്രിയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്. ആദ്യഘട്ടത്തിൽ വടകരയിൽ നിന്നെത്തിയ അഗ്നിശമന സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ വീശിയടിച്ച ശക്തമായ കാറ്റിൽ, അണഞ്ഞുവെന്ന് കരുതിയ തീ കരിയിലകളിലൂടെ വീണ്ടും ആളിപ്പടർന്നത് ആശങ്ക വർദ്ധിപ്പിച്ചു. […]

Kozhikode

Mar 22, 2026, 3:58 am GMT+0000
കണ്ടൽ നശിക്കുന്നതിൽ ആശങ്ക അറിയിച്ച് പരിസ്ഥിതിപ്രവർത്തകർ

വടകര : റെയിൽവേ സ്റ്റേഷന് സമീപത്തെ കണ്ടൽക്കാടുകൾ വ്യാപകമായി നശിക്കുന്നതിൽ പ്രകൃതിസ്നേഹികൾക്ക് ആശങ്ക രേഖപ്പെടുത്തി. പരിസ്ഥിതി പ്രവർത്തകർ കഴിഞ്ഞദിവസം ഇവിടം സന്ദർശിക്കുകയും ചെയ്തു. കണ്ടൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ കണ്ടലിനു ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ആലോചനയുണ്ടെന്ന് ഇവർ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, പപ്പൻ നരിപ്പറ്റ, കെ ശ്രീനാഥ്, സാനു ചന്ദ്രൻ, പി അഞ്ജിത, ആസിഫ് കുന്നത്ത്, എ. വിശ്വനാഥൻ, ജോഫിൻ […]

Kozhikode

Mar 22, 2026, 3:46 am GMT+0000
11 വർഷത്തെ കാത്തിരിപ്പ് വീണ്ടും നീളുന്നു; ഭൂഗർഭ കേബിൾ കുരുക്കിൽ പാവങ്ങാട്-പുതിയാപ്പ മേൽപ്പാലം

എലത്തൂർ: പതിനൊന്നാം വർഷവും അപ്രോച്ച് റോഡില്ലാതെ റെയിൽവേ ട്രാക്കിന് മുകളിൽ നോക്കുകുത്തിയായി നിൽക്കുന്ന പാവങ്ങാട്-പുതിയാപ്പ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് വീണ്ടും തടസ്സം. ഏറെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം അപ്രോച്ച് റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്തെങ്കിലും പൈലിങ് ആരംഭിക്കാനായില്ല. നിർദിഷ്ട ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി.യുടെ അതിശക്തമായ ഭൂഗർഭ കേബിളുകളാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. പൈലിങ് നടത്തുന്നതിന് മുൻപായുള്ള ട്രയൽ പരിശോധനയിലാണ് ഭൂമിക്കടിയിൽ 110 കിലോ വാട്ടിന്റെയും 11 കിലോ വാട്ടിന്റെയും വൈദ്യുത ലൈനുകൾ കണ്ടെത്തിയത്. പൈലിങ് നടത്തിയാൽ ഈ ലൈനുകൾക്ക് കേടുപാട് […]

Kozhikode

Mar 22, 2026, 3:40 am GMT+0000
ബീച്ചിലേക്ക് ജനപ്രവാഹം; കോഴിക്കോട് നഗരത്തിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

കോഴിക്കോട്: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ കോഴിക്കോട് നഗരം സമാനതകളില്ലാത്ത ഗതാഗതക്കുരുക്കിലമർന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തിരക്ക് രാത്രി വൈകിയും തുടർന്നു. ബീച്ചിലേക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കും ജനപ്രവാഹമുണ്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണുണ്ടായത്. കോതിപ്പാലം മുതൽ തോപ്പയിൽ ബീച്ച് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ബീച്ച് പരിസരത്തെ താൽക്കാലിക ഭക്ഷണശാലകൾ ലക്ഷ്യമാക്കി എത്തിയവരുടെ വാഹനങ്ങൾ റോഡുകൾ കീഴടക്കി. ഗാന്ധി റോഡ് മുതൽ ബൈപ്പാസ് വരെയുള്ള ഭാഗങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ […]

Kozhikode

Mar 22, 2026, 3:34 am GMT+0000
മണിയൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കയ്യേറ്റശ്രമം

മണിയൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കയ്യേറ്റശ്രമം. മണിയൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വോട്ടഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത ശേഷം വോട്ടർമാരെ കാണാൻ നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കയ്യേറ്റമുണ്ടായത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ തിരുവള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പയ്യോളി പോലീസിൽ പരാതി നൽകി. മണിയൂരിലുണ്ടായ സംഭവം […]

Kozhikode

Mar 22, 2026, 3:09 am GMT+0000
അയനിക്കാട് പൊറോളി ബേനസീർ നിര്യാതയായി

പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ പൊറോളി അസൈനാറുടെ ഭാര്യ ബേനസീർ (55) നിര്യാതയായി. മക്കൾ: അൻസാബ്, അൻഷിഫ് (ഇരുവരും ഖത്തർ), അൻസ. മരുമക്കൾ: ഫിറോസ് തിക്കോടി (കുവൈറ്റ്), റിസ്‌വാന കീഴരിയൂർ.

Kozhikode

Mar 21, 2026, 4:42 pm GMT+0000
കൊയിലാണ്ടിയിൽ വൻ ലഹരിവേട്ട; 85 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊയിലാണ്ടി: ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കൊയിലാണ്ടി പോലീസിന്റെ പിടിയിലായി. കീഴരിയൂർ ചാലിൽ മീത്തൽ രാജേഷ് (41), പള്ളിയത്ത്കുനി പെയിൻകിലാട്ട് താജു തസ്ലീഫ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 85 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാവുന്തറ എ.യു.പി സ്‌കൂളിന് സമീപത്ത് വെച്ചാണ് പ്രതികൾ വലയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ […]

Kozhikode

Mar 21, 2026, 3:36 pm GMT+0000
നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പം

നാദാപുരം: നാദാപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വടകര ലാൻഡ് ട്രിബ്യൂണൽ ഡെപ്യൂട്ടി തഹസിൽദാർ മുൻപാകെയാണ് പത്രിക കൈമാറിയത്. മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു. യു.ഡി.എഫ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, കെ.പി. രാജൻ തുടങ്ങിയവരും പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

Kozhikode

Mar 21, 2026, 2:05 pm GMT+0000
ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; ഏപ്രിലിലെ പെൻഷൻ വിതരണം 31നും തുടങ്ങും

തിരുവനന്തപുരം: വോട്ടെടുപ്പിന് മുൻപ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. മാർച്ചിലെ പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. പെൻഷന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. 2,000 രൂപ വീതമാണ് പ്രതിമാസ പെൻഷൻ. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. 62 […]

Kozhikode

Mar 21, 2026, 1:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

1.യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേണായ് 2.00 pm to 3.00 pm 2.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to 6:00 pm 3.ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു 10 am to 11 am 4.ശിശുരോഗ വിഭാഗം ഡോ :ദൃശ്യ. എം 9.30 am to 12.30 pm 5.ജനറൽ പ്രാക്ടീഷണർ ഡോ:അജയ്‌ വിഷ്ണു 8.00 am to 6•00pm ഡോ : മുഹ്സിൻ 6.00 pm to 8.00 […]

Kozhikode

Mar 21, 2026, 1:13 pm GMT+0000