തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്ക് നീളുന്നു. ക്യാമ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെയുള്ള തെളിവുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന സൂചന. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ആനക്കൊമ്പുകള്‍ ക്യാമ്പ് വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സൈനിക ക്യാമ്പുമായി ബന്ധപ്പെട്ടതായതിനാല്‍ അന്വേഷണത്തില്‍ പല പ്രതിസന്ധികളും പൊലീസ് നേരിടുന്നുണ്ട്. ക്യാമ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതികളാണ് വിലങ്ങുതടിയാകുന്നത്. ഇതുവരെയും പൊലീസിന് ക്യാമ്പിലെ കാട് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 13നാണ് ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ […]
Kozhikode
