ഞാൻ ‘ജമാഅത്തെ ഇസ്‌ലാമി നോമിനി’ എന്ന് അഹമ്മദ് ദേവർകോവിൽ തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം;ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.   മുസ്‌ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഐഎൻഎൽ എന്നും ദേവർകോവിൽ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ പരാമർശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നും തഹ്‌ലിയ […]

Kozhikode

Mar 22, 2026, 8:21 am GMT+0000
എല്‍പിജി ക്ഷാമം രൂക്ഷം; പൊറോട്ടയുടെ വില വര്‍ധിപ്പിച്ചു, കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

ആലപ്പുഴ: പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൊറോട്ടയ്ക്ക് വില കൂടി. എല്‍പിജി ക്ഷാമത്തിനൊപ്പം പാമോയില്‍ വില കൂട്ടിയതാണ് ഹോട്ടലുകള്‍ക്ക് തിരിച്ചടിയായത്. ഇതോടെയാണ് പൊറോട്ടയുടെ വില വര്‍ധിപ്പിച്ചത്. പൊറോട്ടയ്ക്ക് മൂന്നുരൂപയാണ് കൂട്ടിയത്. നേരത്തെ ബിരിയാണിയ്ക്കും കറികള്‍ക്കും വില കൂട്ടിയിരുന്നു. എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചു. ചെറിയ പെരുന്നാള്‍ വരെ എങ്ങനെയെങ്കിലും ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഹോട്ടലുടമകള്‍. പെരുന്നാള്‍ ആഘോഷത്തിനായി അടച്ച ഹോട്ടലുകള്‍ പലതും പിന്നീട് തുറന്നിട്ടില്ല.   എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ […]

Kozhikode

Mar 22, 2026, 7:45 am GMT+0000
വി കുഞ്ഞികൃഷ്ണന്റെ ഓഫീസ് ഭീഷണിയെ തുടർന്ന് പൊളിച്ചുമാറ്റിയെന്ന ആരോപണം; പരാതി നല്‍കി എല്‍ഡിഎഫ്

കണ്ണൂര്‍: പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ ഓഫീസ് ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുമാറ്റിയെന്ന ആരോപണത്തില്‍ പരാതിയുമായി പൊലീസിനെ സമീപിച്ച് എല്‍ഡിഎഫ്. വി കുഞ്ഞികൃഷ്ണന്റേത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണ് എന്നാണ് പരാതി. സമൂഹത്തില്‍ കലാപമുണ്ടാക്കുകയാണ് കുഞ്ഞികൃഷ്ണന്റെ ആരോപണത്തിന്റെ ലക്ഷ്യമെന്നും യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം ആരോപണമുന്നയിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പ്രവര്‍ത്തകരോ നേതാക്കളോ സ്ഥലം നല്‍കിയതിന് എതിരായി സംസാരിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. എല്‍ഡിഎഫ് […]

Kozhikode

Mar 22, 2026, 7:30 am GMT+0000
പാങ്ങോട് സൈനിക ക്യാമ്പിലെ രണ്ട് കോടിയുടെ ആനക്കൊമ്പ് മോഷണം;പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്ക് നീളുന്നു. ക്യാമ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെയുള്ള തെളിവുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന സൂചന. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ആനക്കൊമ്പുകള്‍ ക്യാമ്പ് വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സൈനിക ക്യാമ്പുമായി ബന്ധപ്പെട്ടതായതിനാല്‍ അന്വേഷണത്തില്‍ പല പ്രതിസന്ധികളും പൊലീസ് നേരിടുന്നുണ്ട്. ക്യാമ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതികളാണ് വിലങ്ങുതടിയാകുന്നത്. ഇതുവരെയും പൊലീസിന് ക്യാമ്പിലെ കാട് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 13നാണ് ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ […]

Kozhikode

Mar 22, 2026, 7:02 am GMT+0000
ചന്ദനത്തിരി അണയ്ക്കാൻ ആവശ്യപ്പെട്ടു; പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവർ മർദ്ദിച്ചു

പേരാമ്പ്ര: ഇന്ധനം നിറയ്ക്കുന്നതിനിടെ സുരക്ഷാ നിർദ്ദേശം നൽകിയ പെട്രോൾ പമ്പ് ജീവനക്കാരിക്ക് ക്രൂരമർദ്ദനം. മൂരികുത്തിയിലെ ‘പ്രോമിസ് ഫ്യൂവൽസ്’ ജീവനക്കാരിയായ പാറാട്ടുപാറ നിരവത്ത് ഉഷ (48)യ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്തു. മാർച്ച് 19-ന് രാവിലെ 7.30-ഓടെയാണ് സംഭവം. പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ഓട്ടോറിക്ഷയ്ക്കുള്ളിൽ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉഷ, സുരക്ഷാ കാരണങ്ങളാൽ അത് അണയ്ക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, പ്രകോപിതനായ ഡ്രൈവർ ഡീസൽ ടാങ്കിന്റെ മൂടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു […]

Kozhikode

Mar 22, 2026, 6:44 am GMT+0000
ചെമ്മരത്തൂർ ഉപ്പിലാ മലയിൽ വൻ തീപ്പിടുത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി – വീഡിയോ

വടകര: ചെമ്മരത്തൂർ ഉപ്പിലാ മലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ ഏക്കറ കണക്കിന് ഭൂമി കത്തിയമർന്നു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ മലയുടെ മുകൾഭാഗത്ത് ആരംഭിച്ച തീ, നിമിഷങ്ങൾക്കകം താഴേക്ക് പടരുകയായിരുന്നു. നാട്ടുകാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയ തീപ്പിടുത്തം ഇന്നലെ രാത്രിയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്. ആദ്യഘട്ടത്തിൽ വടകരയിൽ നിന്നെത്തിയ അഗ്നിശമന സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ വീശിയടിച്ച ശക്തമായ കാറ്റിൽ, അണഞ്ഞുവെന്ന് കരുതിയ തീ കരിയിലകളിലൂടെ വീണ്ടും ആളിപ്പടർന്നത് ആശങ്ക വർദ്ധിപ്പിച്ചു. […]

Kozhikode

Mar 22, 2026, 3:58 am GMT+0000
കണ്ടൽ നശിക്കുന്നതിൽ ആശങ്ക അറിയിച്ച് പരിസ്ഥിതിപ്രവർത്തകർ

വടകര : റെയിൽവേ സ്റ്റേഷന് സമീപത്തെ കണ്ടൽക്കാടുകൾ വ്യാപകമായി നശിക്കുന്നതിൽ പ്രകൃതിസ്നേഹികൾക്ക് ആശങ്ക രേഖപ്പെടുത്തി. പരിസ്ഥിതി പ്രവർത്തകർ കഴിഞ്ഞദിവസം ഇവിടം സന്ദർശിക്കുകയും ചെയ്തു. കണ്ടൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ കണ്ടലിനു ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ആലോചനയുണ്ടെന്ന് ഇവർ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, പപ്പൻ നരിപ്പറ്റ, കെ ശ്രീനാഥ്, സാനു ചന്ദ്രൻ, പി അഞ്ജിത, ആസിഫ് കുന്നത്ത്, എ. വിശ്വനാഥൻ, ജോഫിൻ […]

Kozhikode

Mar 22, 2026, 3:46 am GMT+0000
11 വർഷത്തെ കാത്തിരിപ്പ് വീണ്ടും നീളുന്നു; ഭൂഗർഭ കേബിൾ കുരുക്കിൽ പാവങ്ങാട്-പുതിയാപ്പ മേൽപ്പാലം

എലത്തൂർ: പതിനൊന്നാം വർഷവും അപ്രോച്ച് റോഡില്ലാതെ റെയിൽവേ ട്രാക്കിന് മുകളിൽ നോക്കുകുത്തിയായി നിൽക്കുന്ന പാവങ്ങാട്-പുതിയാപ്പ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് വീണ്ടും തടസ്സം. ഏറെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം അപ്രോച്ച് റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്തെങ്കിലും പൈലിങ് ആരംഭിക്കാനായില്ല. നിർദിഷ്ട ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി.യുടെ അതിശക്തമായ ഭൂഗർഭ കേബിളുകളാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. പൈലിങ് നടത്തുന്നതിന് മുൻപായുള്ള ട്രയൽ പരിശോധനയിലാണ് ഭൂമിക്കടിയിൽ 110 കിലോ വാട്ടിന്റെയും 11 കിലോ വാട്ടിന്റെയും വൈദ്യുത ലൈനുകൾ കണ്ടെത്തിയത്. പൈലിങ് നടത്തിയാൽ ഈ ലൈനുകൾക്ക് കേടുപാട് […]

Kozhikode

Mar 22, 2026, 3:40 am GMT+0000
ബീച്ചിലേക്ക് ജനപ്രവാഹം; കോഴിക്കോട് നഗരത്തിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

കോഴിക്കോട്: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ കോഴിക്കോട് നഗരം സമാനതകളില്ലാത്ത ഗതാഗതക്കുരുക്കിലമർന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തിരക്ക് രാത്രി വൈകിയും തുടർന്നു. ബീച്ചിലേക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കും ജനപ്രവാഹമുണ്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണുണ്ടായത്. കോതിപ്പാലം മുതൽ തോപ്പയിൽ ബീച്ച് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ബീച്ച് പരിസരത്തെ താൽക്കാലിക ഭക്ഷണശാലകൾ ലക്ഷ്യമാക്കി എത്തിയവരുടെ വാഹനങ്ങൾ റോഡുകൾ കീഴടക്കി. ഗാന്ധി റോഡ് മുതൽ ബൈപ്പാസ് വരെയുള്ള ഭാഗങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ […]

Kozhikode

Mar 22, 2026, 3:34 am GMT+0000
മണിയൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കയ്യേറ്റശ്രമം

മണിയൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കയ്യേറ്റശ്രമം. മണിയൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വോട്ടഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത ശേഷം വോട്ടർമാരെ കാണാൻ നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കയ്യേറ്റമുണ്ടായത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ തിരുവള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പയ്യോളി പോലീസിൽ പരാതി നൽകി. മണിയൂരിലുണ്ടായ സംഭവം […]

Kozhikode

Mar 22, 2026, 3:09 am GMT+0000