തിക്കോടി ദേശീയപാതയിൽ സ്വകാര്യ ബസിന്റെ അനാസ്ഥ: യുവതിയെ ഇരുട്ടത്ത് ദേശീയപാതയിൽ ഇറക്കിവിട്ടു

പയ്യോളി : തിക്കോടിയിൽ ഇറങ്ങേണ്ട യാത്രക്കാരിയായ യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയർന്ന ഭാഗത്ത് ഇറക്കിവിട്ടു. യുവതിയെ നാട്ടുകാർ കോണിവെച്ച് താഴെയിറക്കി. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കൃതിക എന്ന സ്വകാര്യ ബസ്സാണ് യുവതിയെ അന്യായമായി ഇറക്കിവിട്ടത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം സാധാരണ സർവീസ് റോഡിലൂടെയാണ് പാസഞ്ചർ ബസ്സുകൾ കടന്നുപോവുന്നത്. അതുകൊണ്ടുതന്നെ തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനായിരുന്ന യുവതി ടിക്കറ്റെടുത്തത്. എന്നാൽ, ബസ് സർവീസ് റോഡിലൂടെ പോവാതെ ഹൈവേയിൽ കൂടെയാണ് പോയത്. വേണമെങ്കിൽ ഇറങ്ങിക്കോയെന്നും തിക്കോടി […]

Kozhikode

Aug 24, 2026, 6:49 am GMT+0000
വടകര പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും

വടകര: വടകര ജേർണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ കൊണ്ടാടി. പയ്യോളി സർഗാലയയിൽ നടന്ന ആഘോഷത്തിൽ മാധ്യമപ്രവർത്തകർ കുടുംബസമേതം പങ്കെടുത്തു. വിശിഷ്ടാതിഥികളും മാധ്യമപ്രവർത്തകരും ചേർന്ന് ഒരുമയുടെ ഭീമൻ പൂക്കളമൊരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മാധ്യമപ്രവർത്തകർ നാടിന്റെ സ്പന്ദനമാണെന്ന് വടകര എം. പി. ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. ദേശീയപാത വികസനവും ഗതാഗതക്കുരുക്കും മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പെൻഷൻ അനുവദിക്കുന്ന വിഷയത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് […]

Kozhikode

Aug 24, 2026, 6:34 am GMT+0000
കിടപ്പുരോഗികൾക്ക് ആശ്വാസമായി ഓണക്കിറ്റ് വിതരണം: മുൻകൈയെടുത്ത് എം. ഡി. ചാരിറ്റബിൾ ട്രസ്റ്റ്

ഹിൽ ബസാർ: ഓണത്തോടനുബന്ധിച്ച് ശ്രീ. മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഹിൽ ബസാറിലെ എം. ഡി. ട്രസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ പുഷ്പാലയം അശോകൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കാളിയേരി മൊയ്തു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗങ്ങളായ രമ്യ സുർജിത്ത്, മഞ്ജുള കെ. കെ. എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. […]

Kozhikode

Aug 24, 2026, 6:18 am GMT+0000
എസ്.ഇ.എ മെമ്പർഷിപ്പ് വിതരണം: കൊയിലാണ്ടിയിൽ തുടക്കമായി

കൊയിലാണ്ടി: സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് കാമ്പയിന് കൊയിലാണ്ടി മണ്ഡലത്തിൽ തുടക്കമായി. ജില്ലാ വ്യവസായ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ റഹീമുദ്ധീൻ ടി. കെ. സി ക്ക് ആദ്യ അംഗത്വം നൽകി സംഘടനയുടെ പ്രസിഡണ്ട് ഡോ. കെ. എം. ലതീഫ് നദ്‌വി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അയ്യൂബ് കൂളിമാട്, അഡ്വ. ഇൽയാസ് വടകര, റഹീം നന്തി, ഇൽയാസ് ദാരിമി, അബ്ബാസ് അശ്ഹരി, യാസിർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Kozhikode

Aug 24, 2026, 6:12 am GMT+0000
അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോൾ അപകടം; ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം. ടോറസ് അമിത വേഗത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.  

Kozhikode

Aug 24, 2026, 6:04 am GMT+0000
നിയമം ലംഘിച്ച് വീട്ടിലെത്തി, കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഉപാധികൾ ലംഘിച്ചതിനെ തുടർന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശി അൻസാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് ബേപ്പൂർ പോലീസ് പിടികൂടിയത്. ബേപ്പൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വെള്ളയിൽ, നടക്കാവ്, ടൗൺ, മാറാട്, കസബ, പന്നിയങ്കര, ബേപ്പൂർ, ചെമ്മങ്ങാട്, കൊണ്ടോട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്.   […]

Kozhikode

Aug 24, 2026, 4:40 am GMT+0000
സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കും.   ​മഴ കനക്കുന്ന സാഹചര്യത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ […]

Kozhikode

Aug 24, 2026, 3:32 am GMT+0000
കണ്ണൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ഇടിച്ചുകയറി തീപിടിച്ചു: രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരു ലോറികൾക്കും തീപിടിച്ചു.

Kozhikode

Aug 24, 2026, 3:27 am GMT+0000
കീഴരിയൂരിൽ ഓണനിലാവിന് വർണാഭമായ തുടക്കം

കീഴരിയൂർ:  കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണനിലാവിന്  വർണാഭമായ തുടക്കം. വാദ്യമേളങ്ങളോടെ ഓണപ്പൊട്ടനെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്രയോടെയാണ് പരിപാടിയുടെ തുടക്കം. കീഴരിയൂർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം സാഹിത്യകാരൻ ബിജു കാവിൽ നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷ വി.പി.സവിത, മുൻ പ്രധാന അധ്യാപകൻ ശ്രീശോഭ ഗോവിന്ദൻ നായർ, രവീന്ദ്രൻ നീലാംബരി, എ.കെ.ദാസൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ലക്ഷ്മിഭായ്, കെ.സി.എഫ് കോ ഓർഡിനേറ്റർ ഇ.രാമചന്ദ്രൻ, […]

Kozhikode

Aug 24, 2026, 2:16 am GMT+0000
പള്ളിക്കര നൈവാരണി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവതസപ്താഹയജ്ഞവും അഷ്ടമിരോഹിണി ആഘോഷവും

പയ്യോളി: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും അഷ്ടമിരോഹിണി ആഘോഷങ്ങൾക്കും ഓഗസ്റ്റ് 27-ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കുന്നമംഗലം ഇല്ലത്ത് മണികണ്ഠൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ യജ്ഞച്ചടങ്ങുകൾ ആരംഭിക്കും. പാലാഞ്ചേരി നവീൻ ശങ്കർ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ​യജ്ഞദിവസങ്ങളിൽ വിവിധ വിശേഷാൽ പൂജകളും കലാപരിപാടികളും നടക്കും. ഓഗസ്റ്റ് 28-ന് വിദ്യാഗോപാലമന്ത്രാർച്ചനയും, 31-ന് വൈകുന്നേരം 5 മണിക്ക് കിഴൂർ തെരു ഭഗവതി-ഗണപതി ക്ഷേത്രത്തിൽ നിന്ന് […]

Kozhikode

Aug 23, 2026, 2:54 pm GMT+0000