മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞു; കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ അടക്കം നാല് പേർക്ക് ദാരുണാന്ത്യം

മൈസൂരു: കർണാടകയിലെ ചന്നപട്ടണത്തിന് സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് നാല് മലയാളി യാത്രക്കാർ മരിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ വോൾവോ സ്ലീപ്പർ ബസാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പുട്ടപനതൊടിയിൽ അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് […]

Kozhikode

Mar 23, 2026, 5:03 am GMT+0000
പുറക്കാട് ചിറപ്പുറത്ത് സനൽ കുമാർ നിര്യാതനായി

പുറക്കാട്: വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ചിറപ്പുറത്ത് സനൽ കുമാർ (42) അന്തരിച്ചു. കോഴിക്കോട് കസബ വില്ലേജ് ഓഫീസിലെ ജീവനക്കാരനായിരുന്നു. വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഗോവിന്ദക്കുറുപ്പിന്റെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ബബിത. മക്കൾ: വേദിക, വാമിക. സഹോദരൻ: സന്തോഷ് (സി.പി.ഒ, വടകര).  

Kozhikode

Mar 23, 2026, 4:48 am GMT+0000
റിട്ട. അധ്യാപകൻ കരുണൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികയിൽ കൊല്ലാണ്ടിയിൽ കരുണൻ മാസ്റ്റർ (88) അന്തരിച്ചു. പയ്യോളി ഗവ. ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്. പരേതയായ പത്മാവതിയാണ് ഭാര്യ. മക്കൾ: സന്ധ്യ (ഐ.സി.ഡി.എസ് സൂപ്പർവൈസർ, വടകര), മൃദുല (കൊല്ലാണ്ടി ഫ്ലോർ മിൽ), യമുന (മാനേജർ, കെ.എസ്.എഫ്.ഇ ഓർക്കാട്ടേരി). മരുമക്കൾ: പി.കെ. രവി (റിട്ട. സബ് രജിസ്ട്രാർ, പയ്യോളി), രാജീവൻ (വടകര), ദേവദാസൻ (റിട്ട. ആരോഗ്യ വകുപ്പ്). പരേതയായ ഭാരതി ഏക സഹോദരിയാണ്. സംസ്കാരം ഇന്ന് (തിങ്കൾ) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. […]

Kozhikode

Mar 23, 2026, 4:45 am GMT+0000
വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോണിൽ; പ്രിൻസിപ്പൽ അറസ്റ്റിൽ

കുന്നംകുളം∙ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചെന്ന പരാതിയിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടിൽ സജു വർഗീസിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ ഫോട്ടോ ഗാലറി പരിശോധിച്ച വിദ്യാർഥികൾ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെന്നാണ് പരാതി. പ്രതിയെ കോടതി […]

Kozhikode

Mar 23, 2026, 3:21 am GMT+0000
‘ജി സുധാകരനെതിരായ ‘ചെറ്റത്തരം’ പരാമർശം മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പ്രയോ​ഗം’: രമേശ് ചെന്നിത്തല

ആലപ്പുഴ: ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോ​ഗം അദേഹം വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും ഇത്രയും വില കുറഞ്ഞ പദം ഒരു മുഖ്യനും ഇതിന് മുൻപ് ഉപയോ​ഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമർശത്തിന് മറുപടിയുമായി സിപിഐഎം വിട്ട മുതിർന്ന നേതാവ് ജി സുധാകരൻ തന്നെ നേരിട്ട് […]

Kozhikode

Mar 23, 2026, 3:16 am GMT+0000
കെഎസ്ആർടിസി ബസ് ഓടയിൽ ചാടി; താമരശ്ശേരി ചുരത്തിൽ 6 മണിക്കൂർ ഗതാഗതതടസ്സം

താമരശ്ശേരി ∙ ചുരത്തിൽ ഇന്നലെ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓടയിലേക്ക് ചാടിയതിനെ തുടർന്നു 6 മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട് യാത്രക്കാർ ദുരിതത്തിലായി. പലപ്പോഴും ഒന്നാം വളവ് മുതൽ വൈത്തിരി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇത് ചില സയമങ്ങളിൽ ചുണ്ട വരെ നീളുകയും ചെയ്തു. മൈസൂരുവിൽ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ വൈകിട്ട് 3.15നാണ് 9,8 വളവുകൾക്കിടയിൽ ഓവ് ചാലിലേക്ക് ചാടിയത്. ചുരം കയറി വരികയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസ് കണ്ടു […]

Kozhikode

Mar 23, 2026, 3:13 am GMT+0000
പക്ഷിപ്പനി: കോഴിക്കോട്ട് 1014 പക്ഷികളെ കൂടി കൊന്നു; മുട്ടയും തീറ്റയും നശിപ്പിച്ചു, ജാഗ്രത തുടരുന്നു

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത വിവിധ മേഖലകളിൽ പ്രതിരോധ നടപടിയുടെ ഭാഗമായി വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നപ്രക്രിയ പൂർത്തിയായി. രണ്ടാം ദിനമായ ഞായറാഴ്ച മാത്രം 1014 പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇതോടൊപ്പം 281 മുട്ടകളും 95 കിലോ തീറ്റയും ശാസ്ത്രീയമായി നശിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രം 433 പക്ഷികളെ നശിപ്പിച്ചു. കക്കോടി, ഒളവണ്ണ, നല്ലളം പഞ്ചായത്തുകളിലെ ചില വീടുകളിൽ ഉടമസ്ഥരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നത് ആദ്യഘട്ടത്തിൽ ദ്രുതകർമസേനയെ കുഴപ്പിച്ചു. അസുഖമില്ലാത്ത പക്ഷികളെ കൊല്ലരുതെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് […]

Kozhikode

Mar 23, 2026, 2:42 am GMT+0000
പയ്യോളിയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു; മൃതദേഹം മീറ്ററുകളോളം വലിച്ചിഴച്ച നിലയിൽ

പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. പയ്യോളി  ബീച്ച്‌റോഡ് സ്വദേശി സായ്‌ വിന്റെ കാട്ടിൽ പ്രമോദ് ആണ് മരിച്ചത്. ​​ ഇന്ന് വൈകീട്ട് 6.40-ഓടെയായിരുന്നു അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. റെയിൽവേ ഗേറ്റിന് സമീപം വെച്ച് പ്രമോദിനെ ഇടിച്ച ട്രെയിൻ, മൃതദേഹം മീറ്ററുകളോളം ദൂരേക്ക് വലിച്ചിഴച്ച് റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തായി വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. പരേതനായ വേണുവിന്റെയും രാധയുടെയും മകനാണ്. ഭാര്യ: ഷിംന. […]

Kozhikode

Mar 22, 2026, 4:47 pm GMT+0000
വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഭർത്താവ് അറസ്റ്റിൽ

ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ചതിനുപിന്നാലെഅമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹി(43)മിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാൾ താമസിക്കുന്ന വീട് പോലീസ് നേരത്തേ സീൽചെയ്തിരുന്നു. ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന(37)യുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പോലീസ്‌സർജൻ ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘം പോലീസിനു നൽകിയ […]

Kozhikode

Mar 22, 2026, 2:11 pm GMT+0000
ആഡംബര ജീവിതത്തിന് കുട്ടികളുടെ സ്വർണം കവർന്നു; വിഴിഞ്ഞത്ത് യുവാവും 17കാരനും പിടിയിൽ

വിഴിഞ്ഞം: ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താൻ കുട്ടികളുടെ സ്വർണാഭരണങ്ങൾ കവർന്ന് പണയം വെക്കുന്ന സംഘത്തെ വിഴിഞ്ഞം പോലീസ് പിടികൂടി. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. സ്വന്തം ബന്ധുവീട്ടിൽ നിന്നുതന്നെ മോഷണം നടത്തിയതാണ് പ്രതികളെ കുടുക്കിയത്. രണ്ടാഴ്ച മുമ്പാണ് കേസിലാസ്പദമായ സംഭവം നടന്നത്. 17കാരൻ തന്റെ ബന്ധുവീട്ടിലെ കുഞ്ഞിന്റെ മാലയാണ് മോഷ്ടിച്ചത്. കുഞ്ഞിന്റെ അമ്മ പള്ളിയിൽ പോയ സമയം നോക്കി വീട്ടിലെത്തിയ ഇയാൾ മാല കൈക്കലാക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് […]

Kozhikode

Mar 22, 2026, 2:09 pm GMT+0000