ഹിൽ ബസാർ: ഓണത്തോടനുബന്ധിച്ച് ശ്രീ. മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഹിൽ ബസാറിലെ എം. ഡി. ട്രസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ പുഷ്പാലയം അശോകൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കാളിയേരി മൊയ്തു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗങ്ങളായ രമ്യ സുർജിത്ത്, മഞ്ജുള കെ. കെ. എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. […]
Kozhikode
