ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരേ ജാ​ഗ്രത, ഇനി ചെയ്താൽ എട്ടിന്റെ പണികിട്ടുമേ

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചു. റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ട്രാക്കിന് സമീപമുള്ള പോസ്റ്റുകൾ, സൈൻ ബോർഡുകളിലെ നമ്പറുകൾ റെയിൽവേ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി. കല്ലേറ് പോലുള്ള അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്. ട്രാക്കിന് സമീപം ഓരോ നൂറുമീറ്റർ അകലത്തിലും വെള്ളയിൽ […]

Kozhikode

Jan 8, 2026, 4:52 am GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ്​ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ

തിരുവനന്തപുരം: ഭീകരവാദ ബന്ധം ഉൾപ്പെടെ കേസുകളിൽ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പ്രതി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. എറണാകുളം മൂവാറ്റുപുഴ സ്വദേശി സെയ്ത് മുഹമ്മദാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഭീകരവിരുദ്ധ സേന ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. എന്നാൽ, നോട്ടിസ് പുറത്തിറങ്ങുംമുമ്പ് തന്നെ ഇയാൾ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം തിരിച്ച് എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ചത്. തുടർന്ന് എ.ടി.എസ്. സംഘം എത്തി കസ്റ്റഡിയിലെടുത്തു.

Kozhikode

Jan 8, 2026, 3:52 am GMT+0000
നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, ‘മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല’

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് […]

Kozhikode

Jan 8, 2026, 3:26 am GMT+0000
മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവ​ഗണിക്കുന്ന വിഷയങ്ങൾ […]

Kozhikode

Jan 8, 2026, 2:27 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00 PM   2.എല്ല് രോഗ വിഭാഗം ഡോ : റിജു. കെ. പി. 10:30 AM to 1:30PM   3.ചർമ്മ രോഗ വിഭാഗം ഡോ:ലക്ഷ്മി. എസ് 4:00 PM to 5:00PM   4.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് 6:00 PM to 7:00 PM […]

Kozhikode

Jan 7, 2026, 5:19 pm GMT+0000
സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി; പയ്യോളി നഗരസഭ ചെയർപേഴ്സൻ്റെ വോട്ട് അസാധുവായി

പയ്യോളി: പയ്യോളി നഗരസഭാ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങളുടെ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി. ആരോഗ്യ സ്ഥിരം സമിതിയിലെ വനിത സംവരണത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗങ്ങൾക്ക് അമളി പറ്റിയത്. നഗരസഭ ചെയർപേഴ്സൺ എൻ സാഹിറയുടെ വോട്ട് അസാധുവാക്കുകയും ചെയ്തു. ബാലറ്റ് പേപ്പറിന് പിന്നിൽ ഒപ്പിടാത്തതാണ് അസാധുവാകാൻ കാരണമായത്. യുഡിഎഫ് ക്യാമ്പിൽ ഈ സംഭവം വലിയ നാണക്കേടും ക്ഷീണവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.   സ്ഥാനാർത്ഥിയുടെ പേരിന് നേരെ മുൻഗണന 1 എന്ന് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് യുഡിഎഫ് അംഗങ്ങളായ 22 പേരും […]

Kozhikode

Jan 7, 2026, 5:10 pm GMT+0000
തച്ചൻകുന്ന് മലയിൽ ഹരിദാസൻ അന്തരിച്ചു

പയ്യോളി : തച്ചൻകുന്ന് രജിസ്റ്റർ ഓഫീസിന് സമീപം മലയിൽ ഹരിദാസൻ ( 65 ) അന്തരിച്ചു. ഭാര്യ : സരോജിനി. മക്കൾ: വിദ്യ (അധ്യാപിക , ജി എൽ പി സ്കൂൾ തിരുരങ്ങാടി ), നിത്യ . മരുമക്കൾ: സുധീഷ് ( ആർമി , കീഴ്പ്പയ്യൂർ ) , പ്രിൻസ് ലാൽ ( എഞ്ചിനീയർ , ചെറുവണ്ണൂർ ) . സഹോദരങ്ങൾ: ജാനകി , സത്യൻ , സോമൻ , ശോഭ

Kozhikode

Jan 7, 2026, 3:26 pm GMT+0000
താമരശേരിയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. അടിവാരം സ്വദേശികളായ ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ ഏക മകൾ ജന്ന ഫാത്തിമയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുഞ്ഞിനെ കൈതപ്പൊയിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kozhikode

Jan 7, 2026, 2:35 pm GMT+0000
കെഎസ്ആർടിസി കൂടുതൽ സർവീസുകൾ, മകരവിളക്ക് കാണാനായി രണ്ടുതരം പാസ്; ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി

ശബരിമലയിൽ മകരവിളക്കിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. കൂടുതൽ പൊലീസിനെ മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. മകരവിളക്ക് ദർശിക്കുന്നതിനു വേണ്ടി ഭക്തർക്കും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര കടന്നുവരുന്ന വഴികൾ ഇതിനുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കാനനപാതയിലൂടെയുള്ള യാത്ര അനുവദിക്കുകയുള്ളൂ. മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തർക്ക് യാത്രയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവീസുകളും ഇതിനായി നടത്തും. ഒപ്പം […]

Kozhikode

Jan 7, 2026, 2:17 pm GMT+0000
കൊല്ലം ചിറയിൽ ഇ കോളി ബാക്‌ടീരിയ സാന്നിധ്യം: നിയന്ത്രണങ്ങൾ തുടരാൻ സർവ്വ കക്ഷി യോഗം തീരുമാനിച്ചു

കൊല്ലം ചിറയിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം അളവിൽ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് ചിറയിൽ ഇറങ്ങുന്നതും കുളിക്കുന്നതും താൽകാലികമായി നിരോധിച്ചുകൊണ്ടുള്ള പിഷാരികാവ് ദേവസ്വം അധികൃതരുടെ നടപടി തുടരുവാൻ ദേവസ്വം ഹാളിൽ ചേർന്ന സർവ്വ കക്ഷി യോഗം തീരുമാനിച്ചു. വെള്ളത്തിൻ്റെ വിശദമായ പരിശോധനകളും വിദഗ്ദ അഭിപ്രായങ്ങളും തേടിയ ശേഷം മാത്രം ചിറ തുറന്ന് കൊടുത്താൽ മതിയെന്ന് യോഗത്തിൽ ധാരണയായി. ചിറയുടെ പരിസരത്ത് നടക്കുന്ന സാമൂഹ്യ വിരുദ്ധ ശല്യം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. […]

Kozhikode

Jan 7, 2026, 1:57 pm GMT+0000