പൊതു സ്ഥലങ്ങളിലെ സർക്കാർപരസ്യത്തിനെതിരെ കോൺ​ഗ്രസ്;പെരുമാറ്റചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ സർക്കാർ പരസ്യത്തിനെതിരെ പരാതിയുമായി കോൺ​ഗ്രസ്. പൊതുസ്ഥലങ്ങളിൽ കാണുന്ന സർക്കാർ പരസ്യങ്ങൾ മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സർക്കാർ പരസ്യങ്ങൾ നീക്കണമെന്നാണ് കോൺ​ഗ്രസിൻ്റെ ആവശ്യം. കെഎസ്ആർടിസി ബസുകളിലെ പരസ്യം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സർക്കാർ ഓഫീസുകളിലും രാഷ്ട്രീയ ലക്ഷ്യം വെച്ച് പരസ്യങ്ങളുണ്ടെന്നും ആരോപണമുണ്ട്. സർക്കാർ പരസ്യ ബോർഡുകൾ പെരുമാറ്റചട്ട ലംഘനമാണെന്ന് കോൺ​ഗ്രസ് പറഞ്ഞു.   നിയമ സഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി […]

Kozhikode

Mar 23, 2026, 9:19 am GMT+0000
പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ; വോട്ടെടുപ്പിന് ഇനി 18 ദിവസം

കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്. ഇന്ന് വൈകുന്നേരം 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഇനി 18 നാളുകളാണ് വോട്ടെടുപ്പിനുള്ളത്. ഏപ്രില്‍ 9 ന് നടക്കുന്ന പോളിങ്ങിന് ശേഷം മെയ് നാലിനാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. […]

Kozhikode

Mar 23, 2026, 9:12 am GMT+0000
‘ഭാര്യയ്ക്ക് മത്സരിക്കണമെന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണ്’; എം വി ഗോവിന്ദനെതിരെ ടി കെ ഗോവിന്ദന്‍

കണ്ണൂര്‍: തനിക്ക് അധികാരമോഹമാണെന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുളള ഇടത് നേതാക്കളുടെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം വിട്ട ടി കെ ഗോവിന്ദന്‍. വനിതാ സ്ഥാനാര്‍ത്ഥിയെന്ന് മണ്ഡലത്തില്‍ നിശ്ചയിച്ചാല്‍ തന്റെ പേര് എവിടെയും വരില്ലെന്നും കമ്മിറ്റികളില്‍ അതുകൊണ്ടാണ് തന്റെ പേര് വരാഞ്ഞതെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായിട്ടില്ലെന്നും അങ്ങനെ നോക്കിയാല്‍ ഭാര്യയ്ക്ക് മത്സരിക്കണമെന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. ‘എനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായിട്ടില്ല. ഇഎംഎസ് പാര്‍ലമെന്ററി വ്യാമോഹത്തെ നിര്‍വഹിച്ചിട്ടുണ്ട്. അധികാരം വിട്ടുപോകരുത് […]

Kozhikode

Mar 23, 2026, 9:05 am GMT+0000
വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിന് സ്‌റ്റേ

കൊച്ചി: എസ്എൻഡിപി ഭാരവാഹിത്വം സംബന്ധിച്ച കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സ്‌റ്റേ അന്തിമ ഉത്തരവിന് വിധേയമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനകം മറുപടി സത്യവാങ്മൂലം നൽകാനാണ് നിര്‍ദ്ദേശം.   അപ്പീൽ പരിഗണിക്കവെ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. 2000വരെ എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്ത് നിങ്ങള്‍ സുരക്ഷിതരായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി 2015ന് […]

Kozhikode

Mar 23, 2026, 8:57 am GMT+0000
മീന്‍ പിടിച്ച് ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍, വള്ളത്തില്‍ കരുതിയത് 500 ഗ്രാം കഞ്ചാവ്; യുട്യൂബറെ പൊക്കി പൊലീസ്

കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ​ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് അം​ഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീൻപിടിച്ച് റീൽസുചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിചെയ്തിരുന്നയാളാണ് അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്കായി വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് […]

Kozhikode

Mar 23, 2026, 8:48 am GMT+0000
പാറക്കൽ അബ്ദുല്ല നാമനിർദ്ദേശപത്രിക സമർപ്പിച്ചു

വടകര: കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. വടകര തഹസിൽദാർ സുബൈർ എൽ.കെയുടെ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുന്നണി നേതാക്കളായ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, കെ.ടി അബ്ദുറഹിമാൻ, കാവിൽ രാധാകൃഷ്ണൻ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. വടകര റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാർഥി എത്തിയത്.

Kozhikode

Mar 23, 2026, 7:43 am GMT+0000
എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത കൂട്ടർ; സിപിഐഎം-ബിജെപി ഡീൽ ആരോപണത്തിൽ നേമം ഉയർത്തി മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സിപിഐഎം-ബിജെപി ഡീല്‍ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേമം ഉയര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസ്-ബിജെപി സഖ്യമാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആയി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ പടക്കം പൊട്ടിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഒരുകാലത്തും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്തത് സിപിഐഎം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കോണ്‍ഗ്രസും യുഡിഎഫും എല്ലാഘട്ടത്തിലും ആര്‍എസ്എസുമായി ബന്ധമുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കോ-ലീ-ബി സഖ്യം എല്ലാവര്‍ക്കും […]

Kozhikode

Mar 23, 2026, 7:15 am GMT+0000
നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി ഇന്ന് പുലര്‍ച്ചെയാണ് സംഭവം ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന്‍ (23)സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

Kozhikode

Mar 23, 2026, 6:44 am GMT+0000
പയ്യോളിയിലെ പൂ വ്യാപാരി മുരുകൻ അന്തരിച്ചു

പയ്യോളി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പയ്യോളിയിൽ പൂ കച്ചവടം നടത്തിവരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മുരുകൻ (67) അന്തരിച്ചു. തൂത്തുക്കുടി ഓട്ടപ്പിടാരം നോർത്ത് പറമ്പൂർ സ്വദേശിയായ അദ്ദേഹം 45 വർഷമായി കുടുംബസമേതം പയ്യോളിയിലാണ് താമസം. പരേതരായ അങ്കപ്പന്റെയും സുബ്ബമ്മാളിന്റെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: സുധീഷ്, അശ്വതി. സഹോദരങ്ങൾ: പരേതരായ ഉലങ്കയ്യ, ഷൺമുഖ സുന്ദരം, വെള്ളച്ചാമി, മാരിയപ്പൻ, കറുപ്പായി. സംസ്കാരം നാളെ (ചൊവ്വ) കൊളാവിപ്പാലം വടക്കെ ചെത്തിൽ വീട്ടുവളപ്പിൽ നടക്കും.  

Kozhikode

Mar 23, 2026, 5:57 am GMT+0000
മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞു; കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ അടക്കം നാല് പേർക്ക് ദാരുണാന്ത്യം

മൈസൂരു: കർണാടകയിലെ ചന്നപട്ടണത്തിന് സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് നാല് മലയാളി യാത്രക്കാർ മരിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ വോൾവോ സ്ലീപ്പർ ബസാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പുട്ടപനതൊടിയിൽ അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് […]

Kozhikode

Mar 23, 2026, 5:03 am GMT+0000