സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കും.   ​മഴ കനക്കുന്ന സാഹചര്യത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ […]

Kozhikode

Aug 24, 2026, 3:32 am GMT+0000
കണ്ണൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ഇടിച്ചുകയറി തീപിടിച്ചു: രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരു ലോറികൾക്കും തീപിടിച്ചു.

Kozhikode

Aug 24, 2026, 3:27 am GMT+0000
കീഴരിയൂരിൽ ഓണനിലാവിന് വർണാഭമായ തുടക്കം

കീഴരിയൂർ:  കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണനിലാവിന്  വർണാഭമായ തുടക്കം. വാദ്യമേളങ്ങളോടെ ഓണപ്പൊട്ടനെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്രയോടെയാണ് പരിപാടിയുടെ തുടക്കം. കീഴരിയൂർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം സാഹിത്യകാരൻ ബിജു കാവിൽ നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷ വി.പി.സവിത, മുൻ പ്രധാന അധ്യാപകൻ ശ്രീശോഭ ഗോവിന്ദൻ നായർ, രവീന്ദ്രൻ നീലാംബരി, എ.കെ.ദാസൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ലക്ഷ്മിഭായ്, കെ.സി.എഫ് കോ ഓർഡിനേറ്റർ ഇ.രാമചന്ദ്രൻ, […]

Kozhikode

Aug 24, 2026, 2:16 am GMT+0000
പള്ളിക്കര നൈവാരണി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവതസപ്താഹയജ്ഞവും അഷ്ടമിരോഹിണി ആഘോഷവും

പയ്യോളി: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും അഷ്ടമിരോഹിണി ആഘോഷങ്ങൾക്കും ഓഗസ്റ്റ് 27-ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കുന്നമംഗലം ഇല്ലത്ത് മണികണ്ഠൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ യജ്ഞച്ചടങ്ങുകൾ ആരംഭിക്കും. പാലാഞ്ചേരി നവീൻ ശങ്കർ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ​യജ്ഞദിവസങ്ങളിൽ വിവിധ വിശേഷാൽ പൂജകളും കലാപരിപാടികളും നടക്കും. ഓഗസ്റ്റ് 28-ന് വിദ്യാഗോപാലമന്ത്രാർച്ചനയും, 31-ന് വൈകുന്നേരം 5 മണിക്ക് കിഴൂർ തെരു ഭഗവതി-ഗണപതി ക്ഷേത്രത്തിൽ നിന്ന് […]

Kozhikode

Aug 23, 2026, 2:54 pm GMT+0000
പയ്യോളി മീൻപെരിയ മരച്ചാലിൽ റോഡിന് സമീപം കുഴിച്ചാലിൽ മറിയോമ്മ അന്തരിച്ചു 

പയ്യോളി:പയ്യോളി രണ്ടാം ഗെയിറ്റ് – മീൻപെരിയ, മരച്ചാലിൽ റോഡിന് സമീപം പരേതനായ കുഴിച്ചാലിൽ മൂസയുടെ ഭാര്യ കുഴിച്ചാലിൽ മറിയോമ്മ (75) നിര്യാതയായി . മക്കൾ :കുഞ്ഞാത്തു, സൗജ,ആരിഫ് (ബഹറൈൻ), പരേതരായ തസ്നീമ, ഷാഹിന. മരുമക്കൾ: ബഷീർ, മാഷിദ, ഹാരിസ്, പരേതനായ ജമാൽ, സമദ്. സഹോദരങ്ങൾ: മമ്മദ്, മൊയ്തു, യൂസഫ്, പരേതരായ കുഞ്ഞബ്ദുളള, മൊയ്തീൻ,അഹമ്മദ്

Kozhikode

Aug 23, 2026, 1:00 pm GMT+0000
ഓപ്പറേഷൻ തൂഫാൻ: 156 പേർ കൂടി അറസ്റ്റിൽ, ആകെ അറസ്റ്റിലായവരുടെ എണ്ണം 10310

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 149 കേസുകളിലായി 156 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9556 ആയി ഉയർന്നു. ആകെ 10310 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8414.619 ഗ്രാം എം.ഡി.എം.എയും 1039.941 കി.ഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 42 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം […]

Kozhikode

Aug 23, 2026, 11:42 am GMT+0000
ടെക്സ്റ്റൈൽ-സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ആശ്വാസം; പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ടെക്സ്റ്റൈൽ, സ്പിന്നിം​ഗ് മിൽ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം. പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വേതന കരാർ പൂർത്തിയായ മില്ലുകളിലെ തൊഴിലാളികൾക്ക് ഉടൻ തുക ലഭ്യമാക്കും. മറ്റുളളവർക്ക് കരാർ കാലാവധി തീരുന്ന മുറയ്ക്കും തുക അനുവദിക്കും.

Kozhikode

Aug 23, 2026, 10:25 am GMT+0000
കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കും

ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്. 1984ന് ശേഷം കേരളം വീണ്ടും വളരുമോ.. ഭരണ സൗകര്യത്തിനായി മൂന്ന് പുതിയ ജില്ലകളെന്നതാണ് കാലങ്ങളായുള്ള ആവശ്യം. തിരുവനന്തപുരം, […]

Kozhikode

Aug 23, 2026, 9:45 am GMT+0000
ആഭിചാരക്രിയകൾക്കുള്ള കുറുക്കന്റെ രോമവും മാൻകൊമ്പും ഇരുതലമൂരിയും പിടിച്ചെടുത്തു; വനംവകുപ്പ് റെയ്ഡിൽ 9 പേർ അറസ്റ്റിൽ

കാട്ടാക്കട: മാൻകൊമ്പ്, ഇരുതലമൂരി, കുറുക്കന്റെ രോമം എന്നിവയുമായി ഒൻപത് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വന്യജീവി അവശിഷ്ടങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കേസുകളിലായാണ് സംഘം വനംവകുപ്പ് ഇന്റലിജൻസിന്റെയും ക്രൈം കൺട്രോൾ ബ്യൂറോയുടെയും വലയിലായത്. നെയ്യാറ്റിൻകര അറക്കുന്നിലെ ജ്യൂസ് കടയിൽ വെച്ച് മാൻകൊമ്പും ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്ന കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിക്കവേയാണ് ആദ്യ സംഘം പിടിയിലാകുന്നത്. അരുവിപ്പുറം സ്വദേശി ജിംഷിൻ (32), എറണാകുളം സ്വദേശികളായ ജയൻ (57), മനോജ് (50), കോട്ടയം സ്വദേശി പി.ബി. ചെറിയാൻ […]

Kozhikode

Aug 23, 2026, 9:42 am GMT+0000
ജയിൽ ഉദ്യോഗസ്ഥരുടെ ഓണാഘോഷം: ഡിജെ പാർട്ടിക്കിടെ ജീവനക്കാർ തമ്മിലടിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടെ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി നടന്ന ഡി.ജെ പാർട്ടിക്കിടെയാണ് സംഭവം. അടിയേറ്റ് ഒരു ജീവനക്കാരന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നിരവധി ജീവനക്കാരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ഡി.ജെ പാർട്ടി പുരോഗമിക്കവേ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാട്ടുപാടാനും നൃത്തം ചെയ്യാനും ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. […]

Kozhikode

Aug 23, 2026, 9:40 am GMT+0000