തൃശൂർ: കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ഫ്ളാറ്റില ഫ്ളാറ്റിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ 20ാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നുമാണ് യുവതി നൽകിയ മൊഴി. […]
Kozhikode
