എട്ട് മുതല്‍ 12 വരെ ക്ലാസുകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ലക്ഷം വരെ സമ്മാനം; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

സ്‌കൂള്‍, കോളേജ് തല മല്‍സരങ്ങള്‍ വിദ്യാർത്ഥികളില്‍ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കും സർവകലാശാലകോളേജ് വിദ്യാർത്ഥികള്‍ക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ തല മത്സരങ്ങളില്‍ ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നല്‍കും. കോളേജ് തല മത്സരങ്ങളില്‍ ഒന്നാം സമ്മാനമായി മൂന്ന് […]

Kozhikode

Jan 9, 2026, 4:16 am GMT+0000
ട്രയൽ തുടങ്ങി; പന്തീരങ്കാവിൽ ജനുവരി 15-ന് ശേഷം ടോൾ പിരിക്കും, ഫാസ്ടാഗ് ഇല്ലെങ്കിൽ ഇരട്ടി തുക

കോഴിക്കോട്: ദേശീയപാത 66-ന്റെ വെങ്ങളം–രാമനാട്ടുകര റീച്ചിലുൾപ്പെടുന്ന പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റൺ തുടങ്ങി. ആദ്യം പണമീടാക്കാതെ ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കും. ജനുവരി 15-ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായുളള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.   ടോൾ പിരിവ് തുടങ്ങുമ്പോൾ ഫാസ്റ്റ് ടാഗിന്റെ ഉപയോഗത്തിനാവും മുൻതൂക്കം ലഭിക്കുക. ഫാസ്റ്റാഗ്ഇല്ലെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരും. കാർ, ജീപ്പ്, വാൻ , ലൈറ്റ് മോട്ടർ വെഹിക്കിളുകൾക്ക് ഒരു വശത്തേക്ക് 90 രൂപ ഫാസ്ടാഗ് നിരക്ക് ഈടാക്കുമ്പോൾ […]

Kozhikode

Jan 9, 2026, 4:02 am GMT+0000
വടകരയിൽ 105 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

വടകര: 105 ഗ്രാം കഞ്ചാവുമായി  യുവാവ്  പിടിയില്‍. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന  പരിശോധനയിൽ വടകര  മടപ്പള്ളി മാരുതി സുസുക്കി സർവീസിന്  മുൻവശം ദേശീയപാതക്കരിയിൽ നിന്നാണ്  105 ഗ്രാം കഞ്ചാവ് പിടികൂടിയത് . ബീഹാർ സ്വദേശിയായ എം ഡി  അബ്ദുൾ റഹ്മാൻ (27) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർമാരായ ഷൈജു പി പി, ഷിരാജ് കെ, സിവിൽ […]

Kozhikode

Jan 9, 2026, 3:48 am GMT+0000
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് 16 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു, വിശദമായി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന 16 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്‌റ്റോപ്പുകൾ അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് മുൻ കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. 16127, 16128 ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ്പ് അനുവദിച്ചു. 16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദുിച്ചു. […]

Kozhikode

Jan 8, 2026, 3:05 pm GMT+0000
മൂടാടി കുറ്റിയിൽ ബാലൻ അന്തരിച്ചു

മൂടാടി: കുറ്റിയിൽ ബാലൻ (75) അന്തരിച്ചു. ഭാര്യ : രാധ, മക്കൾ: വിനീഷ് (കെ എസ് ഇ ബി വടകര), ബീന, ജീന. മരുമക്കൾ: രവി ബേപ്പൂർ, ബാബു നടുവണ്ണൂർ, സൗമ്യ കണ്ണൂർ. സഹോദരങ്ങൾ: നാരായണൻ ( റോക്ക്മെന്റ്സ് നന്ദി), രാജൻ, ജാനു, നാരായണി, ലക്ഷ്മി, പത്മിനി, സരോജിനി, ലീല.

Kozhikode

Jan 8, 2026, 2:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM ഡോ:ജവഹർ ആദി രാജ വൈകുന്നേരം 6:45 PM 2.കൗൺസിലിംഗ് വിഭാഗം ഷിബില രജിലേഷ് (On booking) അതിഥി കൃഷ്ണ ON BOOKING 3.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 4.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ 9.30 മുതൽ 12.30 വരെ 5.ജനറൽ പ്രാക്ടീഷ്ണർ […]

Kozhikode

Jan 8, 2026, 1:25 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ: വി എച്ച് എസ് സ്കൂളിൽ അധ്യാപക നിയമനം; അഭിമുഖം 14 ന്

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വി എച്ച് എസ് സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

Kozhikode

Jan 8, 2026, 1:15 pm GMT+0000
42 വർഷം സി.പി.ഐ.എം ന്‍റെ സജീവപ്രവർത്തകൻ, മുൻ ഏരിയ സെക്രട്ടറി; വി ആർ രാമകൃഷ്ണൻ ബിജെപിയിൽ

പാലക്കാട്: സിപിഐഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. പാലക്കാട് അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി ആർ രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഐഎം വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറിഎൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു42 വർഷമായി അട്ടപ്പാടിയിലെ സിപിഐഎമ്മിന്റെ സജീവപ്രവർത്തകനും രണ്ടു ടേമുകളിലായി ആറുവർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയുമായിരുന്ന നേതാവാണ് വി ആർ രാമകൃഷ്ണൻ. 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.   […]

Kozhikode

Jan 8, 2026, 11:22 am GMT+0000
ഇനി ബ്ലോക്കില്ല, കോഴിക്കോടിന് സുഖയാത്ര; മാനാഞ്ചിറ – വെള്ളിമാടുകുന്ന് നാലുവരിപ്പാത ഉദ്ഘാടനം അടുത്തമാസം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് അടുത്തമാസം ഉദ്ഘാടനം ചെയ്യും. നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്ന റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരമാത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവൃത്തി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപ അനുവദിച്ചിരുന്നു. 481.94 കോടി രൂപയാണ് റോഡിനായി ആകെ […]

Kozhikode

Jan 8, 2026, 11:14 am GMT+0000
പൊയിൽകാവ് പറമ്പിൽ പ്രകാശൻ ( ബാബു )അന്തരിച്ചു

പൊയിൽക്കാവ്:ചെങ്ങോട്ടുകാവ് മസ്‌ലയിലെ ജീവനക്കാരനായിരുന്ന പറമ്പിൽ പ്രകാശൻ(ബാബു(58)അന്തരിച്ചു. അച്ഛൻ: പരേതനായ കുമാരൻ,അമ്മ:കല്യാണി ഭാര്യ: സുധ   മകൾ: അശ്വതി സഹോദരിമാർ: വത്സല, ശൈലജ, പ്രഭ, ശോഭന, ഷീജ   സഞ്ചയനം :  തിങ്കളാഴ്ച

Kozhikode

Jan 8, 2026, 10:54 am GMT+0000