രാമനാട്ടുകര: വാഹനത്തിരക്കേറിയ ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിലെ അഴിഞ്ഞിലം കരുമകൻകാവ് ഭാഗത്തെ അപകടവളവ് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞദിവസം നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ വീടിന്റെ മതിലും ചുമരും തകർത്തതോടെയാണ് ഇവിടുത്തെ അപകടാവസ്ഥ വീണ്ടും ചർച്ചയാകുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരന്തവളവിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അഴിഞ്ഞിലം മേൽപ്പാലത്തിന് താഴെക്കൂടി ഫാറൂഖ് കോളേജ് ഭാഗത്തേക്ക് വരുമ്പോൾ ഏകദേശം 25 മീറ്ററിനുള്ളിൽ രണ്ട് കടുംവളവുകളും കുത്തനെയുള്ള കയറ്റവുമാണുള്ളത്. റോഡിന് വീതി കുറവായതിനാൽ ഈ വളവുകളിൽ […]
Kozhikode
