പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം. കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവ​ഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു. വിദ്യാർത്ഥികളെ വിശുദ്ധവാര ദിനത്തിൽ പരീക്ഷയെഴുതാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുളള അനീതിയാണെന്നും ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര […]

Kozhikode

Mar 24, 2026, 4:01 am GMT+0000
പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ചോദ്യം; വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി, സംഭവം കോന്നി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ

പത്തനംതിട്ട: പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാൾ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആയിരുന്നു ചോദ്യമെത്തിയത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കി ജില്ലയിൽ എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ വാർത്ത സമ്മേളനം നടത്തും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11 മണിക്ക് […]

Kozhikode

Mar 24, 2026, 3:53 am GMT+0000
അഴിഞ്ഞിലം കരുമകൻകാവ് അപകടവളവ്: പരിഹാരമകലെ; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ ഇനിയുമൊരു ദുരന്തം വേണോ?

രാമനാട്ടുകര: വാഹനത്തിരക്കേറിയ ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിലെ അഴിഞ്ഞിലം കരുമകൻകാവ് ഭാഗത്തെ അപകടവളവ് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞദിവസം നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ വീടിന്റെ മതിലും ചുമരും തകർത്തതോടെയാണ് ഇവിടുത്തെ അപകടാവസ്ഥ വീണ്ടും ചർച്ചയാകുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരന്തവളവിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അഴിഞ്ഞിലം മേൽപ്പാലത്തിന് താഴെക്കൂടി ഫാറൂഖ് കോളേജ് ഭാഗത്തേക്ക് വരുമ്പോൾ ഏകദേശം 25 മീറ്ററിനുള്ളിൽ രണ്ട് കടുംവളവുകളും കുത്തനെയുള്ള കയറ്റവുമാണുള്ളത്. റോഡിന് വീതി കുറവായതിനാൽ ഈ വളവുകളിൽ […]

Kozhikode

Mar 24, 2026, 2:39 am GMT+0000
കൊടുങ്ങല്ലൂരിൽ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ഫ്ളാറ്റില ഫ്ളാറ്റിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ 20ാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നുമാണ് യുവതി നൽകിയ മൊഴി. […]

Kozhikode

Mar 23, 2026, 4:56 pm GMT+0000
തിക്കോടിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു; ബിജു കളത്തിൽ കൺവീനറും എം.കെ. പ്രേമൻ ചെയർമാനുമായി കമ്മിറ്റി രൂപീകരിച്ചു

തിക്കോടി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് തിക്കോടി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം.പി. ശിവാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം.കെ. പ്രേമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ, നേതാക്കളായ എം.പി. ഷിബു, കല്യാണി ടീച്ചർ, വിശ്വൻ ആർ. എന്നിവർ സംസാരിച്ചു. ബിജു കളത്തിൽ സ്വാഗതവും കെ.വി. രാജീവൻ നന്ദിയും രേഖപ്പെടുത്തി. ലോക്കൽ തലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ: എം.കെ. […]

Kozhikode

Mar 23, 2026, 4:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00 pm 6.00 pm 2.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to 6.00 PM 3.ഉദര രോഗവിഭാഗം ( ഗ്യാസ്ട്രോ എൻട്രോളജി) ചൊവ്വ (4:00 pm to 5:00 pm) 4.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM 5.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to 1.30 pm) ഡോ. ജവഹർ ആദിരാജ വൈകുന്നേരം (On […]

Kozhikode

Mar 23, 2026, 2:22 pm GMT+0000
പേരാമ്പ്രയിൽ യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിൻ്റെ അവസാന ദിവസമായ ഇന്ന് (തിങ്കൾ)ഉച്ചക്ക് 12.40 ഓടെയാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി കൊയിലാണ്ടി ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ ദാർ ജോയ് തോമസ് മുമ്പാകെയാണ് പത്രിക സമര്‍പ്പണം നടത്തിയത്. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കണ്‍വീനര്‍ ആര്‍.കെ. മുനീര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, യുഡിഎഫ് നേതാക്കളായ സി.പി.എ അസീസ്, […]

Kozhikode

Mar 23, 2026, 2:00 pm GMT+0000
സ്വർണവിലയിൽ വൻ ഇടിവ്: മാസങ്ങൾക്ക് ശേഷം ഒരു ലക്ഷത്തിന് താഴെ; ഇന്ന് മാത്രം കുറഞ്ഞത് 7,560 രൂപ

മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിൽ താഴെയായി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന്റെ വില 99, 480 രൂപയാണ്. ഇന്ന് ഒരു ദിവസം കൊണ്ട് 7,560 രൂപയാണ് പവന് കുറഞ്ഞത്. കടിഞ്ഞാൺ ഇല്ലാതെ കുതിച്ച സ്വർണ വിലയ്ക്ക് അല്പം ആശ്വാസം. രാവിലെ 1, 02, 680 രൂപയായിരുന്നെങ്കിൽ ഉച്ചയ്ക്കുശേഷം 3200 രൂപ കൂടി കുറഞ്ഞ് 99, 480 ആയി. ഇന്ന് മാത്രം കുറഞ്ഞത് 7560 രൂപ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഡോളർ കരുത്താർജിച്ചതും ക്രൂഡ് ഓയിൽ […]

Kozhikode

Mar 23, 2026, 12:45 pm GMT+0000
‘ശബരിമലയിൽ ലിംഗവിവേചനമില്ല, ആചാരങ്ങളിൽ സ്വതന്ത്രമായ നിലപാടാവകാശം’; സുപ്രീംകോടതിയിൽ യുവതീപ്രവേശനത്തെ എതിർത്ത് ദേവസ്വം ബോർഡ്

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ശബരിമലയിൽ ലിംഗവിവേചനമില്ലെന്നും മതപരമായ കാര്യങ്ങളിൽ തനതായ നിലപാടെടുക്കാൻ ക്ഷേത്രത്തിന് അവകാശമുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു. യുവതീപ്രവേശനത്തെ ശക്തമായി എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ബോർഡ് സമർപ്പിച്ചത്. പത്തുമുതൽ അമ്പതുവയസ്സുവരെയുള്ള യുവതികൾക്ക് മാത്രമാണ് പ്രവേശന വിലക്കുള്ളതെന്നും ഇത് ലിംഗവിവേചനമായി കാണാനാവില്ലെന്നും ബോർഡ് വാദിക്കുന്നു. ശബരിമലയിലെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടിലാണ് ബോർഡ് ഉറച്ചുനിൽക്കുന്നത്.  

Kozhikode

Mar 23, 2026, 12:36 pm GMT+0000
അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

ഫറോക്ക്: കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിലും തകർത്ത് അകത്തേക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കരുമകൻകാവിന് സമീപമായിരുന്നു അപകടം. സംഭവസമയത്ത് ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാറൂഖ് കോളജിൽ നിന്ന് കാരാടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം തെറ്റി മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയത്. വലിയ ശബ്ദത്തോടെ ബസ് ഇടിച്ചുകയറുന്നത് കണ്ട് വീട്ടുകാരും […]

Kozhikode

Mar 23, 2026, 12:13 pm GMT+0000