കോഴിക്കോട്: നാമനിർദേശ പത്രികയിലെ സാങ്കേതിക പിഴവ് കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി. രനീഷിനെയും ബി.ജെ.പി നേതാക്കളെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. പത്രിക നോട്ടറി സാക്ഷ്യപ്പെടുത്തിയതിലെ അപാകതയാണ് അവസാന നിമിഷം തിരിച്ചടിയായത്. പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പിഴവ് തിരുത്തി സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കാനായത്. രാവിലെ 12 മണിയോടെ വലിയൊരു ജനവിഭാഗത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്ഥാനാർത്ഥിയും ബി.ജെ.പി നേതാക്കളും പത്രിക സമർപ്പിക്കാനെത്തിയത്. മഹാരാഷ്ട്രയിലെ ഹഡപ്സാർ എം.എൽ.എ യോഗേഷ് തിലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. […]
Kozhikode
