ഫോക് ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം ഒ.കെ. ഗംഗാധരൻ പണിക്കർക്ക്; അഞ്ച് പതിറ്റാണ്ടിലെ തെയ്യം കലാസപര്യയ്ക്ക് അംഗീകാരം

ചോറോട്: കേരള ഫോക്ലോർ അക്കാദമിയുടെ 2024-ലെ അഭിമാനകരമായ “ഗുരുപൂജ” പുരസ്കാരത്തിന് പ്രശസ്ത തെയ്യം കലാകാരൻ ചോറോട് സ്വദേശി ഒ.കെ. ഗംഗാധരൻ പണിക്കർ അർഹനായി. അഞ്ച് പതിറ്റാണ്ടിലേറെയായി തെയ്യം, അനുഷ്ഠാന കലാരംഗത്ത് നൽകിവരുന്ന സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. കടത്തനാടിലെ പ്രശസ്ത തെയ്യം കലാകാരനായിരുന്ന പരേതനായ മുട്ടുങ്ങൽ രാമർകുട്ടി പണിക്കരുടെയും അമ്മാളു അമ്മയുടെയും മകനാണ്. പതിനൊന്നാം വയസ്സിൽ മുട്ടുങ്ങൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഗുളികൻ വെള്ളാട്ടം കെട്ടിയാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ഗംഗാധരൻ പണിക്കർ, തെയ്യം കെട്ടിയാട്ടത്തിന് പുറമെ ചെണ്ട, […]

Kozhikode

Mar 24, 2026, 9:26 am GMT+0000
വി ഡി സതീശന്റെ പത്രികക്കെതിരെ പരാതി, യഥാർത്ഥ വരുമാനം കാണിച്ചില്ലെന്ന് ആക്ഷേപം, പരാതി നൽകി എൽഡിഎഫും എൻഡിഎയും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച നാമനിർദേശ പത്രികക്കെതിരെ പരാതി. യഥാർത്ഥ വരുമാനം പത്രികയിൽ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫും എൻഡിഎയുമാണ് പരാതി നൽകിയിരിക്കുന്നകത്. പത്രികയുടെ സൂക്ഷ്മപരിശോധനക്ക് തൊട്ടുമുമ്പാണ് പറവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ടൈസൺ മാസ്റ്റർ അടക്കം എൻഡിഎയും പരാതി നൽകിയത്. സ്ഥാനാർത്ഥിയായ വി ഡി സതീശൻ അദ്ദേഹത്തിന്റെ യഥാർത്ഥ വരുമാനം സ്രോതസ് ഉൾപ്പെടെ കാണിച്ചില്ല. അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വരുമാനം എത്രയെന്ന് സംബന്ധിച്ച് പത്രികയിൽ ഒന്നും കാണിച്ചില്ലെന്നാണ് ഒരു പരാതി. മറ്റൊന്ന് അദ്ദേഹം […]

Kozhikode

Mar 24, 2026, 9:18 am GMT+0000
കണ്ണൂരിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെയായിരുന്നു ആക്രമണം നടന്നത്. എറിഞ്ഞ ബോംബ് പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുഖംമൂടി ധരിച്ച്, നമ്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിസരവാസികൾ […]

Kozhikode

Mar 24, 2026, 8:15 am GMT+0000
നിയന്ത്രണം വിട്ട് കാർ ബൈക്കിലിടിച്ചു, ബൈക്ക് ഓട്ടോയിലിടിച്ച്, ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്‌ കോങ്ങാട് മാഞ്ചേരിക്കാവിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എൽ. പി. സ്കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലി‍ടിച്ചാണ് ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. പ്രദേശത്തുണ്ടായിരുന്നവർ അധ്യാപികയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.    

Kozhikode

Mar 24, 2026, 8:09 am GMT+0000
ചുങ്കത്തറയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശു മരിച്ചു; മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതായി റിപ്പോർട്ട്

നിലമ്പൂർ: മലപ്പുറം ചുങ്കത്തറയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് കുഞ്ഞിന് അസ്വാഭാവികമായ രീതിയിൽ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായത്. തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നു. മൃതദേഹം […]

Kozhikode

Mar 24, 2026, 7:38 am GMT+0000
വോട്ടർപ്പട്ടികയിൽ പേരുണ്ടോ, ഏത് ബൂത്തിലാണ് വോട്ട്; ഓൺലൈനായി പരിശോധിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നും ഓൺലൈനിൽ പരിശോധിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നും ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ്‌ വിവരങ്ങൾ പരിശോധിക്കാൻ കഴിയുക. https://electoralsearch.e ci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കണം. എപിക് നമ്പർ നൽകുകയും സംസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്താൽ പേര് വിവരങ്ങൾ ലഭ്യമാകും. നിങ്ങളുടെ മണ്ഡലം ഏതാണെന്നും ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടത് എന്നും […]

Kozhikode

Mar 24, 2026, 7:15 am GMT+0000
‘ചോദ്യം ചോദിക്കാൻ പത്രസമ്മേളനമല്ലല്ലോ പൊതുയോഗം, എന്നും അവളോടൊപ്പം’; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

പത്തനംതിട്ട: വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ലല്ലോ പൊതുയോഗമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടിയാണ് താന്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുയോഗത്തില്‍ പറയുന്നത് ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സാധാരണ നമ്മള്‍ ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണവും അതിനനുസരിച്ച് വരും. അവിടെ ആരെങ്കിലും എല്‍ഡിഎഫിനെയോ എന്നെയോ എതിര്‍ക്കാന്‍ വന്നവരല്ല. ചില ഘട്ടങ്ങളില്‍ ആവേശം കൊള്ളുന്നവരുണ്ടല്ലോ. […]

Kozhikode

Mar 24, 2026, 6:36 am GMT+0000
പത്രികാ സമർപ്പണത്തിൽ പിഴവ്; കോഴിക്കോട് സൗത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മുൾമുനയിലായി

കോഴിക്കോട്: നാമനിർദേശ പത്രികയിലെ സാങ്കേതിക പിഴവ് കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി. രനീഷിനെയും ബി.ജെ.പി നേതാക്കളെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. പത്രിക നോട്ടറി സാക്ഷ്യപ്പെടുത്തിയതിലെ അപാകതയാണ് അവസാന നിമിഷം തിരിച്ചടിയായത്. പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പിഴവ് തിരുത്തി സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കാനായത്. രാവിലെ 12 മണിയോടെ വലിയൊരു ജനവിഭാഗത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്ഥാനാർത്ഥിയും ബി.ജെ.പി നേതാക്കളും പത്രിക സമർപ്പിക്കാനെത്തിയത്. മഹാരാഷ്ട്രയിലെ ഹഡപ്സാർ എം.എൽ.എ യോഗേഷ് തിലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. […]

Kozhikode

Mar 24, 2026, 5:11 am GMT+0000
നിയമസഭാ തെരഞ്ഞെടുപ്പ്: സോഷ്യൽ മീഡിയ നിരീക്ഷണത്തിലാണ്; ഇതുവരെ 12 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കർശനമാക്കി പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. സൈബർ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകളാണ് പൊലീസ് കണ്ടെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും സൈബർ ഓപ്പറേഷൻസ് വിഭാഗം 267 പോസ്റ്റുകളാണ് നീക്കം ചെയ്തത്. 108 അംഗ സംഘത്തെയാണ് നിരീക്ഷണത്തിന് ഏർപ്പെടുത്തിയത്. അക്കൗണ്ടുകൾ നിരീക്ഷിക്കാൻ 16 അംഗ കണ്ട്രോൾ റൂമും സജ്ജമാക്കി. സൈബർ ഓപ്പറേഷൻസ് എഡിജിപിക്കാണ് മേൽനോട്ടച്ചുമതല.സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിനാണ് തെരഞ്ഞെടുപ്പ് […]

Kozhikode

Mar 24, 2026, 5:05 am GMT+0000
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; കർശന നിർദേശവുമായി കലക്ടർ

കോഴിക്കോട്  : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും കുട്ടികളെ യാതൊരു കാരണവശാലും പങ്കെടുപ്പിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് കർശന നിർദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുള്ള സാഹചര്യത്തിലാണ് ഈ നടപടി. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ അല്ലെങ്കിൽ ലഘുലേഖ വിതരണം, പൊതുയോഗങ്ങൾ തുടങ്ങിയ ഒരു പരിപാടിയിലും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ല. സ്ഥാനാർത്ഥികളോ പ്രവർത്തകരോ വോട്ടഭ്യർത്ഥനയ്ക്കിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതോ വാഹനങ്ങളിലോ റാലികളിലോ […]

Kozhikode

Mar 24, 2026, 5:01 am GMT+0000