കൊയിലാണ്ടി: കോമത്തുകര കിഴക്കെപുത്തൻവളപ്പിൽ സന്തോഷ് (56) അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി. മകൻ:ശബരി. പിതാവ് :പരേതനായ രാമൻകുട്ടി. മാതാവ് :കെ.കെ.രാധ സഹോദരങ്ങൾ ജയപ്രകാശ്,ബിന്ദു(മേലൂർ).സഞ്ചയനം തിങ്കളാഴ്ച്ച.
Kozhikode
കൊയിലാണ്ടി: കോമത്തുകര കിഴക്കെപുത്തൻവളപ്പിൽ സന്തോഷ് (56) അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി. മകൻ:ശബരി. പിതാവ് :പരേതനായ രാമൻകുട്ടി. മാതാവ് :കെ.കെ.രാധ സഹോദരങ്ങൾ ജയപ്രകാശ്,ബിന്ദു(മേലൂർ).സഞ്ചയനം തിങ്കളാഴ്ച്ച.
Kozhikode
തിക്കോടി: പഞ്ചായത്ത് ബസാറിലെ കോയാസിൽ ടി.കെ. റഹീമുദ്ധീന്റെ ഭാര്യ ഫാത്തിമ (40) അന്തരിച്ചു. അയനിക്കാട് വി.പി. അബ്ദുൽ റഹ്മാന്റെയും ജമീലയുടെയും മകളാണ്.മകൾ: ഫാത്തിമ മിൻഹ.സഹോദരങ്ങൾ: അബ്ദുൽ ഫത്താഹ്, സൈനബ. ഖബറടക്കം ഇന്ന് അസർ നമസ്കാരത്തിന് ശേഷം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ നടക്കും
Kozhikode
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും ഇത്തവണ എൽഡിഎഫിന് ഒരു വോട്ട് ചെയ്യുമെന്ന് റിയാസ് പറഞ്ഞു. കോൺഗ്രസ് ഉന്നയിക്കുന്ന സിപിഐഎം-ബിജെപി ഡീൽ ആരോപണം ബേപ്പൂരിൽ ബാധിക്കില്ലെന്ന് റിയാസ് പറഞ്ഞു. ‘ഡീൽ ആരോപണം ഒരിക്കലും ജനങ്ങളെ സ്വാധീനിക്കില്ല. നമ്മൾ ചവിട്ടുന്ന മണ്ണ് ബേപ്പൂരാണ്. 1991ലെ കോലീബി കണ്ട മണ്ണാണ്. […]
Kozhikode
കോഴിക്കോട് : അരബിന്ദ് ഘോഷ് റോഡിലെയും പരിസരത്തെയും നടപ്പാതയിലെ കൈയേറ്റം കോർപ്പറേഷൻ ഒഴിപ്പിച്ചുതുടങ്ങി. വാഹനത്തിന്റെ ഭാഗങ്ങൾ, ടയറുകൾ എന്നിവയെല്ലാമാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഒഴിപ്പിച്ചത്. മനുഷ്യാവകാശകമ്മിഷന്റെ നിർദേശപ്രകാരമാണ് നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നത്. അരബിന്ദ് ഘോഷ് റോഡിലെയും ലോറിസ്റ്റാൻഡ് റോഡിലെയും കൈയേറ്റങ്ങളെക്കുറിച്ച് ‘മാതൃഭൂമി’ ഈയിടെ വാർത്ത നൽകിയിരുന്നു. ഈ ഭാഗങ്ങളിലെല്ലാംതന്നെ നടപ്പാതകളിലാണ് സാധനങ്ങൾ വെക്കുന്നത്. ഏറെയും വാഹനങ്ങൾ പൊളിച്ചതിന്റെയും മറ്റും ഭാഗമാണ്. കെ.പി. കേശവമേനോൻ റോഡിൽനിന്നേ ഇത്തരം കൈയേറ്റങ്ങളുണ്ട്. ഇവിടെയുള്ള അഞ്ച് കടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അവരിൽനിന്ന് പിഴയീടാക്കും. 5000 […]
Kozhikode
കോട്ടയം: നിയമസഭയിലേക്കുള്ള നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് ഏറ്റവുംപ്രായം കുറഞ്ഞ, മുന്നണിസ്ഥാനാർഥി ഏറ്റുമാനൂരിലെ എൻ.ഡി.എ. പ്രതിനിധി ആതിര ഡി.നായർ. വയസ്സ് 25. പ്രായത്തിലൊക്കെ എന്തുകാര്യമെന്ന് പറയുന്നവരോട് ‘പ്രായത്തിലും കാര്യമുണ്ട് ചേട്ടാ’ എന്ന് ചങ്കൂറ്റത്തോടെ പറയും ആതിര. ‘‘എനിക്കെതിരേ ഇപ്പോഴേ പലരും സൈബർ ബുള്ളിയിങ് ആരംഭിച്ചിട്ടുണ്ട്. അതിലൊന്നും ഭയമില്ല. കിഴക്കന്പലത്തിൽ ‘ട്വന്റി ട്വന്റി’ നടപ്പാക്കിയ, സബ്സിഡി വിലയിൽ സാധനങ്ങൾ കിട്ടുന്ന സൂപ്പർ മാർക്കറ്റ് അടക്കം കുറെയേറെ പദ്ധതികളുണ്ട്, ആതിരയുടെ മനസ്സിൽ. കുട്ടിക്കാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. നിലവിൽ […]
Kozhikode
തിരുവനന്തപുരം: ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവായ ‘ഹെൽമറ്റ് ഓൺ – സേഫ് റൈഡ്’ ലൂടെയാണ് ഇത്രയും രൂപ പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയിൽ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്. സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാർച്ച് 18 മുതൽ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വരും ദിവസങ്ങളിലും ഹൈവേ […]
Kozhikode
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്ഐടി. ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻറെ വിശദീകരണം. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണ്ടിവരും. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തെളിവെടുപ്പ് നടപടികൾ തുടരുകയാണെന്നും പരിശോധനാഫലങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണത്തിന് അന്തിമ രൂപം നൽകുമെന്നും എസ്‌ഐടി അറിയിച്ചു.
Kozhikode
കൊല്ലം: പ്രശസ്ത സിനിമാ-നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂർ തൃത്തല്ലൂരിൽ നടക്കും. മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയായിരുന്നു രാജേന്ദ്രൻ. ‘കളിയാട്ടം’, ‘പട്ടാഭിഷേകം’, ‘തച്ചിലേടത്ത് ചുണ്ടൻ’, ‘നരസിംഹം’, ‘മീശമാധവൻ’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. സിനിമയ്ക്ക് പുറമെ നാടകരംഗത്തും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. […]
Kozhikode
കാസർകോട് : കാസർകോട് ആദിവാസി കുടുംബത്തിനെതിരെ ഫിനാൻസ് സ്ഥാപനത്തിന്റെ ക്രൂരത. കാസർകോട് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് ജപ്തി ചെയ്തത്. വീട്ട് സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്യുകയായിരുന്നു. മഹീന്ദ്ര ഫിനാൻസിൽ നിന്ന് മൂന്ന് വർഷം മുമ്പ് എടുത്ത മൂന്നര ലക്ഷം രൂപയാണ് രഘു തിരിച്ചടക്കാനുള്ളത്. ഇതിൽ വിഴ്ച വരുത്തിയതിന് പിന്നാലെയാണ് വീട് ജപ്തി ചെയ്തത്. വീട് ജപ്തി ചെയ്തതിനാൽ രഘുവും ഭാര്യയും ഇന്നലെ രാത്രി കഴിഞ്ഞത് വീടിൻ്റെ വരാന്തയിലാണ്. ജപ്തി നടപടിയെ […]
Kozhikode
കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കാനാവുമോ എന്ന സംശയങ്ങൾക്കുള്ള മറുപടിയായി, ഇവ നടപ്പാക്കാനുള്ള ആർജ്ജവവും പദ്ധതികളും യുഡിഎഫിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഖജനാവിൽ പണം നിറയ്ക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. കോളേജിൽ പഠിക്കുന്ന […]
Kozhikode