കൊയിലാണ്ടിയിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ പെരുമ്പാമ്പ്; ഹരിതകർമസേന ജീവനക്കാർ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: മാലിന്യ ശേഖരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ കെട്ടിവെച്ച നിലയിൽ പെരുമ്പാമ്പ്. നഗരസഭയുടെ കീഴിലുള്ള എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കേന്ദ്രത്തിൽ മാലിന്യം തരംതിരിക്കുകയായിരുന്ന ഹരിതകർമസേന ജീവനക്കാർ പെരുമ്പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുത്താമ്പിയിലെ എം.സി.എഫ് കേന്ദ്രത്തിലാണ് സംഭവം നടന്നത്. സെന്ററിൽ സൂക്ഷിച്ചിരുന്ന പാഴ്വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും ജീവനക്കാർ തരംതിരിക്കുന്നതിനിടെയാണ് സംഭവം. ഒരു വലിയ പ്ലാസ്റ്റിക് ചാക്കിലേക്ക് കൂടുതൽ മാലിന്യങ്ങൾ നിറയ്ക്കാൻ ശ്രമിക്കുമ്പോൾ, ചാക്കിനുള്ളിലെ മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ […]

Kozhikode

Jul 24, 2026, 7:28 am GMT+0000
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനെന്ന് സംശയമെന്ന് ബന്ധുക്കൾ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം പറയുന്നു. ജില്ലാതല വിദഗ്ധ സമിതിയിൽ ഭൂരിഭാഗം പേരും ചികിത്സാ വീഴ്ച ശരിവച്ചെന്നും ബന്ധുക്കൾ പറയുന്നു. സംസ്ഥാനതല സമിതി റിപ്പോർട്ട് വൈകുമെന്ന് ആശങ്കയുണ്ട്. ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനാണ് സംശയമെന്നും ബന്ധുക്കൾ പറഞ്ഞു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. […]

Kozhikode

Jul 24, 2026, 7:18 am GMT+0000
പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; മൂല്യനിർണയത്തിലെ വീഴ്ചകളിലേക്ക് അന്വേഷണം

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ചോദ്യപ്പേപ്പർ മൂല്യനിർണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂല്യനിർണയത്തിലെ വീഴ്ചകളിലേക്കും അന്വേഷണം തുടങ്ങി. പത്ത് മാർക്കിൻറെ ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണയം നടത്തിയത്. വിവരണാത്മക ഉത്തരങ്ങളുടെ പരിശോധനയിൽ വീഴ്ച്ച വന്നിട്ടുണ്ടോ, വിവേചന അധികാരം വിനിയോഗിച്ചതിൽ സ്വജന‌പക്ഷപാതം കാണിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും.

Kozhikode

Jul 24, 2026, 7:16 am GMT+0000
ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച; അച്ചടക്ക നടപടി വെറുതെ ക്ഷണിച്ചുവരുത്തരുത്, എസ്പിക്കും ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ഡോ. എം കെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വീഴ്ചയിൽ എസ്പിക്കും ഹൈക്കോടതിയുടെ വിമർശനം. എന്താണ് മേൽനോട്ട ചുമതലയെന്ന് എസ്പിയോട് ഹൈക്കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചോ? അറസ്റ്റിന്റെ കാരണങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് പരിശോധിച്ചോ? എന്നും കോടതിയുടെ ചോദ്യമുണ്ടായി. പ്രതി രക്ഷപെടാതിരിക്കാൻ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റരുത്. അതിനുള്ള മേൽനോട്ടമാണ് നടത്തേണ്ടത് എന്ന് എസ്പിയോട് ഹൈക്കോടതി പറഞ്ഞു. മുൻകൂർ ജാമ്യം തള്ളിയതുകൊണ്ട് മാത്രമാണോ അറസ്റ്റെന്നും, കോടതി പറഞ്ഞതുകൊണ്ട് അറസ്റ്റ് ചെയ്തു […]

Kozhikode

Jul 24, 2026, 7:13 am GMT+0000
സൂക്ഷിച്ചോ! ഇനി ‘കണ്ണ്’ വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും കണ്ണ് തുറന്നു. കെൽട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈൻ ചുമത്തൽ തുടങ്ങിയിട്ടുണ്ട്. എംവിഡി റോഡുകലിൽ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെൽട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നൽകേണ്ടിയിരുന്നത്. പണമില്ലാതിരുന്നത് കൊണ്ട് ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാൻ കെൽട്രോണിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ […]

Kozhikode

Jul 24, 2026, 6:17 am GMT+0000
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈ.എഫ്.ഐ നേതാവ് റിബേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വടകര : വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ഡിവൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ റിബേഷിന് നോട്ടീസ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ നടപടികൾ പൂർത്തിയാക്കി ഇയാളെ ജാമ്യത്തിൽ വിട്ടയക്കും. റിബേഷിന്റെ അറസ്റ്റോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി ഉയരും. വ്യാജമായി നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് കൂടുതൽ ആളുകളിലേക്ക് അയച്ചു നൽകുകയും വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി […]

Kozhikode

Jul 24, 2026, 6:16 am GMT+0000
മിത്തലെ മുക്കാളി ഭാഗത്ത് ദേശീയ പാത ഗതാഗത യോഗ്യമാക്കിയില്ല. നിർമാണ പ്രവൃർത്തി തടഞ്ഞു

അഴിയൂർ: മീത്തലെ മുക്കാളി ഭാഗത്ത് ദേശീയപാത ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നിർമാണ പ്രവൃർത്തികൾ ജനപ്രതിനിധികളും സർവ്വകക്ഷി നേതാക്കളും വ്യാപാരി പ്രതിനിധികളും ചേർന്ന് തടഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറു മാസമായി പഴയ ദേശീയപാത വഴി വടകര ഭാഗത്തേക്ക് പോകുന്ന റോഡ് അടഞ്ഞുകിടക്കുകയാണ്. ഇതോടെ മുക്കാളി ടൗണിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലായിരുന്നു. ആർ.ഡി.ഒയുമായി ചർച്ചകൾ നടത്തിയിട്ടും മീത്തലെ മുക്കാളി വഴി ഗതാഗതം തുറന്നുകൊടുക്കാൻ കരാർ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും ചേർന്ന് പ്രവൃത്തി തടഞ്ഞത്. […]

Kozhikode

Jul 24, 2026, 5:10 am GMT+0000
ഡൽഹിയിലെ പോലീസ് അതിക്രമം: മേപ്പയൂരിൽ യു.ഡി.എഫ് പ്രതിഷേധ സായാഹ്നവും പ്രകടനവും സംഘടിപ്പിച്ചു

മേപ്പയൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിലും, ഐക്യദാർഢ്യവുമായെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ തെരുവിൽ വലിച്ചിഴച്ച കേന്ദ്ര ഭരണകൂട നടപടിയിലും പ്രതിഷേധിച്ച് മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നവും പ്രകടനവും നടത്തി. പ്രതിഷേധ സായാഹ്ന പരിപാടി ഡി.സി.സി സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ […]

Kozhikode

Jul 24, 2026, 4:59 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ പരാതികൾ, രണ്ട് എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ പരാതികളുമായി വിദ്യാർത്ഥികൾ. മെഡിക്കൽ കോളേജ് പൊലീസ് രണ്ട് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഏബലിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. ഏബലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ ഇന്നലെ വിദ്യാർത്ഥികൾ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് നടപടിയിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ഒന്നിൽ കൂടുതൽ പരാതി ഉണ്ടായിട്ടും വ്യത്യസ്ത […]

Kozhikode

Jul 24, 2026, 4:49 am GMT+0000
ഓണ്‍ലൈന്‍ ടാക്‌സി സമരം ഭാഗികമായി പിന്‍വലിച്ചു; ഊബര്‍ ഒഴികെയുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഭാഗികമായി പിന്‍വലിച്ചു. വിവിധ കമ്പനികളിലെ പ്രതിനിധികളുമായി ഡ്രൈവര്‍മാരുടെ സംയുക്ത സമിതി നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് അവസാനിപ്പിച്ചത്. കേരള സവാരി, ഓല, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ തൊഴിലാളികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ ആപ്പുകള്‍ വഴിയുള്ള സര്‍വീസുകള്‍ സാധാരണ നിലയിലാകും. ​അതേസമയം, കൊച്ചിയിൽ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഊബറിനെതിരെയുള്ള സമരം ശക്തമായി […]

Kozhikode

Jul 24, 2026, 4:45 am GMT+0000