കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഉപാധികൾ ലംഘിച്ചതിനെ തുടർന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശി അൻസാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് ബേപ്പൂർ പോലീസ് പിടികൂടിയത്. ബേപ്പൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വെള്ളയിൽ, നടക്കാവ്, ടൗൺ, മാറാട്, കസബ, പന്നിയങ്കര, ബേപ്പൂർ, ചെമ്മങ്ങാട്, കൊണ്ടോട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്. […]
Kozhikode
