വടകര: വടകര ജേർണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ കൊണ്ടാടി. പയ്യോളി സർഗാലയയിൽ നടന്ന ആഘോഷത്തിൽ മാധ്യമപ്രവർത്തകർ കുടുംബസമേതം പങ്കെടുത്തു. വിശിഷ്ടാതിഥികളും മാധ്യമപ്രവർത്തകരും ചേർന്ന് ഒരുമയുടെ ഭീമൻ പൂക്കളമൊരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മാധ്യമപ്രവർത്തകർ നാടിന്റെ സ്പന്ദനമാണെന്ന് വടകര എം. പി. ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. ദേശീയപാത വികസനവും ഗതാഗതക്കുരുക്കും മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പെൻഷൻ അനുവദിക്കുന്ന വിഷയത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് […]
Kozhikode
