പയ്യോളി ബ്ലോക്ക് ഓഫീസിന് സമീപം പടിഞ്ഞാറെ തെരുവിൻതാഴെ കമല നിര്യാതയായി

പയ്യോളി:  പടിഞ്ഞാറെ തെരുവിൻതാഴെ കമല നിര്യാതയായി. ഭർത്താവ് : പരേതനായ ദാമോദരൻ. മക്കൾ : ഷാജി, ഷൈജൻ, സജിത്ത്. മരുമക്കൾ : റീന, ബിവിത.സഹോദരങ്ങൾ : പരേതനായ രമേശൻ, ചന്ദ്രൻ, ശോഭ, പ്രമീള. സംസ്ക്കാരം രാത്രി 9 മണിക്ക്  മകൻ ഷാജിയുടെ വീട്ടുവളപ്പിൽ

Kozhikode

Aug 24, 2026, 12:52 pm GMT+0000
നിലമ്പൂരിൽ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 10 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായി. നിലമ്പൂർ ചുങ്കത്തറ തച്ചങ്ങാട് സ്വദേശികളായ അജയ്, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ബിജോ വർഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അജയിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പോലീസ് എത്തുമ്പോൾ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു പ്രതികൾ. ഒരു പാക്കറ്റിന് 1000 രൂപ നിരക്കിൽ […]

Kozhikode

Aug 24, 2026, 11:14 am GMT+0000
സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന: ഓണം സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണസീസണിൽ റെക്കോർഡ് മദ്യവിൽപന. ഓണം സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷമിത് 460.80 കോടിയായിരുന്നു. ഇതിൽ തിരുവോണത്തിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിൽ മാത്രം 279.12 കോടി രൂപയുടെ മദ്യവിൽപന നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മൂന്ന് ദിവസങ്ങളിൽ 28.16 കോടി രൂപയുടെ അധിക വിൽപനയാണ് രേഖപ്പെടുത്തിയത്. ​മൂന്ന് ദിവസത്തെ കണക്കുകളിൽ ശനിയാഴ്ച 102.28 കോടി രൂപയുടെയും ഉത്രാട ദിനമായ ഇന്നലെ മാത്രം […]

Kozhikode

Aug 24, 2026, 11:13 am GMT+0000
കൊയിലാണ്ടി കോതമംഗലം താഴെ പുരയിൽ മോഹൻ ദാസ് നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം അനുഗ്രഹയിൽ (താഴെ പുരയിൽ) മോഹൻ ദാസ് (57) (നൈജീരിയയിലെ ഡലീഷോ കമ്പനി)നിര്യാതനായി. അച്ഛൻ:പരേതനായ കരുണാകരൻ നായർ. അമ്മ:പരേതയായ സരോജിനി അമ്മ. ഭാര്യ: സിന്ധു. മക്കൾ: അമിത് ദാസ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബാംഗ്ലൂർ), ആനന്ദ് ദാസ് (വിദ്യാർത്ഥി). സഹോദരൻ: പരേതനായ പുരുഷോത്തമൻ.

Kozhikode

Aug 24, 2026, 11:08 am GMT+0000
യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

പയ്യോളി : യൂണിറ്റി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. കെ. രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ സ്ഥാപക പ്രസിഡന്റ് കെ. പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശശീന്ദ്രൻ തരിപ്പയിൽ, എം. പി. നാരായണൻ, ഷാഹിദ പുറത്തൂട്ട്, എ. പി. ബാബു, കെ. റഹീം, ഡോ. മുഹമ്മദ് മുല്ലക്കാസ്, മുസ്തഫ മൗലവി, ശ്രീജ, മനോജ് തരിപ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-കായിക മത്സരങ്ങളും പരിപാടികളും അരങ്ങേറി.

Kozhikode

Aug 24, 2026, 11:03 am GMT+0000
“കരുതലോണം” പദ്ധതിയുമായി സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റ്

ചിങ്ങപുരം: ഓണാഘോഷ വേളയിൽ സമൂഹത്തിലെ അർഹരായവരെ ചേർത്തുപിടിച്ചുകൊണ്ട് സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്. “കരുതലോണം” എന്ന പേരിൽ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങൾക്ക് ഓണം ആഘോഷിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ്, പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, അധ്യാപകരായ കെ […]

Kozhikode

Aug 24, 2026, 10:55 am GMT+0000
കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാകില്ല

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ കൂടി ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കി ജാമ്യം ലഭിച്ചത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കി ജാമ്യം കിട്ടാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ […]

Kozhikode

Aug 24, 2026, 8:37 am GMT+0000
കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം: 35 ഓളം പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കണ്ണൂർ: കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു 35 ഓളം പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടന്നയാളെ രക്ഷിക്കാനായി ബ്രേക്ക് ഇട്ടപ്പോൾ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റയാളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്.

Kozhikode

Aug 24, 2026, 8:36 am GMT+0000
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. പരാതി വാർത്തയായതിന് പിന്നാലെ ഒളിവിൽ പോയ യുവാവിന്, അതിന് അവസരം നൽകിയത് പൊലീസ് ആണെന്ന വിമർശനവും കുടുംബം ഉയർത്തിയിരുന്നു. വിദേശത്ത് വച്ചാണ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് ഭർത്താവ് വിൽക്കുന്നതായി യുവതി അറിയുന്നത്. ഫോണിൽ നിന്നും […]

Kozhikode

Aug 24, 2026, 8:29 am GMT+0000
യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കാസർകോട്: യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻറെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് 12.50 ഓടെയാണ് ബംഗളൂരു വഴി മൃതദേഹം വീട്ടിലെത്തിച്ചത്. ഒരു മാസത്തിൽ അധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. ജൂലൈ 19 നാണ് വെള്ളരിക്കുണ്ട് എ കെ ജി നഗറിലെ ജോയൽ – സാലി ദമ്പതികളുടെ മകൻ അഖിൽ ജോയൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. യുക്രൈനിൽ ഒഡേസ തീരത്ത് വച്ചാണ് അഖിൽ ഫസ്‌റ്റ് ഓഫീസറായ ഗോൾഡൻ ലിയോ എന്ന […]

Kozhikode

Aug 24, 2026, 8:00 am GMT+0000