‘മരിച്ചവരെ ബാധിച്ചത് തലച്ചോർ തിന്നുന്ന നെഗ്ലോറിയ അമീബ, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയുണ്ടായത് മൂക്കിലൂടെ’; കോഴിക്കോട് മെഡി.കോളജ് പ്രിൻസിപ്പൽ

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ. ഇന്നലെ രാത്രി മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൂക്കിലൂടെയാണ് രോഗാണ് പ്രവേശിച്ചത്. നിലവിൽ ചികിത്സയിലുള്ള രണ്ട് പേര്‍ വെൻ്റിലേറ്ററിലാണ്.വിദേശത്ത് നിന്നും മരുന്നെത്തിച്ച് ചികിത്സ നടത്തുകയാണെന്നും പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ ,പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മോഹൻദാസ് നായർ എന്നിവര്‍ മീഡിയവണിനോട് പറഞ്ഞു.   നിലവില്‍ പത്ത് പേരാണ് […]

Kozhikode

Sep 1, 2025, 9:49 am GMT+0000
തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീസ് മാർച്ചും സംഘടിപ്പിച്ചു 

കൊയിലാണ്ടി : തീരദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും . എം എൽ എ ഓഫീസ് മാർച്ചും നടത്തി. രാവിലെ 6മുതൽ വൈകു 3 വരെ തീരദേശ ഹർത്താൽ ., . കഴിഞ്ഞ നാലര വർഷമായി തകർന്നു കിടക്കുന്ന. കാപ്പാട് കൊയിലാണ്ടി ഹാർബർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കൊല്ലം ചെറിയതോടിനും, കൂത്തം വള്ളി തോടിനും, പാലവും, റോഡും നിർമ്മിക്കുക, തകർന്ന ഹാർബർ പാറക്കൽ താഴ റോഡ് പുനർ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ […]

Kozhikode

Sep 1, 2025, 9:26 am GMT+0000
പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു

പയ്യോളി : പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണ കർഷക ചന്ത ആരംഭിച്ചു മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു സ്റ്റാൻ്റിങ്ങ് ചെയർമാരായ പി.എം ഹരിദാസൻ , ഷജ്മിന അസൈനാർ കൗൺസിലർമാരായ സി കെ ഷഹനാസ്, അൻവർ കായിരി കണ്ടി, സിജിന പോന്ന്യേ രി ,അൻസില ഷംസു , ഏ ഡി സി മെമ്പർമാരായ സ ബീഷ് കുന്നങ്ങോത്ത്, ബിനീഷ് […]

Kozhikode

Sep 1, 2025, 9:21 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പ്

പയ്യോളി : സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ കിടപ്പു രോഗീ പരിചരണ ഫണ്ട് സ്വരൂപിക്കുന്നതിനായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് കോഴിക്കോട് എ.കെ.ജി പഠന കേന്ദ്രം ഡയരക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ നിർവ്വഹിച്ചു. പയ്യോളി കണ്ണംവെള്ളി ഹാളിൽ നടന്ന ചടങ്ങിൽ ഇക്ബാൽ കായിരി കണ്ടി അധ്യക്ഷനായി. എൻ.സി. മുസ്തഫ, വി.വി. അനിത എന്നിവർ സംസാരിച്ചു. കെ.സുനിൽ സ്വാഗതവും കെ. ഫജറുദ്ദീൻ നന്ദിയും പറഞ്ഞു. നജ്മു കീഴൂർ , സന മൂടാടി , ടി.സി. ശ്രീനിവാസൻ […]

Kozhikode

Sep 1, 2025, 9:17 am GMT+0000
പുത്തൻതോപ്പിൽ കടലിൽ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം:  തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിയായ അഭിജിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്തിന്‍റെ മൃതദേഹം ലഭിച്ചത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. അഭിജിത്തിനൊപ്പം നബീൽ എന്ന വിദ്യാർഥിയും […]

Kozhikode

Sep 1, 2025, 7:00 am GMT+0000
രാമനാട്ടുകരയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ദേശീയ പാത  രാമനാട്ടുകരയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ചേലാമ്പ്ര പുല്ലിപറമ്പ് സ്വദേശി പാലശ്ശേരി കോമു മകൻ മരയ്ക്കാർ( 73 ) ആണ് മരണപ്പെട്ടത്.

Kozhikode

Sep 1, 2025, 6:54 am GMT+0000
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതി; കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്. വ്യാഴാഴ്‌ച കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് ജീവനക്കാരി കലക്ടർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയുടേയും കൂടെ ഉണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Kozhikode

Sep 1, 2025, 6:21 am GMT+0000
77,000വും കടന്ന് ചരിത്ര റെക്കോർഡിൽ സ്വർണവില; ഗ്രാമിൻ്റെ വില 10,000ത്തിന് അരികെ

സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്.ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു.680 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 77,640 രൂപയായി ഉയർന്നു.സെപ്തംബർ മാസാരംഭത്തിൽ തന്നെ വലിയ കുതിച്ചു ചാട്ടത്തോടെയാണ് വിപണി തുറക്കുന്നത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.   ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. […]

Kozhikode

Sep 1, 2025, 6:11 am GMT+0000
ആഗോള അയ്യപ്പ സംഗമം; ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം കൊണ്ടുവരാൻ ആലോചന

ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിയന്ത്രണം കൊണ്ടുവരാൻ ആലോചന. സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മാസ പൂജയ്ക്ക് എത്തുന്ന ഭക്തരുടെ വെർച്വൽ ക്യൂ സ്ലോട്ട് വെട്ടികുറയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവിനെ യോഗത്തിലേക്ക് ക്ഷണിച്ചേക്കും.അയ്യപ്പ സംഗമം നടക്കുന്ന ദിവസം മാസ പൂജയ്ക്ക് എത്തുന്ന ഭക്തർക്കാണ് നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മന്ത്രി വി […]

Kozhikode

Sep 1, 2025, 5:57 am GMT+0000
ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നമടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നമട ആലുങ്കല്‍ വീട്ടില്‍ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ആലപ്പുഴ ലജനത് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. രാവിലെ എഴ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.   (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Kozhikode

Sep 1, 2025, 5:52 am GMT+0000