മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ ‘കളിക്കൂട്ടം’ ക്യാമ്പിന് ആവേശകരമായ തുടക്കം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ (CDS) നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ബാലസഭ വേനലവധിക്കാല ക്യാമ്പ് ‘കളിക്കൂട്ടം’ പരിപാടിക്ക് തുടക്കമായി. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് മെയ് 22, 23 തീയതികളിലായാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഒന്നാം ദിവസമായ ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ മൂടാടി കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ പി.കെ സ്വാഗതം ആശംസിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ കെ. അധ്യക്ഷത വഹിച്ച ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]

Kozhikode

May 22, 2026, 3:13 pm GMT+0000
ടി പി വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല, വാർത്ത വാസ്തവവിരുദ്ധം; ആഭ്യന്തരമന്ത്രിയെ സമീപിച്ചിട്ടില്ലെന്ന് കെ കെ രമ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎൽഎ. ട്വന്റിഫോറിലൂടെയാണ് ഇക്കാര്യത്തിൽ കെ കെ രമ വിശദീകരണം നൽകിയത്. താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടില്ലെന്നും പ്രചരിച്ച വാർത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ വ്യക്തമാക്കി. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ പറയുന്നു. വ്യാജ വാർത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയാൻ വാർത്ത പ്രസിദ്ധീകരിച്ച ചാനലിന്റെ പ്രതിനിധിയോട് നേരിട്ട് കെ […]

Kozhikode

May 22, 2026, 3:01 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.യൂറോളജി വിഭാഗം ഡോ : സായ് വിജയ് 4.00 pm to 5.00 pm   2.ചർമ്മരോഗ വിഭാഗം ഡോ : മുംതാസ് 2.30 pm to 4.30pm   3.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി 3.30 pm to 4.30 pm   4.ശിശുരോഗ വിഭാഗം ഡോ : ഗിജേഷ്. ജി. കെ 9.30 am to 11.00 am 4.00 pm to 6.00 pm   5.എല്ലു രോഗ വിഭാഗം ഡോ : […]

Kozhikode

May 22, 2026, 1:38 pm GMT+0000
മണിയൂർ തയ്യുള്ളതിൽ അശോകൻ (64) അന്തരിച്ചു.

മണിയൂർ: തയ്യുള്ളതിൽ അശോകൻ (64) അന്തരിച്ചു. ഭാര്യ – സുമതി. മക്കൾ:  അശ്വതി, അക്ഷയ.മരുമക്കൾ: സുജേഷ് കൃഷ്ണ ( കീഴൽ മുക്ക്) , പ്രജിത്ത് (മണിയൂർ). സഹോദരങ്ങൾ: രാഘവൻ, സതി

Kozhikode

May 22, 2026, 1:06 pm GMT+0000
നാളെ മുതൽ 5 ദിവസത്തേക്ക് SBI ബാങ്കുകൾക്ക് അവധി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ശാഖകൾ നാളെ (മേയ് 23) മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് അടഞ്ഞുകിടക്കും. വാരാന്ത്യ അവധികളും ഉത്സവ ദിനങ്ങളും ജീവനക്കാരുടെ പണിമുടക്കും ഒത്തു വന്നതോടെയാണ് ബാങ്ക് പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ തുടർച്ചയായ അവധി വരുന്നത്. അതിനാൽ ബാങ്കുകളിൽ നേരിട്ടെത്തി അടിയന്തര ഇടപാടുകൾ നടത്താനുള്ളവർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.   ​മേയ് 23 മുതൽ 27 വരെയുള്ള തീയതികളിലാണ് രാജ്യത്തെ എസ്ബിഐ ശാഖകളുടെ […]

Kozhikode

May 22, 2026, 12:12 pm GMT+0000
എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി. റിപ്പോർട്ട് […]

Kozhikode

May 22, 2026, 10:09 am GMT+0000
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ

പത്തനംതിട്ട : പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നായിരുന്നു പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗവുമായി കഴിയുന്നതായി ആറന്മുള സ്വദേശിനി അറുപതുകാരിയായ വത്സലയാണ് പരാതി നൽകിയത്. ഒരു വ‍ർഷം മുമ്പ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ തന്നെയാണ് താൻ ചികിത്സ തേടിയതെന്നും ചർദ്ദിലിന് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നും പരാതിക്കാരി പറഞ്ഞു. ഇടയ്ക്കിടെ […]

Kozhikode

May 22, 2026, 10:06 am GMT+0000
നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും ആലോചനയിൽ

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിബിഐ. എൻടിഎയിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ ശുപാർശകൾ പരി​ഗണിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്ററി സമിതിക്ക് മുൻപിൽ പരീക്ഷ നടത്തിപ്പിൽ വീഴ്ച പറ്റിയെന്ന് എൻടിഎ സമ്മതിച്ചിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു എന്ന് എൻടിഎ ഉദ്യോഗസ്ഥർ അറിയിച്ചു. […]

Kozhikode

May 22, 2026, 8:29 am GMT+0000
നിയമസഭാകക്ഷി നേതാവ്: BJPയിൽ തർക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് സംസ്ഥാന ബിജെപിയിൽ തർക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരൻ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ. പരിചയ സമ്പത്ത് ഉയർത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരൻ നിയമസഭാ കക്ഷി നേതാവ് ആകും എന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. അങ്ങനെയാവുമ്പോൾ പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയർത്തുന്നത്. ഒടുക്കം […]

Kozhikode

May 22, 2026, 8:27 am GMT+0000
കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിനി 68 കാരിയായ വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് വത്സലയുടെ ആരോപണം. ഒരു വർഷമായി ശരീരത്തിൽ കുടുങ്ങിയ സൂചി, പുറത്തെടുക്കാനായി കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയിച്ചില്ല. മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്നും വത്സല പറഞ്ഞു. സംഭവത്തിൽ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും സൂചി കുടുങ്ങിയത് […]

Kozhikode

May 22, 2026, 8:05 am GMT+0000