നന്തിയിൽ എം.ഡി.എം.എയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: കടലൂർ ആവിക്കൽ ബീച്ചിൽ ഥാർ ജീപ്പിൽ സൂക്ഷിച്ച പതിനഞ്ച് ഗ്രാമോളം എം.ഡി.എം.എയും മാരകായുധങ്ങളുമായി യുവാവ് പിടിയിലായി. അരിക്കുളം ഊരള്ളൂർ സ്വദേശി വാകമോളി വീട്ടിൽ സെഞ്ചുവിനെയാണ് (32) ഡാൻസാഫ് സംഘം പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന. ഇയാൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിനുള്ളിൽ നിന്ന് എം.ഡി.എം.എയ്ക്ക് പുറമെ തോക്ക്, കത്തി, വാൾ, ഇരുമ്പ് പൈപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. പരിശോധനയ്ക്കിടെ പ്രതി അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് […]

Kozhikode

Aug 24, 2026, 2:36 pm GMT+0000
കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവം; കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കൊടുവള്ളി: കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് കരിപ്പൂർ വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരൻ്റെ പിതൃ സഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ചത്. നഖത്തിൽ ഈർക്കിലി കയറ്റിയും മുറിവുകളിൽ മുളക് വെള്ളം ഒഴിച്ചുമായിരുന്നു പീഡനം. കുട്ടിയെ നാട്ടുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സിഡ്ബ്ലിയുസി […]

Kozhikode

Aug 24, 2026, 2:32 pm GMT+0000
ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക തിക്കോടി മുതിരക്കാലിൽ ദേവകി (88) അന്തരിച്ചു

തിക്കോടി : മുതിരക്കാൽ മുക്കിലെ ആദ്യ കാല കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകയായ മുതിരക്കാലിൽ ദേവകി (88 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ചാത്തു കുറുപ്പ്. മക്കൾ : രവീന്ദ്രൻ എം കെ ( CPIM മുൻ LC അംഗം , മുൻ തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ) രാമകൃഷ്ണൻ (ചാക്കര),ശോഭന (പെരുമാൾപുരം),പ്രഭാകരൻ. എം കെ, പ്രേമൻ എം.കെ. മരുമക്കൾ: സരോജിനി (സരു), രമ, ഷൈനി, പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: ശ്രീധരൻ (കീഴരിയൂർ ). സംസ്കാരം : […]

Kozhikode

Aug 24, 2026, 1:50 pm GMT+0000
പയ്യോളി ബ്ലോക്ക് ഓഫീസിന് സമീപം പടിഞ്ഞാറെ തെരുവിൻതാഴെ കമല നിര്യാതയായി

പയ്യോളി:  പടിഞ്ഞാറെ തെരുവിൻതാഴെ കമല നിര്യാതയായി. ഭർത്താവ് : പരേതനായ ദാമോദരൻ. മക്കൾ : ഷാജി, ഷൈജൻ, സജിത്ത്. മരുമക്കൾ : റീന, ബിവിത.സഹോദരങ്ങൾ : പരേതനായ രമേശൻ, ചന്ദ്രൻ, ശോഭ, പ്രമീള. സംസ്ക്കാരം രാത്രി 9 മണിക്ക്  മകൻ ഷാജിയുടെ വീട്ടുവളപ്പിൽ

Kozhikode

Aug 24, 2026, 12:52 pm GMT+0000
നിലമ്പൂരിൽ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 10 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായി. നിലമ്പൂർ ചുങ്കത്തറ തച്ചങ്ങാട് സ്വദേശികളായ അജയ്, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ബിജോ വർഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അജയിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പോലീസ് എത്തുമ്പോൾ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു പ്രതികൾ. ഒരു പാക്കറ്റിന് 1000 രൂപ നിരക്കിൽ […]

Kozhikode

Aug 24, 2026, 11:14 am GMT+0000
സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന: ഓണം സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണസീസണിൽ റെക്കോർഡ് മദ്യവിൽപന. ഓണം സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷമിത് 460.80 കോടിയായിരുന്നു. ഇതിൽ തിരുവോണത്തിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിൽ മാത്രം 279.12 കോടി രൂപയുടെ മദ്യവിൽപന നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മൂന്ന് ദിവസങ്ങളിൽ 28.16 കോടി രൂപയുടെ അധിക വിൽപനയാണ് രേഖപ്പെടുത്തിയത്. ​മൂന്ന് ദിവസത്തെ കണക്കുകളിൽ ശനിയാഴ്ച 102.28 കോടി രൂപയുടെയും ഉത്രാട ദിനമായ ഇന്നലെ മാത്രം […]

Kozhikode

Aug 24, 2026, 11:13 am GMT+0000
കൊയിലാണ്ടി കോതമംഗലം താഴെ പുരയിൽ മോഹൻ ദാസ് നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം അനുഗ്രഹയിൽ (താഴെ പുരയിൽ) മോഹൻ ദാസ് (57) (നൈജീരിയയിലെ ഡലീഷോ കമ്പനി)നിര്യാതനായി. അച്ഛൻ:പരേതനായ കരുണാകരൻ നായർ. അമ്മ:പരേതയായ സരോജിനി അമ്മ. ഭാര്യ: സിന്ധു. മക്കൾ: അമിത് ദാസ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബാംഗ്ലൂർ), ആനന്ദ് ദാസ് (വിദ്യാർത്ഥി). സഹോദരൻ: പരേതനായ പുരുഷോത്തമൻ.

Kozhikode

Aug 24, 2026, 11:08 am GMT+0000
യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

പയ്യോളി : യൂണിറ്റി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. കെ. രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ സ്ഥാപക പ്രസിഡന്റ് കെ. പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശശീന്ദ്രൻ തരിപ്പയിൽ, എം. പി. നാരായണൻ, ഷാഹിദ പുറത്തൂട്ട്, എ. പി. ബാബു, കെ. റഹീം, ഡോ. മുഹമ്മദ് മുല്ലക്കാസ്, മുസ്തഫ മൗലവി, ശ്രീജ, മനോജ് തരിപ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-കായിക മത്സരങ്ങളും പരിപാടികളും അരങ്ങേറി.

Kozhikode

Aug 24, 2026, 11:03 am GMT+0000
“കരുതലോണം” പദ്ധതിയുമായി സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റ്

ചിങ്ങപുരം: ഓണാഘോഷ വേളയിൽ സമൂഹത്തിലെ അർഹരായവരെ ചേർത്തുപിടിച്ചുകൊണ്ട് സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്. “കരുതലോണം” എന്ന പേരിൽ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങൾക്ക് ഓണം ആഘോഷിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ്, പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, അധ്യാപകരായ കെ […]

Kozhikode

Aug 24, 2026, 10:55 am GMT+0000
കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാകില്ല

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ കൂടി ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കി ജാമ്യം ലഭിച്ചത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കി ജാമ്യം കിട്ടാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ […]

Kozhikode

Aug 24, 2026, 8:37 am GMT+0000