ക്ലിഫ് ഹൗസിൽ യുവമോർച്ച മാർച്ച്‌, ആറാം തവണ ജല പീരങ്കി പ്രയോഗം; പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ

കേരളത്തിൽ പിഎസ്‌സി നടത്തുന്ന ക്രമക്കേടുകൾക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരത്തിനുമെതിരെ ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയ സമരത്തിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരുടെ നീക്കം ഉണ്ടായി. പൊലീസ് ആറ് തവണ ജല പീരങ്കി പ്രയോഗിച്ചു.പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ. ഒരു യുവമോർച്ച പ്രവർത്തകന് പരുക്കേറ്റു.കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല കാര്യങ്ങളും വിളിച്ചു […]

Kozhikode

Jul 24, 2026, 11:01 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും അലേർട്ടുണ്ട്. മറ്റന്നാൾ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര […]

Kozhikode

Jul 24, 2026, 10:39 am GMT+0000
കടത്തനാട് നിക്ഷേപ തട്ടിപ്പ്: ഇബ്രാഹിം ഹാജിയുടെ മരണത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര : കടത്തനാട് ലേബർ സഹകരണ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കുടുംബം. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫൗസിയയാണ് പരാതി സമർപ്പിച്ചത്. ഡി.സി.സി സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡന്റുമായ ടി.വി. സുധീർ കുമാറിന്റെ വീട്ടുമുറ്റത്താണ് കളിപ്പാട്ട വ്യാപാരിയായ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഭാര്യയുടെയും മക്കളുടെയും പേരിൽ […]

Kozhikode

Jul 24, 2026, 10:13 am GMT+0000
ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന,ചോര നീക്കം ചെയ്യാതെ ചിക്കൻ; തിരൂരങ്ങാടിയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് പാചകം ചെയ്ത് വിൽപ്പന നടത്തുന്നതായി നഗരസഭാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തൽ. രുചിക്കും തിക്ക്നെസിനും വേണ്ടി പ്രത്യേക ചേരുവകൾ ചേർക്കുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം നിലനിൽക്കെയാണ് ഇത് ലംഘിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ മൃഗക്കൊഴുപ്പ് ചേർത്ത് മന്തി തയ്യാറാക്കുന്നത് കണ്ടെത്തിയത്. നഗരസഭാ സ്‌ക്വാഡ് പ്രദേശത്തെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ […]

Kozhikode

Jul 24, 2026, 10:12 am GMT+0000
അഭിമന്യു വധക്കേസ്; പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും, നീക്കം വിചാരണ തുടങ്ങാനിരിക്കെ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താൻ നീക്കം. പ്രതികൾക്കെതിരെ ഐപിസി 323 ചുമത്താനാണ് പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും. അഭിമന്യു വധക്കേസിൽ ഇന്ന് വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതിയിരുന്നത്. ബോധപൂർവം പരിക്കേൽപ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴിൽ വരുന്നത്. അഭിമന്യുവിനെ മർദിച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതടയ്ക്കാനാണ് […]

Kozhikode

Jul 24, 2026, 9:53 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ലീക്കെന്ന് സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോർച്ച ഉണ്ടായെന്ന് സംശയിക്കുന്നത്. രോഗികളെ ഗ്രീൻ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോൺ ഒബ്‌സർവേറ്ററി വാർഡ് ആണ്. ഉച്ചയോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസതടസവും ബുദ്ധിമുട്ടും നേരിട്ടപ്പോഴാണ് വിവരമറിഞ്ഞത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. വിദഗ്ധർ ഉടൻ എത്തി പരിശോധന നടത്തും.  

Kozhikode

Jul 24, 2026, 9:45 am GMT+0000
വെമ്പായത്തെ ബാറിലെ സംഘർഷം; 2 പേർ മരിച്ചതിന് പിന്നാലെ മറ്റൊരാൾ ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് മൊഴി എടുത്തയാൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുമങ്ങാട് ഉണ്ടപ്പാറ സ്വദേശി രതീഷ് ആണ് മരിച്ചത്. ഇയാൾ രണ്ടുദിവസമായി മാനസിക സംഘർഷത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ബാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സമയത്ത് രതീഷും ബാറിൽ ഉണ്ടായിരുന്നു. സംഘർഷത്തിനിടെ പൊള്ളലേറ്റ നവാസ് എന്നയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെ മരിച്ചരുന്നു. പിന്നാലെ അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനീഷിനും ജീവൻ നഷ്ടമായി. മരിച്ച അനീഷാണ് പെട്രോളൊഴിച്ച് […]

Kozhikode

Jul 24, 2026, 7:59 am GMT+0000
കേരള സർവകലാശാല ചോദ്യപേപ്പർ പിഴവ്; റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടിയെന്ന് വിസി മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ് കണ്ടെത്തിയ സംഭവത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീൻ എന്ന് വിവരം. വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വൈസ് ചാൻസലർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എം എ ഹിസ്റ്ററി ചോദ്യ പേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി […]

Kozhikode

Jul 24, 2026, 7:51 am GMT+0000
കൊയിലാണ്ടിയിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ പെരുമ്പാമ്പ്; ഹരിതകർമസേന ജീവനക്കാർ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: മാലിന്യ ശേഖരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ കെട്ടിവെച്ച നിലയിൽ പെരുമ്പാമ്പ്. നഗരസഭയുടെ കീഴിലുള്ള എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കേന്ദ്രത്തിൽ മാലിന്യം തരംതിരിക്കുകയായിരുന്ന ഹരിതകർമസേന ജീവനക്കാർ പെരുമ്പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുത്താമ്പിയിലെ എം.സി.എഫ് കേന്ദ്രത്തിലാണ് സംഭവം നടന്നത്. സെന്ററിൽ സൂക്ഷിച്ചിരുന്ന പാഴ്വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും ജീവനക്കാർ തരംതിരിക്കുന്നതിനിടെയാണ് സംഭവം. ഒരു വലിയ പ്ലാസ്റ്റിക് ചാക്കിലേക്ക് കൂടുതൽ മാലിന്യങ്ങൾ നിറയ്ക്കാൻ ശ്രമിക്കുമ്പോൾ, ചാക്കിനുള്ളിലെ മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ […]

Kozhikode

Jul 24, 2026, 7:28 am GMT+0000
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനെന്ന് സംശയമെന്ന് ബന്ധുക്കൾ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം പറയുന്നു. ജില്ലാതല വിദഗ്ധ സമിതിയിൽ ഭൂരിഭാഗം പേരും ചികിത്സാ വീഴ്ച ശരിവച്ചെന്നും ബന്ധുക്കൾ പറയുന്നു. സംസ്ഥാനതല സമിതി റിപ്പോർട്ട് വൈകുമെന്ന് ആശങ്കയുണ്ട്. ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനാണ് സംശയമെന്നും ബന്ധുക്കൾ പറഞ്ഞു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. […]

Kozhikode

Jul 24, 2026, 7:18 am GMT+0000