എറണാകുളം: ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മധുർജ്യ സോനെവാലാണ് ഇന്ന് വൈകീട്ട് ജയിൽ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. സഹതടവുകാർക്കൊപ്പം കുളിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ. സംഭവത്തെ തുടർന്ന് പ്രതിക്കായി പോലീസും ജയിൽ അധികൃതരും ചേർന്ന് സമീപ പ്രദേശങ്ങളിലും അയൽ ജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Kozhikode
