തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം: കല്ലേറിൽ ചില്ലുകൾ തകർത്തു

തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെഞ്ഞാറമൂട്,കിളിമാനൂർ ഡിപ്പോകളിലുള്ള ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ജങ്ഷനിലെ സ്റ്റേ ബസുകളായിരുന്നു ഇവ. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കുമായിട്ടാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kozhikode

Aug 25, 2026, 7:57 am GMT+0000
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിൽ കൽപ്പറ്റ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൽപ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35) നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ വേണുഗോപാൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. സ്ഥിരം ലഹരിവിൽപ്പനക്കാരനായ ഇയാൾ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇത്തരത്തിൽ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച […]

Kozhikode

Aug 25, 2026, 7:56 am GMT+0000
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പൊലീസുകാർ, എസ്പിയെ കണ്ട് ഓടി, സല്യൂട്ടും മറന്നു, പിന്നാലെ സസ്പെൻഷൻ

തിരുവനന്തപുരം:പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ അടിച്ച് ഫിറ്റായ പൊലീസുകാരൻ എസ്പിയെ കണ്ട് ഓടെടാ ഓട്ടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മദ്യത്തിൻറെ തരിപ്പിൽ പ്രോട്ടോക്കോൾ പോലും മറന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിന്നാലെ ഡ്യൂട്ടിക്ക് ഹാജരാകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മദ്യപിക്കുകയും ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും എത്തി. അരുവിക്കര സ്റ്റേഷനിൽ റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്ക നടപടി. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. […]

Kozhikode

Aug 25, 2026, 7:47 am GMT+0000
കൊയിലാണ്ടിയിൽ ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ചു; വഴിയിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് പുലർച്ചെ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന ‘സെനോ’ എന്ന ബസാണ് മോഷണം പോയത്. എന്നാൽ, വഴിമധ്യേ സർവീസ് റോഡിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ പാർക്ക് ചെയ്തിരുന്ന ബസാണ് മോഷ്ടാക്കൾ കടത്തിയത്. തുടർന്ന് പൊയിൽക്കാവിനും ചെങ്ങോട്ട്കാവിനും ഇടയിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ബസ് ചെളിയിൽ […]

Kozhikode

Aug 25, 2026, 7:08 am GMT+0000
നീറ്റ് പി.ജി. 2026 പരീക്ഷ ഓഗസ്റ്റ് 30-ന്: അഡ്മിറ്റ് കാർഡ് ഇന്നിറങ്ങും

ന്യൂഡൽഹി: നീറ്റ് പി.ജി. 2026 പരീക്ഷ ഓഗസ്റ്റ് 30-ന് നടക്കും. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റായി കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാർഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 25-ന് (ഇന്ന്) പുറത്തിറക്കും. പരീക്ഷാർഥികൾക്ക് എന്.ബി.ഇ.എം.എസ്. (NBEMS) ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ​മുമ്പ് ഓഗസ്റ്റ് 27-നും പിന്നീട് ഓഗസ്റ്റ് 24-ലേക്കും മാറ്റിയ അഡ്മിറ്റ് കാർഡ് തീയതിയാണ് ബോർഡ് വീണ്ടും പുതുക്കി ഓഗസ്റ്റ് 25 ആക്കിയത്. പരീക്ഷാ […]

Kozhikode

Aug 25, 2026, 6:24 am GMT+0000
കണ്ണൂർ സെൻട്രൽ ജയിലിൽ ചെരിപ്പിനുള്ളിൽ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തടവുകാരനടക്കം 3 പേർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചെരിപ്പ് തുളച്ച് ദ്വാരമുണ്ടാക്കിയ ശേഷം ചെറിയ കവറിനുള്ളിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സന്ദർശകരെന്ന വ്യാജേന തടവുകാരനെ കാണാൻ എത്തിയതായിരുന്നു രണ്ടംഗ സംഘം. ഫോണിലൂടെയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ഈ ഫോൺ സംഭാഷണങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ […]

Kozhikode

Aug 25, 2026, 6:04 am GMT+0000
ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി പയ്യോളി ഹൈസ്കൂൾ പൂർവവിദ്യാർഥി ഡോ. കെ.കെ. ബിനീഷ്: പയ്യോളി സ്കൂളിലെ സഹപാഠികൾ ആദരിച്ചു

പയ്യോളി: അന്താരാഷ്ട്ര ശാസ്ത്ര റാങ്കിംഗ് ഏജൻസിയായ സൈ റാങ്കിംഗ് പുറത്തുവിട്ട ലോകത്തെ മികച്ച 5 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ഡോ. കെ.കെ. ബിനീഷിനെ പയ്യോളി ഹൈസ്കൂൾ 1996 എസ്.എസ്.എൽ.സി ബാച്ച് ആദരിച്ചു. സ്കൂളിലെ പൂർവവിദ്യാർഥിയായ ഇയാളെ ‘ഒരുമിക്കാൻ ഒരു പൊന്നോണം’ എന്ന ഓണാഘോഷ ചടങ്ങിലാണ് പൂർവവിദ്യാർഥ കൂട്ടായ്മ ആദരിച്ചത്. കേന്ദ്ര കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യുടെ ചെന്നൈ മറൈൻ ബയോളജി റീജിയണൽ സെന്ററിൽ സയന്റിസ്റ്റാണ് ഡോ. ബിനീഷ്. സമുദ്ര […]

Kozhikode

Aug 25, 2026, 6:02 am GMT+0000
ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി: പോലീസും ജയിൽ അധികൃതരും തിരച്ചിൽ ഊർജിതമാക്കി

എറണാകുളം: ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മധുർജ്യ സോനെവാലാണ് ഇന്ന് വൈകീട്ട് ജയിൽ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. സഹതടവുകാർക്കൊപ്പം കുളിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ. സംഭവത്തെ തുടർന്ന് പ്രതിക്കായി പോലീസും ജയിൽ അധികൃതരും ചേർന്ന് സമീപ പ്രദേശങ്ങളിലും അയൽ ജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Kozhikode

Aug 25, 2026, 4:13 am GMT+0000
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം: 403 രോഗികൾക്ക് ഭക്ഷണമൊരുക്കാൻ അഞ്ചുപേർ മാത്രം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസികളായ 403 രോഗികൾക്ക് ഭക്ഷണം തയ്യാറാക്കാൻ രണ്ട് ഷിഫ്റ്റുകളിലായി ആകെയുള്ളത് അഞ്ച് ജീവനക്കാർ മാത്രം. ഒരു സ്ഥിരം പാചകക്കാരനും നാല് താത്കാലിക ജീവനക്കാരുമാണ് നിലവിൽ അടുക്കളയിലുള്ളത്. താത്കാലിക ജീവനക്കാരിൽ ആരെങ്കിലും അവധിയെടുത്താൽ രോഗികളെ പരിചരിക്കേണ്ട അറ്റൻഡന്റ് ഗ്രേഡ് ജീവനക്കാരെ അടുക്കള ജോലിക്ക് നിയോഗിക്കേണ്ടി വരുന്നത് വാർഡുകളിലെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ​40 രോഗികൾക്ക് ഒരു പാചകക്കാരൻ എന്ന തോതിൽ ജീവനക്കാർ വേണമെന്നിരിക്കെയാണ് പകുതിയിൽ താഴെ ആളുകളെ വെച്ച് സ്ഥാപനം പ്രവർത്തിക്കുന്നത്. രാത്രി ഷിഫ്റ്റിൽ […]

Kozhikode

Aug 25, 2026, 4:11 am GMT+0000
സംസ്ഥാനത്ത് മഴ കനക്കുന്നു: ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി. ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. നാളെ ഒൻപത് ജില്ലകളിലും തിരുവോണ ദിവസം നാല് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ​മഴ കനക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ മലയോര മേഖലകളിലും നദിക്കരകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി […]

Kozhikode

Aug 25, 2026, 3:16 am GMT+0000