ഉയർന്ന കമ്മിഷൻ; ഭക്ഷണവിതരണ ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി റസ്റ്ററന്റുകൾ

മുംബൈ: ഉയർന്ന കമ്മിഷൻ നിരക്കിന്റെ പേരിൽ രാജ്യത്തെ മൂന്നിലൊന്നു റസ്റ്ററന്റുകളും ഭക്ഷണവിതരണ ആപ്പുകൾ ഒഴിവാക്കുന്നതു പരിഗണിക്കുന്നതായി റിപ്പോർട്ട്.ആഗോള ടെക്‌നോളജി ഗ്രൂപ്പായ പ്രോസസുമായി ചേർന്ന് നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇവർ നടത്തിയ പഠനത്തിൽ 35.4 ശതമാനം റസ്റ്ററന്റുകളാണ് ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്. ഉയർന്ന കമ്മിഷൻ നിരക്ക്, മോശം ഉപഭോക്തൃ സേവനം, ഉപഭോക്താക്കളുടെ കുറവ്, ലാഭത്തിലെ ഇടിവ് എന്നിവയാണ് ഇതിനായി കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധികളുണ്ടെങ്കിലും രാജ്യത്ത് ആപ്പ് […]

Kozhikode

Dec 20, 2025, 12:46 pm GMT+0000
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേളക്ക് 23 ന് തിരി തെളിയും

ഇരിങ്ങൽ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാകരകൗശല ഉത്സവമായ പതിമൂന്നാമത് സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേള ഡിസംബർ 23 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ 2026 ജനുവരി 11 വരെയാണ് കലാകരകൗശല മേള നടക്കുക . ഇന്ത്യയിലുടനീളമുള്ളതും വിദേശത്തുമുള്ള കരകൗശല വിദഗ്ധർക്ക് സാംസ്കാരികമായി ആഴത്തിലുള്ളതും ഗ്രാമീണ-പരമ്പരാഗതവുമായ അന്തരീക്ഷത്തിൽ കൈകൊണ്ട് നിർമ്മിച്ച സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഒരു സവിശേഷ വേദിയായി SIACF മാറിയിട്ടുണ്ട്. ഈ വർഷം വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏകദേശം 300 കരകൗശല വിദഗ്ധരുടെ പങ്കാളിത്തം […]

Kozhikode

Dec 20, 2025, 12:34 pm GMT+0000
തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

കണ്ണൂർ: തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലാണ് തീപിടിത്തം. കെട്ടിടത്തിനുള്ളിൽ തൊഴിലാളികളില്ല. തലശ്ശേരി, മാഹി, പാനൂർ ഫയർസ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. റീസ്ലൈക്ലിങ് യൂണിറ്റിലെ ഗോഡൗണിൽ ഗ്യാസ് സിലിണ്ടറുകൾ ‌ഉണ്ടെന്നാണ് സൂചന. എങ്ങനെയാണു തീപിടിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ദേശീയപാത 66ൽനിന്നും തലശ്ശേരി ടൗണിലേക്ക് വരുന്നതിന് ഇടയിലുള്ള ബൈപ്പാസ് മേഖലയിലാണ് കണ്ടിക്കൽ.

Kozhikode

Dec 20, 2025, 12:08 pm GMT+0000
വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചു

കൽപറ്റ: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവർഗധ ഉന്നതിയിലെ കൂമൻ( 65)ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് സംഭവം. കൂമനെ പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

Kozhikode

Dec 20, 2025, 11:19 am GMT+0000
എയർ ഇന്ത്യയുടെ പൈലറ്റ് ആക്രമിച്ചെന്ന് യാത്രക്കാരൻ; പരാതി ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ സുരക്ഷാ ഗേറ്റിൽ വെച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡ്യൂട്ടിയിലല്ലാത്ത പൈലറ്റ് ആക്രമിച്ചുവെന്ന ആരോപണവുമായി ഒരു യാത്രക്കാരൻ. തന്റെ അവകാശവാദത്തിന് തെളിവായി ഒരു വിഡിയോയും പങ്കിട്ടു. ‘രക്തത്തിൽ കുളിച്ച് നിലത്തു കിടക്കുന്ന എന്നെ അയാൾ നോക്കുന്നതിന്റെയും സാഹചര്യത്തിന്റെ ഗൗരവം അറിയാനുമുള്ള ഒരു വിഡിയോ ഇതാ’ എന്ന അടിക്കുറിപ്പോടെയയിരുന്നു അങ്കിത് ദിവാൻ എന്ന ‘എക്സ്’ ഹാൻഡിലിൽ നിന്നുള്ള പോസ്റ്റ്. വൈദ്യ സഹായം ലഭിക്കാൻ വൈകിയതായി ആരോപിച്ച ദിവാൻ, കൂടെ ഉണ്ടായിരുന്ന ഭാര്യ സഹായം അഭ്യർഥിച്ചിട്ടും […]

Kozhikode

Dec 20, 2025, 11:18 am GMT+0000
ശ്രീനിവാസന് വിട നൽകി കൊച്ചി, മൃതദേഹം വസതിയിലേക്ക്; സംസ്കാരം നാളെ

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ നാളെ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. എറണാകുളം ടൗണ്‍ ഹാളിലെ പൊതുദർശനം പൂർത്തിയാക്കി ഉദയംപേരൂരിലെ വീട്ടിലേക്ക് നടന്‍റെ മൃതദേഹം കൊണ്ടുപോയി. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും പ്രദേശവാസികളും എറണാകുളം ടൗണ്‍ ഹാളിൽ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയ താരത്തെ അവസാനമായി കാണാൻ ഇപ്പോഴും കാത്തുനിൽക്കുന്നത്. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. കഴിഞ്ഞ കുറച്ച് […]

Kozhikode

Dec 20, 2025, 10:47 am GMT+0000
മ​ണി ചെ​യി​ൻ ബി​സി​ന​സ്; സൈ​നി​ക​ന്റെ ആ​റു​ല​ക്ഷം ത​ട്ടി

കാ​ഞ്ഞ​ങ്ങാ​ട്: മ​ണി​ചെ​യി​ൻ ബി​സി​ന​സി​ൽ ചേ​ർ​ത്ത് സൈ​നി​ക​ന്റെ ആ​റു ല​ക്ഷം രൂ​പ ത​ട്ടി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സൈ​നി​ക​നെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ട​ന്ന​ക്കാ​ട് ബാ​ങ്ക് റോ​ഡി​ലെ സി.​ജി. വി​ഷ്ണു​വി​ന്റെ (28) പ​രാ​തി​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി രാ​ഗു​ൽ ഭ​ട്ടി​നെ​തി​രെ​യാ​ണ് (28) കേ​സ്. ക​ര​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​രാ​തി​ക്കാ​ര​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​തി ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​ന്റെ ഭാ​ഗ​മാ​യു​ള്ള പാ​ർ​ട​ണ​ർ​ഷി​പ് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ മേ​യി​ൽ മ​ണി ചെ​യി​ൻ ബി​സി​ന​സി​ൽ ചേ​ർ​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

Kozhikode

Dec 20, 2025, 10:12 am GMT+0000
താജ്മഹൽ അപ്രത്യക്ഷമായി; കനത്ത മൂടൽമഞ്ഞിലമർന്ന് ഉത്തരേന്ത്യ

ആഗ്ര: ഉത്തരേന്ത്യയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് താജ്മഹൽ പൂർണമായി മൂടൽമഞ്ഞിൽ അപ്രത്യക്ഷമായി. കാഴ്ചാപരിധി തീരെയില്ലാത്തതിനാൽ താജ്മഹൽ കാണാനെത്തിയ സഞ്ചാരികൾ ശൂന്യതയിലേക്ക് നോക്കിനിൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ‘താജ് വ്യൂ പോയിന്റിൽ’ നിന്ന് പകർത്തിയ വിഡിയോയിൽ, കട്ടിയുള്ള മൂടൽമഞ്ഞിൽ താജ്മഹൽ തീരെ കാണാൻ കഴിയാത്ത നിലയിലാണ്. താജ്മഹലിന്റെ മനോഹരദൃശ്യം കാണാൻ സാധിക്കാത്തിനെ തുടർന്ന് വിനോദസഞ്ചാരികൾ നിരാശയിലായി. ലോകമഹാദ്ഭുതത്തിനുമേൽ ഉത്തരേന്ത്യൻ തണുപ്പിന്‍റെ വിഷ്വൽ ഇഫക്ടാണ് ഇതെന്ന് ഒരാൾ വിഡിയോക്ക് പ്രതികരണമായി കുറിച്ചു. ‘ജീവിതത്തിൽ കണ്ടതിനേക്കാൾ കൂടുതൽ താജ്മഹലിനെ ഞാൻ പോസ്റ്റ്കാർഡുകളിൽ കണ്ടിട്ടുണ്ട്. ഇത് […]

Kozhikode

Dec 20, 2025, 10:07 am GMT+0000
ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുത്തു; ബസിനും കൈവരിക്കുമിടയില്‍ കുടുങ്ങി വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

വടകര: അശ്രദ്ധമായി മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ബസിനും റോഡരികിലെ കൈവരിക്കുമിടയില്‍ കുടുങ്ങി കോളേജ് വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു.  നാദാപുരം സ്വദേശിനി ‘ദേവനന്ദയി’ല്‍ താമസിക്കുന്ന ദേവാംഗനക്കാണ് പരിക്കേറ്റത്. വടകര എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് ദേവാംഗന. വടകര അഞ്ചുവിളക്ക് ബസ് സ്‌റ്റോപ്പില്‍ രാവിലെയാണ് അപകടമുണ്ടായത്. വടകര-നാദാപുരം റൂട്ടില്‍ ഓടുന്ന അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്. ബസില്‍ നിന്ന് വിദ്യാര്‍ത്ഥി ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുക്കുകയും ദേവാംഗന ബസിനും കൈവരിക്കും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ നിര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ […]

Kozhikode

Dec 20, 2025, 9:58 am GMT+0000
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്രപ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ല എന്നിവയാണ് മുൻകൂർ ജാമ്യ വ്യവസ്ഥകൾ.

Kozhikode

Dec 20, 2025, 9:54 am GMT+0000