ടി.പി. വധക്കേസിലെ അഭിഭാഷകനെ മാറ്റി സംസ്ഥാന സർക്കാർ; കൊടി സുനി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ മൂന്നാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി

ദില്ലി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിനിടെ ടി. പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ […]

Kozhikode

Aug 25, 2026, 11:39 am GMT+0000
അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

അങ്കമാലിയിൽ തീപിടിത്തം. സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമം നടത്തുന്നു. തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന ബാബൂസ് ഹോൾസെയിൽ കടയിലാണ് തീ പിടിച്ചത്. അപകട കാരണം വ്യക്തമല്ല. തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.ഇന്ന് ഉച്ചയ്ക്കു ശേഷം നാലു മണിയോടെയാണ് തീ പടർന്നത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ നിയന്ത്രണവിധേയം എന്ന ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. 6 ഫയർഫോഴ്‌സ് യൂണിറ്റുകൾ […]

Kozhikode

Aug 25, 2026, 11:37 am GMT+0000
വൈദ്യുതി നിരക്ക് ഇനി ‘സമയം’ നോക്കി: പുതിയ നിരക്ക് പരിഷ്കരണ കരടുമായി റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താൻ അടക്കമുള്ള നിർദേശങ്ങളുമായി അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിർദേശമുണ്ട്. 2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്നുള്ള മാർഗനിർദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. സമയം നോക്കി നിരക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശമുണ്ട്. നിലവിൽ മാസം 250 […]

Kozhikode

Aug 25, 2026, 11:34 am GMT+0000
കണ്ണൂർ-വയനാട് പാതയിൽ പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു

കണ്ണൂർ: മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം ചൊവ്വാഴ്ച രാവിലെയോടെയാണ് വൻ മണ്ണിടിച്ചിലുണ്ടായത്. നിടുംപൊയിൽ-പേരിയ ചുരംപാത വഴിയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. തിങ്കളാഴ്‌ച ഉച്ചയോടെ തുടങ്ങിയ മഴ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലടക്കം തുടരുകയാണ്. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. അതിർത്തിയോട് […]

Kozhikode

Aug 25, 2026, 8:54 am GMT+0000
കെ.പി. കരുണാകരൻ നായരുടെ ഏഴാം സ്മരണദിനം: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന് കുടുംബത്തിന്റെ സാമ്പത്തിക സഹായം

അയനിക്കാട്: അയനിക്കാട് പ്രദേശത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തകനായിരുന്ന ശ്രീ കെ.പി. കരുണാകരൻ നായരുടെ ഏഴാം സ്മരണ ദിനത്തിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം കൈമാറി. അദ്ദേഹത്തിന്റെ ഭാര്യ കെ.പി. ചന്ദ്രി, മകൻ ഹരീഷ് എന്നിവരിൽ നിന്ന് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹികൾ ധനസഹായ തുക ഏറ്റുവാങ്ങി.

Kozhikode

Aug 25, 2026, 8:11 am GMT+0000
മഹല്ലുകൾ സാമൂഹിക പുനഃസംവിധാന കേന്ദ്രങ്ങളാവണം

പേരാമ്പ്ര: പുതിയ തലമുറയുടെ സാമൂഹിക ഇടപെടലുകൾ വേഗവും വൈവിധ്യവും നിറഞ്ഞതാണെന്നും, മഹല്ല് സംവിധാനങ്ങൾ സാമൂഹിക പുനഃസംവിധാന കേന്ദ്രങ്ങളായി മാറണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സ്റ്റേറ്റ് സെക്രട്ടറിയും എസ്.എസ്.സി സ്റ്റേറ്റ് കൺവീനറുമായ സി.ടി. അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ അഭിപ്രായപ്പെട്ടു. ഡാറ്റയും ഇൻഫർമേഷനും മുന്നിട്ടുനിൽക്കുന്ന ഇക്കാലത്ത് മഹല്ലുകളും ഡിജിറ്റൽ തലത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എം.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മഹല്ലുകളുടെ സ്മാർട്ട്, ഇ-വൽക്കരണങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പേരാമ്പ്ര മേഖല എസ്.എസ്.സി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

Kozhikode

Aug 25, 2026, 8:04 am GMT+0000
തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം: കല്ലേറിൽ ചില്ലുകൾ തകർത്തു

തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെഞ്ഞാറമൂട്,കിളിമാനൂർ ഡിപ്പോകളിലുള്ള ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ജങ്ഷനിലെ സ്റ്റേ ബസുകളായിരുന്നു ഇവ. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കുമായിട്ടാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kozhikode

Aug 25, 2026, 7:57 am GMT+0000
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിൽ കൽപ്പറ്റ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൽപ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35) നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ വേണുഗോപാൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. സ്ഥിരം ലഹരിവിൽപ്പനക്കാരനായ ഇയാൾ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇത്തരത്തിൽ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച […]

Kozhikode

Aug 25, 2026, 7:56 am GMT+0000
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പൊലീസുകാർ, എസ്പിയെ കണ്ട് ഓടി, സല്യൂട്ടും മറന്നു, പിന്നാലെ സസ്പെൻഷൻ

തിരുവനന്തപുരം:പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ അടിച്ച് ഫിറ്റായ പൊലീസുകാരൻ എസ്പിയെ കണ്ട് ഓടെടാ ഓട്ടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മദ്യത്തിൻറെ തരിപ്പിൽ പ്രോട്ടോക്കോൾ പോലും മറന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിന്നാലെ ഡ്യൂട്ടിക്ക് ഹാജരാകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മദ്യപിക്കുകയും ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും എത്തി. അരുവിക്കര സ്റ്റേഷനിൽ റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്ക നടപടി. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. […]

Kozhikode

Aug 25, 2026, 7:47 am GMT+0000
കൊയിലാണ്ടിയിൽ ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ചു; വഴിയിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് പുലർച്ചെ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന ‘സെനോ’ എന്ന ബസാണ് മോഷണം പോയത്. എന്നാൽ, വഴിമധ്യേ സർവീസ് റോഡിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ പാർക്ക് ചെയ്തിരുന്ന ബസാണ് മോഷ്ടാക്കൾ കടത്തിയത്. തുടർന്ന് പൊയിൽക്കാവിനും ചെങ്ങോട്ട്കാവിനും ഇടയിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ബസ് ചെളിയിൽ […]

Kozhikode

Aug 25, 2026, 7:08 am GMT+0000