ശ്രീനിവാസന് വിട നൽകി കൊച്ചി, മൃതദേഹം വസതിയിലേക്ക്; സംസ്കാരം നാളെ

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ നാളെ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. എറണാകുളം ടൗണ്‍ ഹാളിലെ പൊതുദർശനം പൂർത്തിയാക്കി ഉദയംപേരൂരിലെ വീട്ടിലേക്ക് നടന്‍റെ മൃതദേഹം കൊണ്ടുപോയി. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും പ്രദേശവാസികളും എറണാകുളം ടൗണ്‍ ഹാളിൽ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയ താരത്തെ അവസാനമായി കാണാൻ ഇപ്പോഴും കാത്തുനിൽക്കുന്നത്. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. കഴിഞ്ഞ കുറച്ച് […]

Kozhikode

Dec 20, 2025, 10:47 am GMT+0000
മ​ണി ചെ​യി​ൻ ബി​സി​ന​സ്; സൈ​നി​ക​ന്റെ ആ​റു​ല​ക്ഷം ത​ട്ടി

കാ​ഞ്ഞ​ങ്ങാ​ട്: മ​ണി​ചെ​യി​ൻ ബി​സി​ന​സി​ൽ ചേ​ർ​ത്ത് സൈ​നി​ക​ന്റെ ആ​റു ല​ക്ഷം രൂ​പ ത​ട്ടി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സൈ​നി​ക​നെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ട​ന്ന​ക്കാ​ട് ബാ​ങ്ക് റോ​ഡി​ലെ സി.​ജി. വി​ഷ്ണു​വി​ന്റെ (28) പ​രാ​തി​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി രാ​ഗു​ൽ ഭ​ട്ടി​നെ​തി​രെ​യാ​ണ് (28) കേ​സ്. ക​ര​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​രാ​തി​ക്കാ​ര​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​തി ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​ന്റെ ഭാ​ഗ​മാ​യു​ള്ള പാ​ർ​ട​ണ​ർ​ഷി​പ് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ മേ​യി​ൽ മ​ണി ചെ​യി​ൻ ബി​സി​ന​സി​ൽ ചേ​ർ​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

Kozhikode

Dec 20, 2025, 10:12 am GMT+0000
താജ്മഹൽ അപ്രത്യക്ഷമായി; കനത്ത മൂടൽമഞ്ഞിലമർന്ന് ഉത്തരേന്ത്യ

ആഗ്ര: ഉത്തരേന്ത്യയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് താജ്മഹൽ പൂർണമായി മൂടൽമഞ്ഞിൽ അപ്രത്യക്ഷമായി. കാഴ്ചാപരിധി തീരെയില്ലാത്തതിനാൽ താജ്മഹൽ കാണാനെത്തിയ സഞ്ചാരികൾ ശൂന്യതയിലേക്ക് നോക്കിനിൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ‘താജ് വ്യൂ പോയിന്റിൽ’ നിന്ന് പകർത്തിയ വിഡിയോയിൽ, കട്ടിയുള്ള മൂടൽമഞ്ഞിൽ താജ്മഹൽ തീരെ കാണാൻ കഴിയാത്ത നിലയിലാണ്. താജ്മഹലിന്റെ മനോഹരദൃശ്യം കാണാൻ സാധിക്കാത്തിനെ തുടർന്ന് വിനോദസഞ്ചാരികൾ നിരാശയിലായി. ലോകമഹാദ്ഭുതത്തിനുമേൽ ഉത്തരേന്ത്യൻ തണുപ്പിന്‍റെ വിഷ്വൽ ഇഫക്ടാണ് ഇതെന്ന് ഒരാൾ വിഡിയോക്ക് പ്രതികരണമായി കുറിച്ചു. ‘ജീവിതത്തിൽ കണ്ടതിനേക്കാൾ കൂടുതൽ താജ്മഹലിനെ ഞാൻ പോസ്റ്റ്കാർഡുകളിൽ കണ്ടിട്ടുണ്ട്. ഇത് […]

Kozhikode

Dec 20, 2025, 10:07 am GMT+0000
ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുത്തു; ബസിനും കൈവരിക്കുമിടയില്‍ കുടുങ്ങി വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

വടകര: അശ്രദ്ധമായി മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ബസിനും റോഡരികിലെ കൈവരിക്കുമിടയില്‍ കുടുങ്ങി കോളേജ് വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു.  നാദാപുരം സ്വദേശിനി ‘ദേവനന്ദയി’ല്‍ താമസിക്കുന്ന ദേവാംഗനക്കാണ് പരിക്കേറ്റത്. വടകര എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് ദേവാംഗന. വടകര അഞ്ചുവിളക്ക് ബസ് സ്‌റ്റോപ്പില്‍ രാവിലെയാണ് അപകടമുണ്ടായത്. വടകര-നാദാപുരം റൂട്ടില്‍ ഓടുന്ന അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്. ബസില്‍ നിന്ന് വിദ്യാര്‍ത്ഥി ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുക്കുകയും ദേവാംഗന ബസിനും കൈവരിക്കും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ നിര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ […]

Kozhikode

Dec 20, 2025, 9:58 am GMT+0000
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്രപ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ല എന്നിവയാണ് മുൻകൂർ ജാമ്യ വ്യവസ്ഥകൾ.

Kozhikode

Dec 20, 2025, 9:54 am GMT+0000
യുവതി ബഹളം വെച്ചതോടെ പ്ലാൻ പാളി, സ്റ്റാന്‍റില്‍ നിര്‍ത്തിയിട്ട ബസിൽ കയറി നാലര പവന്‍റെ മാല പൊട്ടിച്ച യുവതികൾ പിടിയിൽ

കോഴിക്കോട്: ബസ്സില്‍ വെച്ച് യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് കരിമ്പാപ്പൊയില്‍ സ്വദേശിയായ യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന മാലയാണ് പ്രതികള്‍ കവരാന്‍ ശ്രമിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ഉള്ളിയേരി ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. സ്റ്റാന്റില്‍ നിര്‍ത്തിയിട്ട നടുവണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സിലാണ് ഇരുവരും മോഷണത്തിനായി കയറിയത്. യുവതിയുടെ നാലര പവന്‍ വരുന്ന സ്വര്‍ണമാല മോഷ്ടിക്കാനായിരുന്നു പദ്ധതി. മാല […]

Kozhikode

Dec 20, 2025, 9:41 am GMT+0000
പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയും ലാലുമുൾപ്പെടെ നീണ്ടനിര, ടൗൺഹാളിൽ ജനത്തിരക്ക്

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മുട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തിയിട്ടുണ്ട്. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.

Kozhikode

Dec 20, 2025, 9:24 am GMT+0000
അപകടസമയത്ത് സംസാരിക്കാനായില്ലെങ്കിലും സ്‍മാർട്ട്‌ഫോൺ രക്ഷയ്‌ക്കെത്തും! ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

സമയബന്ധിതമായ വിവരങ്ങളുടെ അഭാവം മൂലം ജീവൻ നഷ്‌ടപ്പെടാൻ ഇടയാക്കുന്ന റോഡപകടങ്ങളെക്കുറിച്ചും മറ്റ് മെഡിക്കൽ എമർജൻസികളെക്കുറിച്ചും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി ഗൂഗിൾ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ (Android Emergency Live Video) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കിയത്. വാഹനാപകടങ്ങൾ, തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ അടിയന്തിരഘട്ടങ്ങളിൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ സാഹചര്യ അവബോധം നല്‍കാന്‍ […]

Kozhikode

Dec 20, 2025, 9:14 am GMT+0000
ശബരിമലയിൽ മെഗാഫോണിൽ പൊലീസിന്റെ സുപ്രധാന നിര്‍ദേശം; ‘മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം’

ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിര്‍ദേശം നല്‍കുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായര്‍ തുടക്കംകുറിച്ചു. പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പോലീസുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ടീമും ഇക്കാര്യം മെഗാഫോണിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പടി കയറിയെത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ […]

Kozhikode

Dec 20, 2025, 9:08 am GMT+0000
37ാം പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ വേര്‍പാട്; പൊട്ടിക്കരഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്റെ 37ാം ജന്‍മദിനത്തിലുണ്ടായ അച്ഛന്‍ ശ്രീനിവാസന്റെ വേര്‍പാട് തീരാനോവാകുന്നു. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും തമ്മിലുണ്ടായിരുന്നത് അപൂര്‍വമായൊരു ആത്മബന്ധമായിരുന്നു. പൊതുയിടങ്ങളില്‍ പോലും ധ്യാനും ശ്രീനിവാസനും പരസ്പരം ട്രോളിയും കൊണ്ടും കൊടുത്തും ആ ആത്മബന്ധം രസകരമായ രീതിയില്‍ പ്രകടിപ്പിച്ചിരുന്നു. ധ്യാനിനോടുള്ള സ്നേഹം പുറമേയ്ക്ക് പ്രകടിപ്പിക്കാൻ അല്‍പം പിശുക്ക് കാണിച്ച ശ്രീനിവാസൻ പക്ഷേ, അവസാന നാളുകളിൽ ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു. സ്വതസിദ്ധമായ രീതിയിലുള്ള സംസാരമാണ് അച്ഛന്റേയും മക്കളുടേയും പ്രത്യേകത. ധ്യാനിനെ സ്വതസിദ്ധമായ ശൈലിയിൽ വിമർശിക്കുന്നതിൽ […]

Kozhikode

Dec 20, 2025, 8:52 am GMT+0000