തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ ബില്ല് കത്തിച്ച് പയ്യോളിയിലും പുറക്കാട് ടൗണിലും സിപിഐ എം പ്രതിഷേധം

പയ്യോളി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ ബില്ല് കത്തിച്ച് പ്രതിഷേധം. സിപിഐ എം പയ്യോളി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ബീച്ച് റോഡിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഏരിയ സെക്രട്ടറി എം പി ഷിബു ബില്ലിൻ്റെ കോപ്പികത്തിച്ച് ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി കെ ടി ലിഖേഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി വി മനോജൻ , നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, കെ കെ പ്രേമൻ […]

Kozhikode

Dec 20, 2025, 5:39 am GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാപ്രതിഭയാണ് ശ്രീനിവാസൻ. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് അദ്ദേഹം. 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ […]

Kozhikode

Dec 20, 2025, 3:41 am GMT+0000
പാരാസെയ്‌ലിങ്ങിനിടെ യുവാവ് ഡാമിൽ വീണ സംഭവം; പാരഷൂട്ട് നിയന്ത്രണം വിട്ടത് ‌കാരണമെന്ന് പൊലീസ്

മൂന്നാർ : പാരാസെയ്‌ലിങ്ങിനിടെ യുവാവ് ഡാമിൽ വീഴാനിടയായതു ശക്തമായ കാറ്റിൽ പാരഷൂട്ട് നിയന്ത്രണംവിട്ടതു മൂലമെന്നു കണ്ടെത്തൽ. അപകടം സംബന്ധിച്ചു പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ ജില്ലാ അധികൃതർക്കു കൈമാറും. വീണ യുവാവിനെക്കുറിച്ചുള്ള ഒരു വിവരവും നടത്തിപ്പുകാർ സൂക്ഷിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ഇതോടെ മാട്ടുപ്പെട്ടിയിൽ പാരാസെയ്‌ലിങ്ങിനിടെ അപകടം ഉണ്ടായിട്ടില്ല എന്ന ഹൈഡൽ ടൂറിസം അധികൃതരുടെ വിശദീകരണം തെറ്റാണെന്നു വ്യക്തമായി.

Kozhikode

Dec 19, 2025, 5:00 pm GMT+0000
ക്രിസ്മസ് പരീക്ഷ: പ്ലസ്ടു വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ അവധിക്കു ശേഷം, മാറ്റിയത് സാങ്കേതിക കാരണത്താൽ

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തിലെ ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർഥികളുടെ രണ്ടാംപാദ വാർഷിക പരീക്ഷയുടെ (ക്രിസ്മസ് പരീക്ഷ) 20.12.2025 തീയതിയിലെ ഹിന്ദി പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്ക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  

Kozhikode

Dec 19, 2025, 4:54 pm GMT+0000
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസുകളുടെ അഭ്യാസ പ്രകടനത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഗ്രീന്‍സ് ബസ് ഡ്രൈവറായ പെരുമണ്ണ സ്വദേശി മജ്റൂഫാണ് അറസ്റ്റിലായത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കോഴിക്കോട് മാനാഞ്ചിറയില്‍ ഇന്നലെ രാവിലെ നടന്ന അഭ്യാസ പ്രകടനത്തിന്‍റേതാണ് ദൃശ്യങ്ങള്‍. തിരക്കേറിയ റോഡിലാണ് പട്ടാപകല്‍ ഈ അഭ്യാസം. നഗരത്തിലോടുന്ന ഗ്രീന്‍സ് ബസാണ് ഫറോക്ക് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം എന്ന സ്വകാര്യ ബസിലും […]

Kozhikode

Dec 19, 2025, 4:40 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am to 12.00 pm   2.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm   3.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി 3.30 PM to 4.30 PM   4.എല്ലു രോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 PM   ഡോ:ഇർഫാൻ അഹമ്മദ്‌ 4.00 pm to 7.00 pm   5. ഇ എൻ ടി […]

Kozhikode

Dec 19, 2025, 4:27 pm GMT+0000
തുറയൂർ  പയ്യോളി അങ്ങാടി  പട്ടാണികുനി നഫീസ അന്തരിച്ചു

തുറയൂർ : പയ്യോളി അങ്ങാടി പട്ടാണികുനി പരേതനായ ഇസ്‌ഹാഖിന്റെ ഭാര്യ നഫീസ (62)നിര്യാതയായി. മക്കൾ  : നിയാസ്, നവാസ്, നസിയ, നബീന, ഷഫീന മരുമക്കൾ :  ഷഫീന, ഫിദ, ആരിഫ്, കുഞ്ഞമ്മദ്, കബീർ

Kozhikode

Dec 19, 2025, 12:40 pm GMT+0000
പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ എറണാകുളത്ത് പ്രതിഷേധം

കൊച്ചി: പോറ്റിയേ കേറ്റിയേ പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്. ​ഗാനം കൂട്ടത്തോടെ പാടിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. വൈകുന്നേരം 5 മണിയോടെയാണ് എറണാകുളം മേനകയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കെ ബാബു ഉൾപ്പെടെയുള്ള നേതാക്കളാണ് ​ഗാനം പാടി പ്രതിഷേധിച്ചത്. നിരവധി പേരാണ് പാരഡി ​ഗാനത്തിൽ പ്രതിഷേധിക്കാൻ എത്തിയത്. പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ സർക്കാർ പിന്നോട്ട് പോവുകയാണ്. കേസെടുത്ത സംഭവം മരവിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. വിവാദത്തിൽ കൂടുതൽ കേസെടുക്കേണ്ടെന്ന് […]

Kozhikode

Dec 19, 2025, 12:35 pm GMT+0000
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു

കൊച്ചി: കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലെ ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ. കെ സി ജോയ് അന്തരിച്ചു. 75 വയസായിരുന്നു. തമ്മാനി മറ്റം പാറേക്കാട്ടിക്കവല കാട്ടുമറ്റത്തിൽ കുടുംബാംഗമാണ്. കോല‍ഞ്ചേരിയിലെ തറവാട് വീട്ടിലെ കിണറ്റിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് വിവരം. വീടും പരിസരവും ശുചിയാക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. എറണാകുളം നഗരത്തിലാണ് ഏറെക്കാലമായി ഇദ്ദേഹം താമസിച്ചിരുന്നത്. ഇടക്ക് കോലഞ്ചേരിയിലെ തറവാട് വീട് വൃത്തിയാക്കാനും മറ്റും പോകാറുണ്ടായിരുന്നു. വ്യാഴാഴ്‌ച രാവിലെയും ഇതിനായാണ് […]

Kozhikode

Dec 19, 2025, 12:14 pm GMT+0000
പുല്ലുമേട് കാനനപാതയിൽ കര്‍ശന നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം

പത്തനംതിട്ട: പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർത്ഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ. വിർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ – പുല്ലുമേട് പാത തിരഞ്ഞെടുത്ത് ബുക്ക് ചെയ്ത തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർത്ഥാടകരാണ് പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നത്. പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും […]

Kozhikode

Dec 19, 2025, 12:04 pm GMT+0000