കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും……

1.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി 3.30 pm to 4.30 pm   2.ശിശുരോഗ വിഭാഗം ഡോ : ഗിജേഷ്. ജി. കെ 9.30 am to 11.00 am & 4.00 pm to 6.00 pm   3.എല്ലു രോഗ വിഭാഗം ഡോ :റിജു. കെ. പി 10.30amto 1.30 pm ഡോ. ഇർഫാൻഅഹമ്മദ് 4:00 pm to 7 :00 pm   4.ഇ എൻ ടി വിഭാഗം ഡോ.ഫെബിൻ ജെയിംസ് 4.15 […]

Kozhikode

Jul 24, 2026, 2:43 pm GMT+0000
നാദാപുരം വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

നാദാപുരം : മലയാളി യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു. നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) രാത്രി റയ്യാനിലെ മൈദറിൽ നിന്ന് റോഡിന് കുറുകെ കടക്കുമ്പോൾ വാഹനമിടിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പി.പി മൊയ്തു കോടിയൂറ, മാതാവ്: കല്ലേരി പാത്തു. ഭാര്യ: കേളോത്തുംപൊയിൽ ഇർഫാന, മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. സഹോദരൻ. ഫാദിൽ കല്ലേരി. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ […]

Kozhikode

Jul 24, 2026, 12:30 pm GMT+0000
ഇനി ‘പ്രിയദർശിനി’യെ തൊട്ടു കളിച്ചാൽ പണി കിട്ടും; സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോർപ്പറേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കെഎസ്ആർടിസി അറിയിച്ചു. ഇന്നലെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ കെ എസ് ആർ ടി സി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തു. വിവരം ഉടൻ വൈക്കം […]

Kozhikode

Jul 24, 2026, 12:28 pm GMT+0000
കീഴൂർ ശിവക്ഷേത്രത്തിൽ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ മാസം 26 മുതൽ

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ഇരുപത്തിരണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ മാസം 26 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കും. 26-ന് വൈകീട്ട് 5 മണിക്ക് കീഴൂർ പൂവെടിത്തറ, തച്ചൻകുന്ന് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന കലനിറയ്ക്കൽ ഘോഷയാത്ര ചെട്ടിറക്കലിൽ സംഗമിച്ച് കീഴൂർ ശിവക്ഷേത്ര സന്നിധിയിൽ സമാപിക്കും.തുടർന്ന് വൈകീട്ട് 6 മണിക്ക് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് യജ്ഞദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. […]

Kozhikode

Jul 24, 2026, 12:16 pm GMT+0000
പേരാമ്പ്ര ബൈപ്പാസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു

പേരാമ്പ്ര: നിരന്തരം അപകടങ്ങൾ പതിവാകുന്ന പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും വാഹനാപകടം. പൈതോത്ത് റോഡ് ജങ്ഷന് സമീപം പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കക്കാട് ഭാഗത്ത് നിന്ന് കല്ലോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് വാഹനങ്ങളും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.സരിൻ (18) ഞാറക്കാട്ട്, കൂത്താളി , ദിജീഷ് (40) കോടേരിച്ചാൽ , ബിജു (40)കൂവ്വപൊയിൽ, രാജേഷ് (42) കൽപത്തൂർ, എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിൽ നിന്ന് തെറിച്ച് പത്തടിയോളം […]

Kozhikode

Jul 24, 2026, 12:12 pm GMT+0000
പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ ഓപ്പറേഷൻസ് ഐ ജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ പി കെ ശ്രീമതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ ഉടനടി അന്വേഷണ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേഗം അന്വേഷണം […]

Kozhikode

Jul 24, 2026, 12:07 pm GMT+0000
ക്ലിഫ് ഹൗസിൽ യുവമോർച്ച മാർച്ച്‌, ആറാം തവണ ജല പീരങ്കി പ്രയോഗം; പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ

കേരളത്തിൽ പിഎസ്‌സി നടത്തുന്ന ക്രമക്കേടുകൾക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരത്തിനുമെതിരെ ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയ സമരത്തിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരുടെ നീക്കം ഉണ്ടായി. പൊലീസ് ആറ് തവണ ജല പീരങ്കി പ്രയോഗിച്ചു.പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ. ഒരു യുവമോർച്ച പ്രവർത്തകന് പരുക്കേറ്റു.കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല കാര്യങ്ങളും വിളിച്ചു […]

Kozhikode

Jul 24, 2026, 11:01 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും അലേർട്ടുണ്ട്. മറ്റന്നാൾ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര […]

Kozhikode

Jul 24, 2026, 10:39 am GMT+0000
കടത്തനാട് നിക്ഷേപ തട്ടിപ്പ്: ഇബ്രാഹിം ഹാജിയുടെ മരണത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര : കടത്തനാട് ലേബർ സഹകരണ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കുടുംബം. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫൗസിയയാണ് പരാതി സമർപ്പിച്ചത്. ഡി.സി.സി സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡന്റുമായ ടി.വി. സുധീർ കുമാറിന്റെ വീട്ടുമുറ്റത്താണ് കളിപ്പാട്ട വ്യാപാരിയായ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഭാര്യയുടെയും മക്കളുടെയും പേരിൽ […]

Kozhikode

Jul 24, 2026, 10:13 am GMT+0000
ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന,ചോര നീക്കം ചെയ്യാതെ ചിക്കൻ; തിരൂരങ്ങാടിയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് പാചകം ചെയ്ത് വിൽപ്പന നടത്തുന്നതായി നഗരസഭാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തൽ. രുചിക്കും തിക്ക്നെസിനും വേണ്ടി പ്രത്യേക ചേരുവകൾ ചേർക്കുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം നിലനിൽക്കെയാണ് ഇത് ലംഘിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ മൃഗക്കൊഴുപ്പ് ചേർത്ത് മന്തി തയ്യാറാക്കുന്നത് കണ്ടെത്തിയത്. നഗരസഭാ സ്‌ക്വാഡ് പ്രദേശത്തെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ […]

Kozhikode

Jul 24, 2026, 10:12 am GMT+0000