ഇരിങ്ങൽ : കോട്ടക്കൽ കരോട്ടിന്റവിട കുഞ്ഞലിമ (85) നിര്യതയായി. ഭർത്താവ്: പരേതനായ വലിയ താഴത്ത് മൂസ. മക്കൾ: മുഹമ്മദലി, ഇബ്രാഹിം (കുവൈറ്റ്). മരുമക്കൾ:നബീസ, സറീന. സഹോദരങ്ങൾ: പരേതരായ ഉമ്മർകുട്ടി , മമ്മു.
Kozhikode
ഇരിങ്ങൽ : കോട്ടക്കൽ കരോട്ടിന്റവിട കുഞ്ഞലിമ (85) നിര്യതയായി. ഭർത്താവ്: പരേതനായ വലിയ താഴത്ത് മൂസ. മക്കൾ: മുഹമ്മദലി, ഇബ്രാഹിം (കുവൈറ്റ്). മരുമക്കൾ:നബീസ, സറീന. സഹോദരങ്ങൾ: പരേതരായ ഉമ്മർകുട്ടി , മമ്മു.
Kozhikode
തിക്കോടി: പെരുമാൾപുരം പുലി റോഡിൽ പടിഞ്ഞാറേ ചെറിയ പറമ്പത്ത് കൃഷ്ണൻ ആശാരി (62) അന്തരിച്ചു. പരേതരായ ജാനുവിന്റെയും ശങ്കരന്റെയും മകനാണ്. സഹോദരിമാർ: മീനാക്ഷി , രതി, വിലാസിനി,സുനിത.സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ
Kozhikode
ഇരിങ്ങൽ : മൂരാട് കമ്മന വിജയൻ നായർ (80) മുംബൈ ചെമ്പൂരിലെ വസതിയിൽ അന്തരിച്ചു. പരേതരായ നാരായണൻ നായരുടെയും കമ്മന ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ : ഡോ.കല്യാണിക്കുട്ടി വിജയൻ. മക്കൾ: പൂർണിമ, പ്രിയ. മരുമക്കൾ : പ്രമോദ്, പരേതനായ രാജീവ്. സഹോദരി : വിമല എസ് നായർ കമ്മന.
Kozhikode
ദില്ലി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിനിടെ ടി. പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ […]
Kozhikode
അങ്കമാലിയിൽ തീപിടിത്തം. സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമം നടത്തുന്നു. തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന ബാബൂസ് ഹോൾസെയിൽ കടയിലാണ് തീ പിടിച്ചത്. അപകട കാരണം വ്യക്തമല്ല. തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.ഇന്ന് ഉച്ചയ്ക്കു ശേഷം നാലു മണിയോടെയാണ് തീ പടർന്നത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ നിയന്ത്രണവിധേയം എന്ന ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. 6 ഫയർഫോഴ്സ് യൂണിറ്റുകൾ […]
Kozhikode
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താൻ അടക്കമുള്ള നിർദേശങ്ങളുമായി അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിർദേശമുണ്ട്. 2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്നുള്ള മാർഗനിർദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. സമയം നോക്കി നിരക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശമുണ്ട്. നിലവിൽ മാസം 250 […]
Kozhikode
കണ്ണൂർ: മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം ചൊവ്വാഴ്ച രാവിലെയോടെയാണ് വൻ മണ്ണിടിച്ചിലുണ്ടായത്. നിടുംപൊയിൽ-പേരിയ ചുരംപാത വഴിയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലടക്കം തുടരുകയാണ്. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. അതിർത്തിയോട് […]
Kozhikode
അയനിക്കാട്: അയനിക്കാട് പ്രദേശത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തകനായിരുന്ന ശ്രീ കെ.പി. കരുണാകരൻ നായരുടെ ഏഴാം സ്മരണ ദിനത്തിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം കൈമാറി. അദ്ദേഹത്തിന്റെ ഭാര്യ കെ.പി. ചന്ദ്രി, മകൻ ഹരീഷ് എന്നിവരിൽ നിന്ന് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹികൾ ധനസഹായ തുക ഏറ്റുവാങ്ങി.
Kozhikode
പേരാമ്പ്ര: പുതിയ തലമുറയുടെ സാമൂഹിക ഇടപെടലുകൾ വേഗവും വൈവിധ്യവും നിറഞ്ഞതാണെന്നും, മഹല്ല് സംവിധാനങ്ങൾ സാമൂഹിക പുനഃസംവിധാന കേന്ദ്രങ്ങളായി മാറണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സ്റ്റേറ്റ് സെക്രട്ടറിയും എസ്.എസ്.സി സ്റ്റേറ്റ് കൺവീനറുമായ സി.ടി. അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ അഭിപ്രായപ്പെട്ടു. ഡാറ്റയും ഇൻഫർമേഷനും മുന്നിട്ടുനിൽക്കുന്ന ഇക്കാലത്ത് മഹല്ലുകളും ഡിജിറ്റൽ തലത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എം.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മഹല്ലുകളുടെ സ്മാർട്ട്, ഇ-വൽക്കരണങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പേരാമ്പ്ര മേഖല എസ്.എസ്.സി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]
Kozhikode
തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെഞ്ഞാറമൂട്,കിളിമാനൂർ ഡിപ്പോകളിലുള്ള ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ജങ്ഷനിലെ സ്റ്റേ ബസുകളായിരുന്നു ഇവ. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കുമായിട്ടാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Kozhikode