താമരശ്ശേരിയിൽ ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി

താമരശ്ശേരി: താമരശ്ശേരിയിൽ താലൂക്ക് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. കൈതപ്പൊയിൽ തെക്കേപറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു ഇറങ്ങിയ ജസീന പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ​കാണാതാകുമ്പോൾ വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഇടതുവശത്തെ കവിളിൽ കാക്കപ്പുള്ളിയുണ്ട്. കാണാതായ ദിവസത്തിനു ശേഷം ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് പേരാമ്പ്രയിലാണ്. സംഭവത്തിൽ […]

Kozhikode

Aug 27, 2026, 6:08 am GMT+0000
മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ലേറെ പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 800-ലധികം പേരെ കാണാതായതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. കാണാതായവരിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 466 പേർ വിനോദസഞ്ചാരികളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് പ്രളയത്തിന് കാരണമായതെന്നാണ് വിവരം. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും 19 […]

Kozhikode

Aug 27, 2026, 5:00 am GMT+0000
പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് സത്രംക്കാവിന് സമീപം കണ്ടെയ്‌നർ ലോറിയും മരപ്പൊടി കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു. മരപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ധീനാണ് പൊള്ളലേറ്റ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്‌നർ ലോറി ഓടിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ​ഇടിയുടെ ആഘാതത്തിൽ ഇരു ലോറികൾക്കും പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ […]

Kozhikode

Aug 27, 2026, 3:29 am GMT+0000
റോഡരികിൽ ഒരാളോളം പൊക്കത്തിൽ വളർന്ന കഞ്ചാവ് ചെടി കണ്ടെത്തി 

കോഴിക്കോട്: എളേറ്റിൽ വട്ടോളി – പൂനൂർ റോഡിൽ മരം മില്ലിന് സമീപം റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് അഞ്ചടിയോളം ഉയരമുള്ള ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ലഹരിമരുന്ന് സംഘങ്ങൾ ബോധപൂർവം നട്ടുപിടിപ്പിച്ചതാണോ അതോ ഉപേക്ഷിച്ച വിത്തിൽ നിന്ന് സ്വാഭാവികമായി മുളച്ചതാണോ എന്നതിൽ താമരശ്ശേരി എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ​മുമ്പ് പ്രദേശത്തെ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിന് മുകളിൽ നിന്നും സമാനമായ രീതിയിൽ കഞ്ചാവ് ചെടി […]

Kozhikode

Aug 27, 2026, 3:20 am GMT+0000
പാതയോര നിർമ്മാണ വിലക്ക്; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് :ദേശീയപാതകളുടെ മധ്യത്തിൽ നിന്ന് ഇരു വശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളിൽ വാണിജ്യ ആവശ്യത്തിനും ഭൂമിയുടെ ഉപയോഗം വിലക്കിക്കൊണ്ടും നിലവിലുള്ള അനുമതികൾ പുനരവലോകനം ചെയ്യണമെന്ന് നിദ്ദേശിച്ചുമുള്ള സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. അശാസ്ത്രീയവും അപ്രായോഗീകവും ജനവിരുദ്ധവുമായ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്ത് വൻ സാമൂഹിക ദുരന്തത്തിനും വികസന മുരടിപ്പിനും ഇടയാക്കും.ദേശീയ പാതകളുടെ വശങ്ങളിൽ […]

Kozhikode

Aug 27, 2026, 2:59 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ കരോട്ടിന്റവിട കുഞ്ഞലിമ നിര്യതയായി.

ഇരിങ്ങൽ : കോട്ടക്കൽ കരോട്ടിന്റവിട കുഞ്ഞലിമ (85) നിര്യതയായി. ഭർത്താവ്: പരേതനായ വലിയ താഴത്ത് മൂസ. മക്കൾ: മുഹമ്മദലി, ഇബ്രാഹിം (കുവൈറ്റ്). മരുമക്കൾ:നബീസ, സറീന. സഹോദരങ്ങൾ: പരേതരായ ഉമ്മർകുട്ടി , മമ്മു.

Kozhikode

Aug 26, 2026, 10:51 am GMT+0000
തിക്കോടി പെരുമാൾപുരം പടിഞ്ഞാറേ ചെറിയ പറമ്പത്ത് കൃഷ്ണൻ ആശാരി അന്തരിച്ചു.

തിക്കോടി: പെരുമാൾപുരം പുലി റോഡിൽ പടിഞ്ഞാറേ ചെറിയ പറമ്പത്ത് കൃഷ്ണൻ ആശാരി (62) അന്തരിച്ചു. പരേതരായ ജാനുവിന്റെയും ശങ്കരന്റെയും മകനാണ്. സഹോദരിമാർ: മീനാക്ഷി , രതി, വിലാസിനി,സുനിത.സംസ്കാരം ഇന്ന്  രാവിലെ വീട്ടുവളപ്പിൽ    

Kozhikode

Aug 26, 2026, 2:13 am GMT+0000
മൂരാട് കമ്മന വിജയൻ നായർ അന്തരിച്ചു 

ഇരിങ്ങൽ : മൂരാട് കമ്മന വിജയൻ നായർ (80) മുംബൈ ചെമ്പൂരിലെ വസതിയിൽ അന്തരിച്ചു. പരേതരായ നാരായണൻ നായരുടെയും കമ്മന ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ : ഡോ.കല്യാണിക്കുട്ടി വിജയൻ. മക്കൾ: പൂർണിമ, പ്രിയ. മരുമക്കൾ : പ്രമോദ്, പരേതനായ രാജീവ്. സഹോദരി : വിമല എസ് നായർ കമ്മന.

Kozhikode

Aug 25, 2026, 4:03 pm GMT+0000
ടി.പി. വധക്കേസിലെ അഭിഭാഷകനെ മാറ്റി സംസ്ഥാന സർക്കാർ; കൊടി സുനി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ മൂന്നാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി

ദില്ലി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിനിടെ ടി. പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ […]

Kozhikode

Aug 25, 2026, 11:39 am GMT+0000
അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

അങ്കമാലിയിൽ തീപിടിത്തം. സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമം നടത്തുന്നു. തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന ബാബൂസ് ഹോൾസെയിൽ കടയിലാണ് തീ പിടിച്ചത്. അപകട കാരണം വ്യക്തമല്ല. തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.ഇന്ന് ഉച്ചയ്ക്കു ശേഷം നാലു മണിയോടെയാണ് തീ പടർന്നത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ നിയന്ത്രണവിധേയം എന്ന ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. 6 ഫയർഫോഴ്‌സ് യൂണിറ്റുകൾ […]

Kozhikode

Aug 25, 2026, 11:37 am GMT+0000