തൊട്ടിൽപാലം സ്വദേശി ദുബൈയിൽ നിര്യാതനായി

കുറ്റ്യാടി തൊട്ടിൽപാലം കൂടൽ സ്വദേശി അസ്‌ലം കാര്യപ്പറമ്പത്ത് (45) ദുബായിൽ നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ, ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.ദുബായ് റാശിദിയ്യയിൽ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്‌ലം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ സഹോദരങ്ങൾ: ജമീല, സൂറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ.

Kozhikode

Aug 27, 2026, 9:40 am GMT+0000
ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ, അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; അടക്കാൻ സ്ഥലമില്ലെന്ന് കോർപ്പറേഷൻ

കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കൻറെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആയിക്കര ഹാർബറിൽ ജൂലൈ 7നാണ് മധ്യവയസ്കൻ തൂങ്ങിമരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാൾ കുറേ വർഷങ്ങളായി ഹാർബറിൽ ജോലി ചെയ്തുവരികയായിരുന്നു. കായംകുളം സ്വദേശിയാണെന്നും ബാബു എന്നാണ് പേരെന്നും സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. ഇയാളുടെ മരണത്തിന് ശേഷം പൊലീസ് കായംകുളത്ത് അന്വേഷണം നടത്തി. എന്നാൽ വിലാസം സ്ഥിരീകരിക്കാനോ ബന്ധുക്കളെ കണ്ടെത്താനോ കഴിഞ്ഞില്ല. അങ്ങനെയാണ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് […]

Kozhikode

Aug 27, 2026, 9:37 am GMT+0000
കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് ബസ് മറിഞ്ഞത്. പെട്രോൾ പമ്പിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Kozhikode

Aug 27, 2026, 9:05 am GMT+0000
കാശിക്ക് പോകുന്നുവെന്ന് കുറിപ്പ്; ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല, സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല. പ്രത്യേക അന്വേഷണ സംഘം വാരാണസിയിൽ എത്തി തെരച്ചിൽ നടത്തിയെങ്കിലും 17 വയസ്സുകാരനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് സംഘം വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ശിവസൂര്യ വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടി കേരളത്തിൽ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. കാശിക്ക് പോകുന്നുവെന്ന ശിവസൂര്യയുടെ കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വാരാണസിയിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. രണ്ട് ദിവസം […]

Kozhikode

Aug 27, 2026, 8:51 am GMT+0000
നീറ്റ് സമരം: തിരുവനന്തപുരത്ത് മാത്രം 10 കേസുകൾ; പോലീസിനെതിരായ ഹർജികളിൽ സത്യവാങ്മൂലം നൽകി സർക്കാർ

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാർഥി പ്രതിഷേധങ്ങളിൽ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത് തിരുവനന്തപുരത്താണ്, പത്ത് കേസുകൾ. കൊച്ചി സിറ്റിയിൽ 100 പേരെ പ്രതികളാക്കി ഒരു കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴയിൽ എട്ടും തൃശൂരിൽ അഞ്ചും കേസുകളെടുത്തതായും സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. നിയമവിരുദ്ധമായ സംഘം ചേരൽ, അക്രമം, കലാപ ശ്രമം, […]

Kozhikode

Aug 27, 2026, 8:41 am GMT+0000
ശാന്തി പാലിയേറ്റീവിനുള്ള സഹായധനവും ഓണക്കിറ്റും വിതരണം ചെയ്ത് പയ്യോളി ഓട്ടോ ഗുഡ്സ് തൊഴിലാളികൾ

പയ്യോളി: പയ്യോളി ഓട്ടോ ഗുഡ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണവും ശാന്തി പാലിയേറ്റീവ് ക്ലിനിക്കിനുള്ള ധനസഹായ കൈമാറ്റവും സംഘടിപ്പിച്ചു. മെഡിസിൻ സപ്പോർട്ട് ഫണ്ടിലേക്ക് 3000 രൂപയാണ് കോ-ഓർഡിനേഷൻ കമ്മിറ്റി ശാന്തി പാലിയേറ്റീവിനായി നൽകിയത്. ചടങ്ങിൽ റഫീഖ് തൗബ, സന്തോഷ്‌ കെ.സി, ലത്തീഫ് ടി.കെ, ആനന്ദൻ പൊറായി, വള്ളിൽ പപ്പൻ, രതീശൻ വലിയകത്ത്, സജീവൻ യു, അജ്നാസ് ടി, കെ.വി. സുനി എന്നിവർ പങ്കെടുത്തു.

Kozhikode

Aug 27, 2026, 8:39 am GMT+0000
മലപ്പുറം പോത്തുകലിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

മലപ്പുറം: മലപ്പുറം പോത്തുകൽ അപ്പൻകാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. അപ്പൻകാപ്പ് നഗർ സ്വദേശി നിഷ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പോത്തുകൽ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വാക്കുതർക്കമുണ്ടായിരുന്നതായും സുരേഷ് നിഷയെ മുൻപും പലതവണ മർദ്ദിച്ചിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ​ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം മൂന്ന് ദിവസം മുൻപാണ് നടന്നതെന്നാണ് സംശയിക്കുന്നത്. മേലെ മുണ്ടേരി നീർപുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ […]

Kozhikode

Aug 27, 2026, 7:25 am GMT+0000
ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന. 25-ാം തീയതി വരെ 771.29 കോടിയുടെ മദ്യം വിറ്റു. എട്ടു ദിവസത്തെ കണക്കാണ് ഇത്. ഉത്രാട ദിവസം മാത്രം വിറ്റത് 126.31 കോടി രൂപയുടെ മദ്യമാണ്. ഓണം സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് ആദ്യ മൂന്ന് ദിവസത്തെ മദ്യവില്പന 250.96 കോടി രൂപയായിരുന്നു. […]

Kozhikode

Aug 27, 2026, 7:22 am GMT+0000
നേപ്പാളിൽ കുടുങ്ങിയത് 53 മലയാളികൾ; ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടരുന്നു -ഭയപ്പെടേണ്ടതില്ലെന്ന് നോർക്കാ റൂട്ട്സ്

കാഠ്മണ്ഡു: കുട്ടികളടക്കം നേപ്പാളിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നോർക്കാ റൂട്ട്സ്. എംബസികളിൽ നിന്നുള്ള വിവരം അനുസരിച്ച് ഇവർ എല്ലാവരും സുരക്ഷിതരാണ്. ആരെയും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എംബസി മുഖേനയാണ് ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതെന്ന്‌ നോർക്ക റൂട്ട്സ് പ്രതിനിധി രാജേഷ് മാധവൻ അറിയിച്ചു. ഫോണ് മുഖേനെയാണ്‌ 53 പേർ നേപ്പാളിൽ ഉണ്ടെന്ന് വ്യക്തമായത്. ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടരുകയാണ്‌. കാഞ്ഞങ്ങാടു നിന്നുള്ള സഞ്ചാരികളുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. നേപ്പാളിലേക്ക് എത്ര മലയാളികൾ പോയിട്ടുണ്ട് എന്ന […]

Kozhikode

Aug 27, 2026, 6:20 am GMT+0000
താമരശ്ശേരിയിൽ ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി

താമരശ്ശേരി: താമരശ്ശേരിയിൽ താലൂക്ക് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. കൈതപ്പൊയിൽ തെക്കേപറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു ഇറങ്ങിയ ജസീന പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ​കാണാതാകുമ്പോൾ വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഇടതുവശത്തെ കവിളിൽ കാക്കപ്പുള്ളിയുണ്ട്. കാണാതായ ദിവസത്തിനു ശേഷം ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് പേരാമ്പ്രയിലാണ്. സംഭവത്തിൽ […]

Kozhikode

Aug 27, 2026, 6:08 am GMT+0000