പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ചാണ് ടി. കെ. ദാമോദരൻ എന്ന ടി. കെ. ഡി. മുഴപ്പിലങ്ങാട് വിടവാങ്ങുന്നത്. നോവൽ, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാർത്തി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, […]

Kozhikode

Aug 27, 2026, 10:17 am GMT+0000
താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് മാർച്ചോടെ അടച്ചുപൂട്ടും: സമരസമിതിയുമായി ധാരണയിലെത്തി

താമരശ്ശേരി: താമരശ്ശേരിയിൽ ഏറെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്‌കരണ കമ്പനി വരും മാർച്ചോടെ അടച്ചുപൂട്ടും. നിലവിലെ സ്ഥലത്ത് മാർച്ച് വരെ മാത്രമായിരിക്കും കമ്പനി പ്രവർത്തിക്കുകയെന്ന് ഉടമകൾ അറിയിച്ചു. സർക്കാർ കണ്ടെത്തുന്ന മറ്റൊരു വ്യവസായ പ്രദേശത്തേക്ക് ഫാക്ടറി മാറ്റിസ്ഥാപിക്കാനാണ് തീരുമാനം. പി.കെ. ഫിറോസ് എം.എൽ.എയുടെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മധ്യസ്ഥതയിൽ സമരസമിതിയുമായി ഫാക്ടറി ഉടമകൾ നടത്തിയ ചർച്ചയിലാണ് അന്തിമ കരാറിലെത്തിയത്. പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. ​നേരത്തെ വെള്ളപ്പൊക്കത്തിൽ പ്ലാന്റിലെ കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിയതിനെ […]

Kozhikode

Aug 27, 2026, 10:12 am GMT+0000
രാത്രിയിൽ യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ട സംഭവം : സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ

പയ്യോളി: യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പോലീസ് ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകി. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ച സ്വകാര്യ ബസ് ജീവനക്കാരാണ് രാത്രിയിൽ യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ടത്. ഇതേത്തുടർന്ന് യുവതിയെ സ്ഥലത്തെത്തിയവർ കോണിവെച്ച് ദേശീയപാതയിൽനിന്ന് താഴേക്കിറയ്ക്കുകയായിരുന്നു. സ്വകാര്യ ബസ്സുകൾക്ക് ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയില്ല. അത് ലംഘിച്ചാണ് ബസ് സർവീസ് നടത്തിയത് എന്നിരിക്കേ, പാതയിൽ ഒരു യുവതിയെ […]

Kozhikode

Aug 27, 2026, 10:06 am GMT+0000
ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. എഎസ്ഐയെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരിൽ ഇന്നലെയാണ് സംഭവം. ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുതറി രക്ഷപ്പെട്ടു എന്നാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥനെ അറിയിച്ചത്. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസിന് സംശയമുണ്ട്. ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, മനപ്പൂർവ്വമുള്ള മർദ്ദനം എന്നീ വകുപ്പുകൾ […]

Kozhikode

Aug 27, 2026, 10:02 am GMT+0000
തൊട്ടിൽപാലം സ്വദേശി ദുബൈയിൽ നിര്യാതനായി

കുറ്റ്യാടി തൊട്ടിൽപാലം കൂടൽ സ്വദേശി അസ്‌ലം കാര്യപ്പറമ്പത്ത് (45) ദുബായിൽ നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ, ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.ദുബായ് റാശിദിയ്യയിൽ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്‌ലം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ സഹോദരങ്ങൾ: ജമീല, സൂറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ.

Kozhikode

Aug 27, 2026, 9:40 am GMT+0000
ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ, അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; അടക്കാൻ സ്ഥലമില്ലെന്ന് കോർപ്പറേഷൻ

കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കൻറെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആയിക്കര ഹാർബറിൽ ജൂലൈ 7നാണ് മധ്യവയസ്കൻ തൂങ്ങിമരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാൾ കുറേ വർഷങ്ങളായി ഹാർബറിൽ ജോലി ചെയ്തുവരികയായിരുന്നു. കായംകുളം സ്വദേശിയാണെന്നും ബാബു എന്നാണ് പേരെന്നും സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. ഇയാളുടെ മരണത്തിന് ശേഷം പൊലീസ് കായംകുളത്ത് അന്വേഷണം നടത്തി. എന്നാൽ വിലാസം സ്ഥിരീകരിക്കാനോ ബന്ധുക്കളെ കണ്ടെത്താനോ കഴിഞ്ഞില്ല. അങ്ങനെയാണ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് […]

Kozhikode

Aug 27, 2026, 9:37 am GMT+0000
കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് ബസ് മറിഞ്ഞത്. പെട്രോൾ പമ്പിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Kozhikode

Aug 27, 2026, 9:05 am GMT+0000
കാശിക്ക് പോകുന്നുവെന്ന് കുറിപ്പ്; ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല, സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല. പ്രത്യേക അന്വേഷണ സംഘം വാരാണസിയിൽ എത്തി തെരച്ചിൽ നടത്തിയെങ്കിലും 17 വയസ്സുകാരനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് സംഘം വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ശിവസൂര്യ വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടി കേരളത്തിൽ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. കാശിക്ക് പോകുന്നുവെന്ന ശിവസൂര്യയുടെ കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വാരാണസിയിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. രണ്ട് ദിവസം […]

Kozhikode

Aug 27, 2026, 8:51 am GMT+0000
നീറ്റ് സമരം: തിരുവനന്തപുരത്ത് മാത്രം 10 കേസുകൾ; പോലീസിനെതിരായ ഹർജികളിൽ സത്യവാങ്മൂലം നൽകി സർക്കാർ

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാർഥി പ്രതിഷേധങ്ങളിൽ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത് തിരുവനന്തപുരത്താണ്, പത്ത് കേസുകൾ. കൊച്ചി സിറ്റിയിൽ 100 പേരെ പ്രതികളാക്കി ഒരു കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴയിൽ എട്ടും തൃശൂരിൽ അഞ്ചും കേസുകളെടുത്തതായും സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. നിയമവിരുദ്ധമായ സംഘം ചേരൽ, അക്രമം, കലാപ ശ്രമം, […]

Kozhikode

Aug 27, 2026, 8:41 am GMT+0000
ശാന്തി പാലിയേറ്റീവിനുള്ള സഹായധനവും ഓണക്കിറ്റും വിതരണം ചെയ്ത് പയ്യോളി ഓട്ടോ ഗുഡ്സ് തൊഴിലാളികൾ

പയ്യോളി: പയ്യോളി ഓട്ടോ ഗുഡ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണവും ശാന്തി പാലിയേറ്റീവ് ക്ലിനിക്കിനുള്ള ധനസഹായ കൈമാറ്റവും സംഘടിപ്പിച്ചു. മെഡിസിൻ സപ്പോർട്ട് ഫണ്ടിലേക്ക് 3000 രൂപയാണ് കോ-ഓർഡിനേഷൻ കമ്മിറ്റി ശാന്തി പാലിയേറ്റീവിനായി നൽകിയത്. ചടങ്ങിൽ റഫീഖ് തൗബ, സന്തോഷ്‌ കെ.സി, ലത്തീഫ് ടി.കെ, ആനന്ദൻ പൊറായി, വള്ളിൽ പപ്പൻ, രതീശൻ വലിയകത്ത്, സജീവൻ യു, അജ്നാസ് ടി, കെ.വി. സുനി എന്നിവർ പങ്കെടുത്തു.

Kozhikode

Aug 27, 2026, 8:39 am GMT+0000