42 വർഷത്തെ ഒളിവുജീവിതത്തിന് വിരാമമാവുമോ? സുകുമാരക്കുറുപ്പിനോട് സാമ്യമുള്ളയാൾ ബ്രൂണെയിൽ

കേരള പോലീസിന്റെ തലവേദനയായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായി സംശയം. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണേയിലാണ് സുകുമാരക്കുറുപ്പ് ഉള്ളതെന്നാണ് റിപ്പോർട്ട്‌. പേരുമാറ്റി ബ്രൂണെയിലെ ഇന്ത്യൻ സമൂഹവുമായോ മലയാളികളുമായോ പരമാവധി അകലം പാലിച്ച് ഒറ്റപ്പെട്ടാണ് താമസിക്കുന്നതായാണ് വിവരം. ഇയാൾ നാട്ടിലുള്ള ഭാര്യയും മക്കളുമായി നിരന്തരം ബന്ധപ്പെടുകയും ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ അന്വേഷിച്ചതായുള്ള ചാറ്റ് വിവരങ്ങളുമുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള മലയാളിയായ ഒരാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2023ലെ ചിത്രമാണ് പുറത്തുവന്നത്. ഒരു സൈബർ വിദഗ്ദൻ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര […]

Kozhikode

Aug 27, 2026, 12:51 pm GMT+0000
സ്‌കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് വൻ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: പിക്കപ്പ് വാൻ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശി റഷീദ്(57) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം നടന്നത്. താമരശ്ശേരി കൈതപ്പൊയിൽ-നോളജ് സിറ്റി റോഡിലായിരുന്നു സംഭവം.ഉടൻ തന്നെ മറ്റ് യാത്രക്കാർ ചേർന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ റംല പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Kozhikode

Aug 27, 2026, 12:48 pm GMT+0000
ഓട്ടോയ്ക്ക് ഫിറ്റ്നസ് നിഷേധിച്ചു: ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത മന്ത്രി സിപി ജോൺ ട്രാൻസ്പോർട്ട് കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്. ഷൗക്കത്തിൻറെ വീട്ടിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജൻറിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് തൻറെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ടായിരുന്നു. തൻറെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് […]

Kozhikode

Aug 27, 2026, 12:47 pm GMT+0000
ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. […]

Kozhikode

Aug 27, 2026, 12:17 pm GMT+0000
വിസ്ഡം കുടുംബ സംഗമം ; കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും മൂല്യബോധം വളർത്താനും ആഹ്വാനം

കൊയിലാണ്ടി : ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഭാരവാഹികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക, പരസ്പര സഹകരണവും സ്നേഹവും വളർത്തുക, കുടുംബങ്ങളിൽ ഇസ്‌ലാമിക മൂല്യങ്ങളും ധാർമിക ബോധവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ‘ഇല’ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വിസ്‌ഡം ഇസ്‌ലാമിക ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ കെ. പി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. […]

Kozhikode

Aug 27, 2026, 12:04 pm GMT+0000
പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ചാണ് ടി. കെ. ദാമോദരൻ എന്ന ടി. കെ. ഡി. മുഴപ്പിലങ്ങാട് വിടവാങ്ങുന്നത്. നോവൽ, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാർത്തി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, […]

Kozhikode

Aug 27, 2026, 10:17 am GMT+0000
താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് മാർച്ചോടെ അടച്ചുപൂട്ടും: സമരസമിതിയുമായി ധാരണയിലെത്തി

താമരശ്ശേരി: താമരശ്ശേരിയിൽ ഏറെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്‌കരണ കമ്പനി വരും മാർച്ചോടെ അടച്ചുപൂട്ടും. നിലവിലെ സ്ഥലത്ത് മാർച്ച് വരെ മാത്രമായിരിക്കും കമ്പനി പ്രവർത്തിക്കുകയെന്ന് ഉടമകൾ അറിയിച്ചു. സർക്കാർ കണ്ടെത്തുന്ന മറ്റൊരു വ്യവസായ പ്രദേശത്തേക്ക് ഫാക്ടറി മാറ്റിസ്ഥാപിക്കാനാണ് തീരുമാനം. പി.കെ. ഫിറോസ് എം.എൽ.എയുടെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മധ്യസ്ഥതയിൽ സമരസമിതിയുമായി ഫാക്ടറി ഉടമകൾ നടത്തിയ ചർച്ചയിലാണ് അന്തിമ കരാറിലെത്തിയത്. പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. ​നേരത്തെ വെള്ളപ്പൊക്കത്തിൽ പ്ലാന്റിലെ കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിയതിനെ […]

Kozhikode

Aug 27, 2026, 10:12 am GMT+0000
രാത്രിയിൽ യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ട സംഭവം : സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ

പയ്യോളി: യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പോലീസ് ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകി. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ച സ്വകാര്യ ബസ് ജീവനക്കാരാണ് രാത്രിയിൽ യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ടത്. ഇതേത്തുടർന്ന് യുവതിയെ സ്ഥലത്തെത്തിയവർ കോണിവെച്ച് ദേശീയപാതയിൽനിന്ന് താഴേക്കിറയ്ക്കുകയായിരുന്നു. സ്വകാര്യ ബസ്സുകൾക്ക് ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയില്ല. അത് ലംഘിച്ചാണ് ബസ് സർവീസ് നടത്തിയത് എന്നിരിക്കേ, പാതയിൽ ഒരു യുവതിയെ […]

Kozhikode

Aug 27, 2026, 10:06 am GMT+0000
ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. എഎസ്ഐയെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരിൽ ഇന്നലെയാണ് സംഭവം. ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുതറി രക്ഷപ്പെട്ടു എന്നാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥനെ അറിയിച്ചത്. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസിന് സംശയമുണ്ട്. ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, മനപ്പൂർവ്വമുള്ള മർദ്ദനം എന്നീ വകുപ്പുകൾ […]

Kozhikode

Aug 27, 2026, 10:02 am GMT+0000
തൊട്ടിൽപാലം സ്വദേശി ദുബൈയിൽ നിര്യാതനായി

കുറ്റ്യാടി തൊട്ടിൽപാലം കൂടൽ സ്വദേശി അസ്‌ലം കാര്യപ്പറമ്പത്ത് (45) ദുബായിൽ നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ, ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.ദുബായ് റാശിദിയ്യയിൽ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്‌ലം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ സഹോദരങ്ങൾ: ജമീല, സൂറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ.

Kozhikode

Aug 27, 2026, 9:40 am GMT+0000