മത്സരപരീക്ഷകളില്‍ ഇനി സ്വന്തം സ്‌ക്രൈബ് പറ്റില്ല; പരീക്ഷാ ഏജന്‍സി നല്‍കും

മത്സരപ്പരീക്ഷകളില്‍ സ്‌ക്രൈബ് നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഭിന്നശേഷിക്കാര്‍ക്ക് മത്സരപ്പരീക്ഷകളെഴുതാന്‍ സ്വന്തം നിലയ്ക്കു സ്‌ക്രൈബ് എത്തിക്കുന്നതിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം സ്‌ക്രൈബിനെ ഉപയോഗിക്കുന്നതിനു പകരം ഇനി മുതല്‍ പരീക്ഷാ ഏജന്‍സികള്‍ സ്‌ക്രൈബിനെ നല്‍കുന്ന വിധത്തിലേക്കാണ് മാറ്റത്തിനൊരുങ്ങുന്നത്. മത്സരപ്പരീക്ഷാ നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സ്‌ക്രൈബ് നിയമം സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം കര്‍ശനമാക്കുന്നത്. പരീക്ഷാ ഏജന്‍സികള്‍ക്ക് സ്‌ക്രൈബ് സംഘത്തെ തയ്യാറാക്കാന്‍ മന്ത്രാലയം നിര്‍ദേശവും നല്‍കി.സ്‌ക്രൈബാകുന്നവര്‍ പരീക്ഷ എഴുതാന്‍ വേണ്ട കുറഞ്ഞ യോഗ്യതക്ക് രണ്ടോ മൂന്നോ […]

Kozhikode

Sep 4, 2025, 7:03 am GMT+0000
കുതിര്‍ത്ത ഉലുവ കഴിക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്‌

നമ്മുടെ അടുക്കളയില്‍ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ് ഉലുവ. കറിയ്ക്ക് രുചി കൂട്ടാന്‍ ഉലുവ ഉപയോഗിക്കുന്നത് പതിവ് രീതിയാണ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്തു വെച്ച ഉലുവ നിങ്ങല്‍ കഴിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്.   ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവ അടങ്ങിയതാണ് ഉലുവ. ഈ ഉലുവ കുതിര്‍ത്തത് കഴിക്കുന്നത് പ്രധാനമായും നിങ്ങളുടെ അസിഡിറ്റി കുറക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. കൂടാതെ കുതിര്‍ത്ത ഉലുവയില്‍ 30 മുതല്‍ 40 ശതമാനം വരെ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. […]

Kozhikode

Sep 4, 2025, 6:56 am GMT+0000
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോ​ഗബാധ, കുട്ടി ആശുപത്രിയിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോ​ഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kozhikode

Sep 4, 2025, 6:23 am GMT+0000
പട്ടാമ്പിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി അർജുനാണ്(36) മരിച്ചത്. ഷൊർണൂരിലെ സ്വകാര്യകെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടത്. ഷൊർണൂരിലെ പൊലീസ് ക്വട്ടേഴ്സിലാണ് അർജുൻ താമസിക്കുന്നത്. ഷൊർണൂർ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Kozhikode

Sep 4, 2025, 6:19 am GMT+0000
കൊല്ലം ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടം. അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പൂലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തേവലക്കര സ്വദേശി പ്രിന്‍സ് മക്കള്‍ അല്‍ക്ക ( 7) , അതുല്‍ (14) , എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പ്രിന്‍സ് സഞ്ചരിച്ച ജീപ്പും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.ചേര്‍ത്തയിലേക്ക് പോകുകയായിരുന്നു ബസും എതിര്‍ദിശയില്‍ നിന്ന് വന്ന് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റു. ബന്ധുവിനെ യാത്രയാക്കാനായി […]

Kozhikode

Sep 4, 2025, 6:12 am GMT+0000
ബുള്ളറ്റിൽ ‘പറക്കുന്നതിന്’ ഇനി ചെലവേറും; എസ്‌യുവികൾക്കും ഹെവി ബൈക്കുകൾക്കും 40% ജിഎസ്ടി, ഇ വികളുടെ അഞ്ച് ശതമാനത്തിൽ മാറ്റമില്ല

ചെറുകാറുകൾക്കും 350 സിസിയിൽ താഴെയുള്ള എഞ്ചിൻ വലുപ്പമുള്ള മോട്ടോർ സൈക്കിളുകൾക്കും നികുതി കുറച്ച് ഇന്നലെ ചേർന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ. എന്നാൽ, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവികൾ) ഉൾപ്പെടെയുള്ള പ്രീമിയം കാറുകളിൽ ഇനി മുതൽ തൊട്ടാൽ പൊള്ളും. ഈ സെഗ്മെന്‍റിലുള്ള വാഹനങ്ങൾക്ക് 40% ജിഎസ്ടി ഈടാക്കും. അതേസമയം, ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ സെഗ്‌മെന്റുകളിലെ ഇവികൾക്കുള്ള ജിഎസ്ടി നിരക്കിൽ കൗൺസിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ചെറിയ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് […]

Kozhikode

Sep 4, 2025, 6:00 am GMT+0000
കഴുത്തറുത്ത് സ്വിഗ്ഗി, വീണ്ടും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി; വർധനവ് മൂന്നാ‍ഴ്ചക്കിടെ മൂന്നാം തവണ

ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ചെലവേറും. മൂന്നാ‍ഴ്ചക്കിടെ മൂന്നാം തവണയും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗി. വിവിധ ആഘോഷങ്ങളുടെ സീസണായതിനാൽ പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്താക്കളുടെ പോക്കറ്റ് കീറുന്ന തരത്തിലുള്ള തീരുമാനം കമ്പനി എടുത്തിരിക്കുന്നത്. ഒരു ഓർഡറിന് 15 രൂപയാണ് പുതിയ ഉയർത്തിയ പ്ലാറ്റ്‌ഫോം ഫീസ്. ക‍ഴിഞ്ഞ മാസം 16 ന് 12 രൂപയാക്കി ഉയർത്തിയിരുന്നു. പിന്നീടത് 14 രൂപയാക്കി വീണ്ടും കൂട്ടി. ഈ തുകയാണ് വീണ്ടും വർധിപ്പിച്ച് 15 ആക്കിയിരിക്കുന്നത്. 2023 […]

Kozhikode

Sep 4, 2025, 5:54 am GMT+0000
‘നല്ല ഇടി കൊടുത്തു’, മൂന്നാംമുറ ശരിവച്ച അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി; ദൃശ്യങ്ങൾ ലഭിച്ചിട്ടും ചുമത്തിയത് ദുർബല വകുപ്പ്

തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് എതിരായ കസ്റ്റഡി മർദനത്തിൽ, പൊലീസുകാരെ സസ്പെൻഡ് ചെയ്യാതെ നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെടാൻ വീഴ്ചകളേറെ. ദൃശ്യങ്ങൾ ലഭിച്ചിട്ടും ദുർബല വകുപ്പുകൾ മാത്രമാണ് ഉദ്യോഗസ്ഥർക്കു നേരെ ചുമത്തിയത്. കൈ കൊണ്ട് അടിച്ചു എന്ന വകുപ്പു മാത്രമാണ് ചുമത്തിയത്. അന്വേഷണ റിപ്പോർട്ടിൽ മൂന്നാംമുറ ശരിവച്ചിരുന്നു. കൊടുത്തത് നല്ല ഇടി എന്നായിരുന്നു എസിപിയുടെ റിപ്പോർട്ട്. 2023ൽ ആയിരുന്നു ഈ റിപ്പോർട്ട് സമർപ്പിച്ചത്. കീഴുദ്യോഗസ്ഥർക്ക് ഉന്നതരുടെ പരിരക്ഷ ആവോളം ലഭിച്ചു എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. എസ്ഐ […]

Kozhikode

Sep 4, 2025, 5:50 am GMT+0000
ചെറിയൊരാശ്വാസം, പ്രതീക്ഷ; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സർവകാല റെക്കോഡിട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കെ ചെറുതായൊന്ന് ബ്രേക്കിട്ട് സ്വർണം. മലയാളികൾക്ക് ചെറിയ ഒരാശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് സംസ്ഥാനത്ത് പൊന്നിന്‍റെ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ നിന്നും 10 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9795 രൂപയായി. ഇന്നലെ ഒരു ഗ്രാമിന് 9805 രൂപയായിരുന്നു. ഒരു പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 78360 രൂപയായി കുറഞ്ഞിട്ടുണ്ട്. വമ്പൻ മാറ്റമല്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ താഴേക്ക് വില പോകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.സ്വര്‍ണത്തിന്റെ […]

Kozhikode

Sep 4, 2025, 5:36 am GMT+0000
ജിഎസ്ടിയിൽ ഇനി മുതൽ രണ്ട് സ്ലാബുകൾ മാത്രം‌; പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

ജി എസ് ടി ഇരട്ട സ്ലാബിന് അംഗീകാരം നൽകി. സെപ്റ്റംബർ 22 മുതൽ പുതിയ ഘടന നടപ്പിലാക്കും.ഇത് വിവേചനപരമായ നടപടിയല്ല, ജി എസ് ടിയിൽ ഘടനാപരമായ മാറ്റമാണ് വരുത്തിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ആയിരിക്കും. പുതിയ നിരക്കുകൾ കർഷകർക്ക് ഗുണകരം ആയിരിക്കും. എല്ലാ ജിഎസ്ടി കൗൺസിൽ മെമ്പർമാർക്കും ധനമന്ത്രി നന്ദി പറഞ്ഞു. 175 ഉൽപ്പന്നങ്ങളുടെ വില കുറയും. വസ്ത്രങ്ങൾക്ക് വില കുറയും. ഹെയർ ഓയിൽ ഉൽപ്പന്നങ്ങൾക്കും വിലകുറഞ്ഞേക്കും. […]

Kozhikode

Sep 4, 2025, 5:29 am GMT+0000