അയൽവാസികൾ തമ്മിൽ തർക്കം; പെൺകുട്ടിക്ക് കൈക്ക് വെട്ടേറ്റു, സംഭവം തിരുവോണദിവസം രാത്രി

തൃശ്ശൂർ: കുരങ്ങൻപാറയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് കൈക്ക് വെട്ടേറ്റു. മേപ്പുള്ളി വീട്ടിൽ ജോമോളി(17) നാണ് വെട്ടേറ്റത്. ജ്യേഷ്ഠ സഹോദരൻ ജോമോന് പരിക്കേറ്റു. കൈയ്ക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവവുമായി ബന്ധപ്പെട്ട അയൽക്കാരായ അറങ്ങാശ്ശേരി വീട്ടിൽ സിജോ, അഖിൽ എന്നിവരെ പീച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണദിവസം രാത്രി 8.50-ന് ആയിരുന്നു സംഭവം. പ്രതികളും പെൺകുട്ടിയുടെ സഹോദരനുമായി വാക്കുതർക്കമുണ്ടായതായിരുന്നു തുടക്കം. ഇതു തടയാനെത്തിയ ജോമോളെ അഖിൽ മുഖത്ത് മർദിച്ചു. പിന്നീട് […]

Kozhikode

Aug 28, 2026, 7:06 am GMT+0000
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ഗതാഗത സെക്രട്ടറി നാളെ റിപ്പോർട്ട് സമർപ്പിക്കും; എം.വി.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

മലപ്പുറം: മോട്ടോർ വാഹനവകുപ്പ് വാഹനത്തിന് ഫിറ്റ്നസ് നൽകാത്തതിൽ മനംനൊന്ത് ഓട്ടോഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ​ഗതാ​ഗത സെക്രട്ടറി ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മോട്ടോർ വാഹനവകുപ്പിനെതിരേ ​ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ​ഗതാ​ഗത സെക്രട്ടറി അന്വേഷണം നടത്തിയത്. അതിനിടെ, നേരത്തേ രണ്ടുതവണ ഏജന്റുമാർ വഴി ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ഷൗക്കത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതായും ഇത്തവണ ഏജന്റുമാരില്ലാതെ നേരിട്ട് സമീപിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ ഫിറ്റ്നസ് നിഷേധിച്ചതെന്നും ഷൗക്കത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. 2021-ലാണ് ഷൗക്കത്ത് ഈ […]

Kozhikode

Aug 28, 2026, 7:04 am GMT+0000
എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; ഫറോക്കിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും പൊലീസ് എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്ഐ ചമഞ്ഞ് ലഹരി വില്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വിൽപ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരിൽ നിന്നും പണം തട്ടിയെന്നും […]

Kozhikode

Aug 28, 2026, 6:43 am GMT+0000
കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി, ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കായംകുളം സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ചത്. ആയിക്കര ഹാർബറിൽ ജൂലായ് ഏഴിനാണ് ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചുവരികയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കോർപ്പറേഷനും പൊലീസും തമ്മിൽ തർക്കങ്ങളുണ്ടായി. ഇതിനിടെയാണ് ബന്ധുക്കളെത്തി മരിച്ചത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.  

Kozhikode

Aug 28, 2026, 6:38 am GMT+0000
വേൾഡ് മിക്സ് ബോക്‌സിംഗിൽ നേട്ടം; സഹോദരങ്ങളെ ആദരിച്ചു

കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന മൂന്നാമത് വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല മെഡൽ നേട്ടം കൈവരിച്ച സഹോദരങ്ങളായ അഗ്ന കെ.കെ, അശ്വന്ത് കെ.കെ എന്നിവരെ ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ആദരിച്ചു. അണ്ടർ-17 വിഭാഗത്തിലെ 38 കിലോഗ്രാം മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അഗ്ന കെ.കെയെയും അണ്ടർ-14 വിഭാഗത്തിലെ 42 കിലോഗ്രാം മത്സരത്തിൽ വെള്ളി മെഡൽ നേടിയ അശ്വന്ത് കെ.കെയെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. മെഡൽ ജേതാവായ അശ്വന്ത് കെ.കെയ്ക്ക് അസോസിയേഷൻ […]

Kozhikode

Aug 28, 2026, 6:17 am GMT+0000
മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്

മേലടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പ്രോജക്റ്റിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി 2026 സെപ്റ്റംബർ 2-ന് രാവിലെ 10:30-ന് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ‘വാക്ക് ഇൻ ഇന്റർവ്യൂ’ നടക്കും. എം.ബി.ബി.എസ് (MBBS) യോഗ്യതയും ടി.സി.എം.സി (TCMC) രജിസ്ട്രേഷനുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Kozhikode

Aug 28, 2026, 6:06 am GMT+0000
പാഴ്സലായെത്തിയത് റോബോട്ട് കളിപ്പാട്ടം, ഉള്ളിൽ മയക്കുമരുന്ന് പാക്കറ്റുകൾ; യുവാവ് അറസ്റ്റിൽ

കണ്ണൂർ: കളിപ്പാട്ടത്തിനുള്ളിൽ 20.5 ഗ്രാം എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റിൽ. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലി (33) നെയാണ് കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്‌തത്. കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുസൂക്ഷിച്ച റോബോട്ട് കളിപ്പാട്ടത്തിനുള്ളിൽ ചെറിയ കവറുകളിലായിട്ടാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ബെംഗളൂരൂവിൽ നിന്ന് പാർസൽ വഴിയാണ് മയക്കു മരുന്നടങ്ങിയ കളിപ്പാട്ടം കണ്ണൂരിൽ എത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പാർസർ അയച്ചത് ആരെന്ന് കണ്ടെത്താൻ ടൗൺ പോലീസ് അന്വേഷണം ബെംഗളൂരൂവിലേക്ക് […]

Kozhikode

Aug 28, 2026, 5:57 am GMT+0000
ഒറ്റപ്പാലത്ത് വയോധികയോട് ക്രൂരത; ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു; പ്രതിയായ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്. അതിക്രമത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. തുടർന്ന് ഇയാൾ അതിക്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ യുവാവിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. […]

Kozhikode

Aug 28, 2026, 5:28 am GMT+0000
മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

മേലടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി 2026 സെപ്റ്റംബർ 2-ന് രാവിലെ 11:30-ന് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഡി.എം.എൽ.റ്റി (DMLT) അല്ലെങ്കിൽ ബി.എസ്.സി. എം.എൽ.റ്റി (BSc MLT) യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ […]

Kozhikode

Aug 28, 2026, 5:15 am GMT+0000
തിക്കോടി ആവിക്കൽ ഉതിരു പറമ്പിൽ താമസിക്കും മുക്രിവളപ്പിൽ ഹംസ അന്തരിച്ചു

തിക്കോടി: ആവിക്കൽ ഉതിരു പറമ്പിൽ താമസിക്കും മുക്രിവളപ്പിൽ ഹംസ (70) അന്തരിച്ചു. ഭാര്യ കദീജ. മക്കൾ:  ബഷീർ,റജുല. മരുമക്കൾ: ജാഫർ, ഫൗസിയ.സഹോദരങ്ങൾ: മറിയം,മമ്മദ്, ഖദീജ, ഹമീദ്, കുഞ്ഞിപ്പാത്തു

Kozhikode

Aug 28, 2026, 2:48 am GMT+0000