വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പയ്യോളിയിൽ 42-കാരൻ പിടിയിൽ

പയ്യോളി: എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 42-കാരൻ പിടിയിലായി. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫിയെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 25-ന് പയ്യോളി പുളിമുക്ക് ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരം കാണാനെത്തിയതായിരുന്നു വിദ്യാർഥിനി. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kozhikode

Aug 28, 2026, 10:43 am GMT+0000
നേപ്പാൾ പ്രളയം: മരണ സംഖ്യ ഉയരുന്നു, 475 പേർക്ക് ജീവൻ നഷ്ടമായി 60 മലയാളികൾ സുരക്ഷിതരാണെന്ന് റിപ്പോർട്ട്

ദില്ലി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായി. അതേസമയം, 60 മലയാളികൾ സുരക്ഷിതരാണെന്നും അറിയിച്ചു. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരിൽ 60 പേരെ കുറിച്ച് വിവരം ലഭിച്ചു. ഇനി വിവരം ലഭിക്കാനുള്ളത് എട്ടു പേരേക്കുറിച്ചെന്ന് നോർക്ക അറിയിച്ചു. വിവരം ലഭിച്ച 60 മലയാളികളിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണെന്നും നോർക്ക വ്യക്തമാക്കി. ഹെൽപ്പ് ഡെസ്ക്കുകൾ വഴി ആശയവിനിമയം നഷ്ടമായ 82 പേരുടെ വിവരമാണ് ലഭിച്ചിരുന്നത്. ഇനിയും ആശയവിനിമയം […]

Kozhikode

Aug 28, 2026, 10:05 am GMT+0000
അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്. മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിമാറ്റി വിവാദമാക്കുന്നത് ഹിന്ദുത്വവാദികൾ ആണെന്നും സണ്ണി കപിക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസം സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ […]

Kozhikode

Aug 28, 2026, 9:30 am GMT+0000
‘അത് സുകുമാരക്കുറുപ്പല്ല, ദാമോദര മേനോൻ തന്നെ’; ഫോണിൽ സംസാരിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് വിശദീകരിച്ചു ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്തു സെന്റ് ഭൂമിയുണ്ട്. രേഖകൾ പോലീസ് പരിശോധിച്ചു. പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റെതാണെന്ന് കുടുംബാംഗങ്ങളും പറഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി […]

Kozhikode

Aug 28, 2026, 9:17 am GMT+0000
അത്തോളി സ്വദേശിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അത്തോളി സ്വദേശിയെ വേളൂരിൽ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്. വേളൂർ നമ്പ്കുടി താഴെ റോഡിന് സമീപമുള്ള ഓവുചാലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അത്തോളി പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ യു.കെ. ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Kozhikode

Aug 28, 2026, 9:14 am GMT+0000
ഓട്ടോയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കോഴിക്കോട്: മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുക്കം അഭിലാഷ് ജങ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഇടിച്ചു തെറിച്ചുവീണ ആമിനക്കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

Kozhikode

Aug 28, 2026, 8:50 am GMT+0000
ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരേ അധിക്ഷേപം: യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടക്കെതിരേ കേസ്

തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യക്കെതിരേ പോലീസ് കേസ് എടുത്തു. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. അധിക്ഷേപ പരാമർശത്തിന് പിന്നാലെ ദീപ്തി കല്യാണി തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ പോലീസാണ് ധന്യക്കെതിരേ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ആറുവകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്.

Kozhikode

Aug 28, 2026, 8:49 am GMT+0000
അയൽവാസികൾ തമ്മിൽ തർക്കം; പെൺകുട്ടിക്ക് കൈക്ക് വെട്ടേറ്റു, സംഭവം തിരുവോണദിവസം രാത്രി

തൃശ്ശൂർ: കുരങ്ങൻപാറയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് കൈക്ക് വെട്ടേറ്റു. മേപ്പുള്ളി വീട്ടിൽ ജോമോളി(17) നാണ് വെട്ടേറ്റത്. ജ്യേഷ്ഠ സഹോദരൻ ജോമോന് പരിക്കേറ്റു. കൈയ്ക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവവുമായി ബന്ധപ്പെട്ട അയൽക്കാരായ അറങ്ങാശ്ശേരി വീട്ടിൽ സിജോ, അഖിൽ എന്നിവരെ പീച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണദിവസം രാത്രി 8.50-ന് ആയിരുന്നു സംഭവം. പ്രതികളും പെൺകുട്ടിയുടെ സഹോദരനുമായി വാക്കുതർക്കമുണ്ടായതായിരുന്നു തുടക്കം. ഇതു തടയാനെത്തിയ ജോമോളെ അഖിൽ മുഖത്ത് മർദിച്ചു. പിന്നീട് […]

Kozhikode

Aug 28, 2026, 7:06 am GMT+0000
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ഗതാഗത സെക്രട്ടറി നാളെ റിപ്പോർട്ട് സമർപ്പിക്കും; എം.വി.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

മലപ്പുറം: മോട്ടോർ വാഹനവകുപ്പ് വാഹനത്തിന് ഫിറ്റ്നസ് നൽകാത്തതിൽ മനംനൊന്ത് ഓട്ടോഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ​ഗതാ​ഗത സെക്രട്ടറി ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മോട്ടോർ വാഹനവകുപ്പിനെതിരേ ​ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ​ഗതാ​ഗത സെക്രട്ടറി അന്വേഷണം നടത്തിയത്. അതിനിടെ, നേരത്തേ രണ്ടുതവണ ഏജന്റുമാർ വഴി ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ഷൗക്കത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതായും ഇത്തവണ ഏജന്റുമാരില്ലാതെ നേരിട്ട് സമീപിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ ഫിറ്റ്നസ് നിഷേധിച്ചതെന്നും ഷൗക്കത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. 2021-ലാണ് ഷൗക്കത്ത് ഈ […]

Kozhikode

Aug 28, 2026, 7:04 am GMT+0000
എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; ഫറോക്കിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും പൊലീസ് എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്ഐ ചമഞ്ഞ് ലഹരി വില്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വിൽപ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരിൽ നിന്നും പണം തട്ടിയെന്നും […]

Kozhikode

Aug 28, 2026, 6:43 am GMT+0000