ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്ക്, ഒമ്പത് ബൈക്കും രണ്ട് കാറും തകർത്തു

തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമി സംഘം ഒമ്പത് ബൈക്കുകളും രണ്ട് കാറും പൂർണ്ണമായും തകർത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവങ്ങളുടെ തുടക്കം. നാലംഗ സംഘം എത്തി ഓണാഘോഷത്തിനിടയിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. കമ്മറ്റി അംഗങ്ങൾ അവരെ പിന്തിരിപ്പിച്ചു വിട്ടു. എന്നാൽ, 40 ഓളം വരുന്ന സംഘമായി വീണ്ടും 11 മണിയോടെ എത്തി പ്രദേശത്ത് വ്യാപക അക്രമം […]

Kozhikode

Aug 28, 2026, 11:03 am GMT+0000
ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം പട്ടികജാതി പട്ടികവർഗക്കാരന് നൽകണം; ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ദേവസ്വം ബോർ‍ഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി പട്ടികവ‍ർഗ വിഭാഗത്തിൽപ്പെട്ടയാളുകളെയും നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. അയ്യങ്കാളി ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻറെ സാന്നിധ്യത്തിലായിരുന്നു എംപിയുടെ നിർദേശം. കൊടിക്കുന്നിലിൻറെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. എല്ലാ കാലത്തും ദേവസ്വം ബോർഡ് നിയമനം നടക്കുമ്പോൾ ഉയരുന്നതാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ദളിത് പ്രാതിനിധ്യം. എന്നാൽ ഒരിക്കലും രാഷ്ട്രീയ പാർട്ടികൾ അക്കാര്യം പരിഗണിച്ചില്ലെന്ന വിമർശനമാണ് അയ്യങ്കാളി ജയന്തി പരിപാടി വേദിയിൽ വെച്ച് […]

Kozhikode

Aug 28, 2026, 11:02 am GMT+0000
വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം: പ്രതി പിടിയിൽ

വടകര: പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ വടകര പോലീസ് പിടികൂടി. പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ പതിയാരക്കര നീലിയേലത്ത് കടവിന് സമീപത്തായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ റിനാസ് ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി കുത്തേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Kozhikode

Aug 28, 2026, 11:00 am GMT+0000
മെഡിക്കൽ ക്യാമ്പും കലാപരിപാടികളുമായി ടാസ്ക് തിക്കോടിയുടെ ‘ഓണോത്സവം 2026’

തിക്കോടി: നാല് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള ടാസ്ക് തിക്കോടിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും വിവിധ കലാ-കായിക മത്സരങ്ങളും കലാപരിപാടികളും ഗാനമേളയും ഉൾപ്പെടുത്തി ഓണോത്സവം 2026 സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിനും സാമൂഹിക കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടർന്ന് നടന്ന സ്റ്റേജ് പരിപാടികളും ഗാനമേളയും ആഘോഷങ്ങൾക്ക് കൂടുതൽ മികവേകി. പരിപാടിയുടെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. […]

Kozhikode

Aug 28, 2026, 10:55 am GMT+0000
വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പയ്യോളിയിൽ 42-കാരൻ പിടിയിൽ

പയ്യോളി: എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 42-കാരൻ പിടിയിലായി. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫിയെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 25-ന് പയ്യോളി  നടന്ന വടംവലി മത്സരം കാണാനെത്തിയതായിരുന്നു വിദ്യാർഥിനി. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kozhikode

Aug 28, 2026, 10:43 am GMT+0000
നേപ്പാൾ പ്രളയം: മരണ സംഖ്യ ഉയരുന്നു, 475 പേർക്ക് ജീവൻ നഷ്ടമായി 60 മലയാളികൾ സുരക്ഷിതരാണെന്ന് റിപ്പോർട്ട്

ദില്ലി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായി. അതേസമയം, 60 മലയാളികൾ സുരക്ഷിതരാണെന്നും അറിയിച്ചു. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരിൽ 60 പേരെ കുറിച്ച് വിവരം ലഭിച്ചു. ഇനി വിവരം ലഭിക്കാനുള്ളത് എട്ടു പേരേക്കുറിച്ചെന്ന് നോർക്ക അറിയിച്ചു. വിവരം ലഭിച്ച 60 മലയാളികളിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണെന്നും നോർക്ക വ്യക്തമാക്കി. ഹെൽപ്പ് ഡെസ്ക്കുകൾ വഴി ആശയവിനിമയം നഷ്ടമായ 82 പേരുടെ വിവരമാണ് ലഭിച്ചിരുന്നത്. ഇനിയും ആശയവിനിമയം […]

Kozhikode

Aug 28, 2026, 10:05 am GMT+0000
അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്. മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിമാറ്റി വിവാദമാക്കുന്നത് ഹിന്ദുത്വവാദികൾ ആണെന്നും സണ്ണി കപിക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസം സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ […]

Kozhikode

Aug 28, 2026, 9:30 am GMT+0000
‘അത് സുകുമാരക്കുറുപ്പല്ല, ദാമോദര മേനോൻ തന്നെ’; ഫോണിൽ സംസാരിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് വിശദീകരിച്ചു ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്തു സെന്റ് ഭൂമിയുണ്ട്. രേഖകൾ പോലീസ് പരിശോധിച്ചു. പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റെതാണെന്ന് കുടുംബാംഗങ്ങളും പറഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി […]

Kozhikode

Aug 28, 2026, 9:17 am GMT+0000
അത്തോളി സ്വദേശിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അത്തോളി സ്വദേശിയെ വേളൂരിൽ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്. വേളൂർ നമ്പ്കുടി താഴെ റോഡിന് സമീപമുള്ള ഓവുചാലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അത്തോളി പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ യു.കെ. ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Kozhikode

Aug 28, 2026, 9:14 am GMT+0000
ഓട്ടോയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കോഴിക്കോട്: മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുക്കം അഭിലാഷ് ജങ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഇടിച്ചു തെറിച്ചുവീണ ആമിനക്കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

Kozhikode

Aug 28, 2026, 8:50 am GMT+0000