പയ്യോളി: പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ പേ വാർഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവഹിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി. സിന്ധു സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി […]
Kozhikode
