കുറ്റ്യാടിയിൽ കനാൽ പരിസരത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ മുറിച്ചുകടത്തി; തൊട്ടിൽപാലം പോലീസ് കേസെടുത്തു

കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ അജ്ഞാതർ മുറിച്ചു കടത്തി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ പരിസരത്ത് സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാൻ നട്ടുപിടിപ്പിച്ച 20 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടത്. ​മുണ്ടക്കുറ്റി-പശുക്കടവ് റോഡിൽനിന്ന് 50 മീറ്റർ മാറിയുള്ള കനാൽ പരിസരത്തേക്ക് നിലവിൽ മണ്ണിട്ട റോഡ് മാത്രമാണുള്ളത്. രാത്രിയുടെ മറവിലാണ് മോഷ്ടാക്കൾ മരങ്ങൾ മുറിച്ചു കടത്തിയത്. ജലസേചന വകുപ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം […]

Kozhikode

Aug 29, 2026, 6:24 am GMT+0000
172-ാമത് ശ്രീനാരായണഗുരു ജയന്തി: ഇരിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്ര

ഇരിങ്ങൽ: മാനവരാശിക്ക് ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹത്തായ സന്ദേശം പകർന്നുനൽകിയ ശ്രീനാരായണഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധർമ്മ പ്രചരണ സഭ ഇരിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. കോട്ടക്കൽ ബീച്ച് റോഡ് ഗുരുപീഠത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് സമാപിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് സി.പി. രവീന്ദ്രൻ, പി.കെ. ചന്ദ്രൻ, ഗീത നാരങ്ങോളി, രതി തിരുവോത്ത്, […]

Kozhikode

Aug 29, 2026, 6:15 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചെങ്ങോട്ടുകാവ് കവലാട് വെള്ളമണ്ണിൽ റഷീദ് (56) ആണ് മരിച്ചത്. നിലവിൽ കുറുവങ്ങാടാണ് താമസം.ഇന്ന് പുലർച്ചെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കവലാട് നിന്ന് ‘കണ്ണകി’ എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു റഷീദ്. കടലിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എലത്തൂർ കോസ്റ്റൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പിതാവ് : അലവിക്കുട്ടി. മാതാവ് : പാത്തുമ്മ. ഭാര്യ: സുലൈഖ. […]

Kozhikode

Aug 29, 2026, 5:21 am GMT+0000
പയ്യോളിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

പയ്യോളി : ശ്രീനാരായണഗുരു ജയന്തി ചതയ ദിനം എസ്എൻഡിപി യോഗം പയ്യോളി യൂണിയന്റെയും വിവിധശാഖാ യോഗങ്ങളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. യൂണിയൻ ഓഫീസിൽ സെക്രട്ടറി രമേശൻ കുറുമയിൽ പതാക ഉയർത്തി. യൂണിയൻ ഗുരു മന്ദിരത്തിൽ ഗുരു ദേവ അഷ്ടോത്തര നാമ അർച്ചന,ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ഇന്ദിരാ ദേവി, കെ.സുമ, രാഘവൻ കൊളാവി, ​ഇ. സൂരജ്, വി പി. സതീശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി രമേശൻ […]

Kozhikode

Aug 29, 2026, 5:10 am GMT+0000
ഓണാഘോഷത്തിന് സമാപനം; തൃശൂരിൽ ഇന്ന് പുലിക്കളി മഹോത്സവം

തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട് നാല് മണിയോടെ നഗരം പുലികൾ കീഴടക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

Kozhikode

Aug 29, 2026, 4:11 am GMT+0000
റെയിൽ വൺ ആപ്പ് സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടു; ദുരിതത്തിലായി അടിയന്തര യാത്രാക്കാർ

കോഴിക്കോട്: റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘റെയിൽ വൺ’ ആപ്പിന്റെ പ്രവർത്തനം അടിക്കടി തടസ്സപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രികാലങ്ങളിൽ ആപ്പ് സേവനങ്ങൾ നിർത്തിവെക്കുന്നത് പതിവായതോടെ അടിയന്തര യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലാകുന്നത്. വ്യാഴാഴ്ച രാത്രിയും പുലർച്ചെയുമായി മണിക്കൂറുകളോളമാണ് ആപ്പിന്റെ പ്രവർത്തനം വീണ്ടും നിലച്ചത്. ​മറ്റു സാങ്കേതിക സംവിധാനങ്ങളും ഒരേസമയം തടസ്സപ്പെടുന്നതിനാൽ ട്രെയിൻ വിവരങ്ങൾ പോലും അറിയാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നിരന്തരമുണ്ടാകുന്ന അസൗകര്യത്തിൽ കേവലം ഖേദപ്രകടനം നടത്തുന്നതിന് […]

Kozhikode

Aug 29, 2026, 3:55 am GMT+0000
കോട്ടക്കൽ കടവത്ത് കാട്ടിൽ നാണു നിര്യാതനായി.

കോട്ടക്കൽ :കോട്ടക്കൽ കടവത്ത് കാട്ടിൽ നാണു (87) നിര്യാതനായി. മക്കൾ: ബിന്ദു ,ബിനീഷ് ,ബിജിഷ . മരുമക്കൾ: പ്രേമൻ (കുരിക്കിലാട്) ,മജിനി ,രാമകൃഷ്ണൻ (ബാബു). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്  കോട്ടക്കലിലെ വീട്ടുവളപ്പിൽ .  

Kozhikode

Aug 29, 2026, 1:53 am GMT+0000
ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ചെത്തിൽ പ്രഭാകരൻ അന്തരിച്ചു

പയ്യോളി:ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ചെത്തിൽ പ്രഭാകരൻ (73) (ഫാർമസിസ്റ്റ്) അന്തരിച്ചു. ഭാര്യ:സുധ. മക്കൾ:പ്രസൂൺ (ബംഗളൂരു), ജയ്മ.മരുമക്കൾ,: സുദീപ് (കോഴിക്കോട്), അമൃത.പിതാവ് : പരേതനായ സി. കെ വൈദ്യർ( ഇരിങ്ങൽ). മാതാവ്:പരേതയായ ദേവി. സഹോദരങ്ങൾ:രാജൻ വൈദ്യർ (യുഎഇ), പ്രദീപൻ മാധുരി, പ്രവീൺകുമാർ.സഞ്ചയനം ഞായറാഴ്ച.

Kozhikode

Aug 28, 2026, 4:08 pm GMT+0000
മണിയൂർ ചൊവ്വാ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു

പയ്യോളി: മണിയൂർ ചൊവ്വാ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ രണ്ടു പേരും മരണത്തിന് കീഴടങ്ങി. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വടപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30- സംഭവം നടന്നത്. ​നാലംഗ സംഘമാണ് വൈകീട്ടോടെ പുഴയിൽ കുളിക്കാനും നീന്തൽ പഠിക്കാനുമായി എത്തിയത്. കുളിക്കുന്നതിനിടെ നാലുപേരും അപകടത്തിൽ പെടുകയായിരുന്നു. ഇതിൽ രണ്ടുപേർ രക്ഷപെട്ടു. ​അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആദ്യം നബീലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ വടകര സഹകരണ […]

Kozhikode

Aug 28, 2026, 2:06 pm GMT+0000
തിക്കോടി പഞ്ചായത്ത് മുൻ അംഗം പ്രേമ ബാലകൃഷ്ണൻ അന്തരിച്ചു

പുറക്കാട് : പരേതനായ അരട്ടൻകണ്ടി ബാലകൃഷ്ണൻ (റിട്ട.ഖാദി ബോർഡ് ജീവനക്കാരൻ) ൻ്റെ ഭാര്യയും കോഴിക്കോട്  ജില്ല മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിയും തിക്കോടി പഞ്ചായത്ത് മുൻ മെമ്പറും, മേലടി ബ്ലോക്ക്പഞ്ചായത്ത്  മുൻ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രേമ ബാലകൃഷ്ണൻ (55) അന്തരിച്ചു. മക്കൾ: അമൽ കൃഷ്ണ, അനുപമ കൃഷ്ണ (തിക്കോടി പഞ്ചായത്ത് ജീവനക്കാരി). സഹോദരങ്ങൾ : സത്യൻ (മഞ്ഞക്കുളം),സുരേഷ് (ബഹ്റൈൻ) പരേതനായ ബാബു. മരുമക്കൾ: മനുകൃഷ്ണ (ആർമി, മണിയൂർ), അനഘ അമൽ.സംസ്കാര ചടങ്ങുകൾ നാളെ രാവിലെ […]

Kozhikode

Aug 28, 2026, 12:06 pm GMT+0000