വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്ത് ഓഫിസിൽ അഞ്ച് വർഷം ജോലി ചെയ്തു; ഡിവൈഎഫ്ഐ മുൻ നേതാവിനെതിരെ ​കേസെടുത്തു

പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ തൽക്കാലിക ജോലി സമ്പാദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവായിരുന്ന കെ.വി. ഗണപതിക്കെതിരെയാണ് കേസ്. തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ആയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബിരുദം പാസാകാത്ത ഗണപതി, കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബി. കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ചാണ് ജോലി നേടിയത്. തട്ടിപ്പ് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി […]

Kozhikode

Aug 29, 2026, 8:08 am GMT+0000
വയോധികനെ കൊന്ന ശേഷം കേരളം വിട്ടു, ഒളിവിലായിരുന്ന പ്രതി വിശാഖപട്ടണത്തുനിന്ന് പിടിയിൽ; കുടുക്കിയത് അച്ഛന് ചെയ്ത ഫോൺ കോൾ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി റോബിനെ (33) യാണ് വിശാഖപട്ടണത്തുനിന്ന് സാഹസികമായി കസ്റ്റഡിയിൽ എടുത്തത്. ഒളിവിലിരുന്ന് അച്ഛനെ ഫോണിൽ വിളിച്ചതാണ് റോബിൻ കുടുങ്ങാൻ കാരണം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന തിരുവനന്തപുരം സ്വദേശിയായ ചന്ദ്രനെ കൊന്ന കേസിലാണ് റോബിൻ പിടിയിലായത്. ജൂൺ 25ന് രാത്രി റെയിൽവേ സ്റ്റേഷന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിലായിരുന്നു സംഭവം. മദ്യപിച്ചശേഷമുണ്ടായ തർക്കമായിരുന്നു കാരണം. കുറേ നാളുകളായി റെയിൽവേ […]

Kozhikode

Aug 29, 2026, 8:02 am GMT+0000
‘നേപ്പാളിൽ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാൻ സാധ്യത’; വീണ്ടും മിന്നൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

മിന്നൽ പ്രളയം നാശം വിതച്ച നേപ്പാളിൽ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാൻ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 626 മരണം സ്ഥിരീകരിച്ചു. മിന്നൽ പ്രളയത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ നേപ്പാളിൽ വീണ്ടും ഹിമതടാകം പൊട്ടിയേക്കാമെന്ന് ഭീതിയാണ് നിലനിൽക്കുന്നത്. ദുരന്തം നടന്ന പ്രദേശത്തിന്റെ ചുറ്റുമുള്ള പ്രദേശത്ത് ഇപ്പോഴും ഹിമാനികളും ഹിമതടാകങ്ങളും ഉണ്ടെന്നും അവ […]

Kozhikode

Aug 29, 2026, 7:15 am GMT+0000
വിധവയെ കൊന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, ക്വട്ടേഷൻ കൊടുത്തത് ഭർതൃസഹോദരി; 2 പേർക്ക് 5 വർഷം തടവ്

ഇടുക്കി: അനന്തരവകാശികളില്ലാത്ത വിധവയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് അവരെ കൊല്ലാൻ ക്വട്ടേഷൻ എടുത്തകേസിൽ രണ്ട് പ്രതികൾക്ക് അഞ്ചുവർഷം തടവും 40,000 രൂപ പിഴയും. ബന്ധുവായ സ്ത്രീയാണ് ക്വട്ടേഷൻ നൽകിയത്. ഇടുക്കി വെള്ളത്തൂവൽ പൈപ്പുലൈൻ ഭാഗത്ത് തോട്ടുങ്കൽ ആലീസിനെ 50,000 രൂപ ക്വട്ടേഷൻ ഉറപ്പിച്ച് കൊല്ലാൻ ശ്രമിച്ചകേസിലാണ് വിധി. രണ്ടാംപ്രതി കൊന്നത്തടി ഒഴുകയിൽ ഷെയ്‌സ് (44), മൂന്നാംപ്രതി മന്നാംകണ്ടം മുനിത്തണ്ട് പ്ലാച്ചേരി ജയേഷ് (ചന്തു-38) എന്നിവരെയാണ് ഇടുക്കി മൂന്നാം അഡീഷണൽ ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. പിഴത്തുകയിൽ 25,000 രൂപ […]

Kozhikode

Aug 29, 2026, 7:03 am GMT+0000
എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇ. നാരായണൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ എം. ശശികുമാർ, പി. ചാത്തപ്പൻ, വിജയൻ നായർ വിഹായസ്, കെ.എം. ബാലകൃഷ്ണൻ, ടി.എം. ഷീജ എന്നിവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സര പരിപാടികൾ നടന്നു.

Kozhikode

Aug 29, 2026, 7:01 am GMT+0000
കുറ്റ്യാടിയിൽ കനാൽ പരിസരത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ മുറിച്ചുകടത്തി; തൊട്ടിൽപാലം പോലീസ് കേസെടുത്തു

കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ അജ്ഞാതർ മുറിച്ചു കടത്തി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ പരിസരത്ത് സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാൻ നട്ടുപിടിപ്പിച്ച 20 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടത്. ​മുണ്ടക്കുറ്റി-പശുക്കടവ് റോഡിൽനിന്ന് 50 മീറ്റർ മാറിയുള്ള കനാൽ പരിസരത്തേക്ക് നിലവിൽ മണ്ണിട്ട റോഡ് മാത്രമാണുള്ളത്. രാത്രിയുടെ മറവിലാണ് മോഷ്ടാക്കൾ മരങ്ങൾ മുറിച്ചു കടത്തിയത്. ജലസേചന വകുപ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം […]

Kozhikode

Aug 29, 2026, 6:24 am GMT+0000
172-ാമത് ശ്രീനാരായണഗുരു ജയന്തി: ഇരിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്ര

ഇരിങ്ങൽ: മാനവരാശിക്ക് ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹത്തായ സന്ദേശം പകർന്നുനൽകിയ ശ്രീനാരായണഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധർമ്മ പ്രചരണ സഭ ഇരിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. കോട്ടക്കൽ ബീച്ച് റോഡ് ഗുരുപീഠത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് സമാപിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് സി.പി. രവീന്ദ്രൻ, പി.കെ. ചന്ദ്രൻ, ഗീത നാരങ്ങോളി, രതി തിരുവോത്ത്, […]

Kozhikode

Aug 29, 2026, 6:15 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചെങ്ങോട്ടുകാവ് കവലാട് വെള്ളമണ്ണിൽ റഷീദ് (56) ആണ് മരിച്ചത്. നിലവിൽ കുറുവങ്ങാടാണ് താമസം.ഇന്ന് പുലർച്ചെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കവലാട് നിന്ന് ‘കണ്ണകി’ എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു റഷീദ്. കടലിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എലത്തൂർ കോസ്റ്റൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പിതാവ് : അലവിക്കുട്ടി. മാതാവ് : പാത്തുമ്മ. ഭാര്യ: സുലൈഖ. […]

Kozhikode

Aug 29, 2026, 5:21 am GMT+0000
പയ്യോളിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

പയ്യോളി : ശ്രീനാരായണഗുരു ജയന്തി ചതയ ദിനം എസ്എൻഡിപി യോഗം പയ്യോളി യൂണിയന്റെയും വിവിധശാഖാ യോഗങ്ങളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. യൂണിയൻ ഓഫീസിൽ സെക്രട്ടറി രമേശൻ കുറുമയിൽ പതാക ഉയർത്തി. യൂണിയൻ ഗുരു മന്ദിരത്തിൽ ഗുരു ദേവ അഷ്ടോത്തര നാമ അർച്ചന,ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ഇന്ദിരാ ദേവി, കെ.സുമ, രാഘവൻ കൊളാവി, ​ഇ. സൂരജ്, വി പി. സതീശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി രമേശൻ […]

Kozhikode

Aug 29, 2026, 5:10 am GMT+0000
ഓണാഘോഷത്തിന് സമാപനം; തൃശൂരിൽ ഇന്ന് പുലിക്കളി മഹോത്സവം

തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട് നാല് മണിയോടെ നഗരം പുലികൾ കീഴടക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

Kozhikode

Aug 29, 2026, 4:11 am GMT+0000