കിഴൂർ : തച്ചൻ കുന്നിലെ മണ്ണിൽ ശ്രീധരൻ നായർ (73) അന്തരിച്ചു. ഭാര്യ :രമ (അയനിക്കാട് ). മക്കൾ : ശ്രീജ , പരേതനായ മണ്ണിൽ രാജേഷ്. മരുമകൻ : ബാലൻ ( മൂരാട് ).സഹോദരങ്ങൾ: ഗോപി , പരേതയായ ദേവകി.സംസ്കാരം നാളെ രാവിലെ 8 മണി വീട്ട് വളപ്പിൽ.
Kozhikode
കിഴൂർ : തച്ചൻ കുന്നിലെ മണ്ണിൽ ശ്രീധരൻ നായർ (73) അന്തരിച്ചു. ഭാര്യ :രമ (അയനിക്കാട് ). മക്കൾ : ശ്രീജ , പരേതനായ മണ്ണിൽ രാജേഷ്. മരുമകൻ : ബാലൻ ( മൂരാട് ).സഹോദരങ്ങൾ: ഗോപി , പരേതയായ ദേവകി.സംസ്കാരം നാളെ രാവിലെ 8 മണി വീട്ട് വളപ്പിൽ.
Kozhikode
മലപ്പുറം: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതിൽ മയക്കുമരുന്ന് […]
Kozhikode
ചെറുവത്തൂർ: ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന ഓരിമുക്കിലെ പി.അഷറഫി (69) ന്റെ മൊബൈൽ ഫോണിൽ വ്യാജ ആപ്ലിക്കഷേൻ ഇൻസ്റ്റാൾ ചെയ്ത് 1,44,473 രൂപ തട്ടിയെടുത്തു. ഓഗസ്റ്റ് 20-നാണ് ഫോണിലൂടെ പരിചയപ്പെട്ട ഒരാൾ വാട്സാപ്പിൽ മെസേജ് അയച്ച് വിശ്വസിപ്പിച്ചത്. വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചശേഷം ബാങ്ക് അക്കൗണ്ട് നമ്പറും ഒ.ടി.പി.യും കൈക്കലാക്കി പലതവണകളായി 1,44,473 രൂപ പിൻവലിച്ച് പറ്റിച്ചുവെന്നാണ് അഷറഫ് പോലീസിൽ നൽകിയ പരാതി. ചന്തേര പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.
Kozhikode
ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്. മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ ചന്ദ്രബാബു പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തിയിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം ഹാപ്പി ഓണം പറയുന്നതിനിടെ കടക്കാരനുമായി വാക്ക് തർക്കമുണ്ടായതോടെയാണ് ആക്രമണം നടന്നത്. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ […]
Kozhikode
കുളിക്കുന്നതിനിടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെയാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ നടപടി. എന്നാൽ പ്രതിക്കെതിരെ പോലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ചു യുവതി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. ഓഗസ്റ്റ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി കുളിക്കുന്നതിനിടെ കുളിമുറിയുടെ വാതിലിന്റെ വിടവിലൂടെ നവനീത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. ബഹളം കേട്ടെത്തിയ വീട്ടുകാർ നവനീതിനെ തടഞ്ഞുവെച്ചു. ഫോൺ പരിശോധിച്ചപ്പോൾ പരാതിക്കാരിയുടെയും നാട്ടിലെ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങൾ […]
Kozhikode
തൃശ്ശൂർ: തൃശ്ശൂർ തൊയക്കാവിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. കനോലി പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറാൻ ഒരുങ്ങവെ, പുറകിലൂടെ എത്തിയ പ്രജിഷ് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുമാരന്റെ കഴുത്തിന് പുറകിൽ ആഞ്ഞുവെട്ടുകയായിരുന്നു. വെട്ടേറ്റ കുമാരൻ സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച […]
Kozhikode
നാദാപുരം : നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് 92 ഐഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന കടയിലാണ് സംഭവം. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഫോണുകൾ മാത്രമാണ് മോഷ്ടിച്ചത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈൽഫോണുകളാണ് നഷ്ടമായത്. പണം നഷ്ടമായിട്ടില്ല. കടയുടെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു. […]
Kozhikode
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചടങ്ങ് നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താൻ കഴിയാത്തതിനാൽ അന്നുമുതൽ മരിച്ചതായി കണക്കാക്കിയാണ് മുപ്പതാം ചരമദിനം നടത്തുന്നത്. കടലിൽ വള്ളം മറിഞ്ഞാണ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താനാകാത്തതോടെ കുടുംബം പ്രതിഷേധവുമായി […]
Kozhikode
അയനിക്കാട് : പുന്നോളികണ്ടി രാമചന്ദ്രൻ(65) അന്തരിച്ചു. ഭാര്യ: ദേവി ( LIC ഏജൻ്റ്) മക്കൾ :നന്ദിത, പരേതനായ വിഷ്ണു പി.കെ. സഹോദരങ്ങൾ : രാധ,വിമല, ഉഷ,പരേതരായ വിജയൻ,രവീന്ദ്രൻ,സുരേഷ് .
Kozhikode
വിലങ്ങാട് : ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിൽ ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ് ഇയാൾ. പ്രദേശത്തിറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പോത്ത് തിരിഞ്ഞാക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണവം വനമേഖലയിൽനിന്ന് എത്തുന്ന വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണ് വായാട്.
Kozhikode