തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കിയ പശ്ചാത്തലത്തിൽ, ഫയലുകളിലും ഔദ്യോഗിക രേഖകളിലും പേരുമാറ്റാൻ പണം വെറുതെ ചെലവാക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയാതെ ഇംഗ്ലീഷിൽ ‘M’ എന്നും മലയാളത്തിലാണെങ്കിൽ ‘ം’ എന്നും മഷി കൊണ്ട് തിരുത്തി ഉപയോഗിക്കാമെന്ന് നിർദേശത്തിൽ പറയുന്നു. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും പേരുമാറ്റത്തിന് വേണ്ടി മാത്രമായി മാറ്റി സ്ഥാപിക്കേണ്ടതില്ല. കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവ […]
Kozhikode
