യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിക്കുകയും കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ വധശ്രമക്കേസിലും പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ​ബംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽനിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ ചേവായൂർ സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള വാടകവീട്ടിൽ കെട്ടിയിട്ടായിരുന്നു മർദനം. തുടർന്ന് നഗ്നചിത്രങ്ങൾ രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ടു ലക്ഷം […]

Kozhikode

Aug 30, 2026, 6:44 am GMT+0000
കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട; മഷി കൊണ്ട് തിരുത്തിയാൽ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കിയ പശ്ചാത്തലത്തിൽ, ഫയലുകളിലും ഔദ്യോഗിക രേഖകളിലും പേരുമാറ്റാൻ പണം വെറുതെ ചെലവാക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയാതെ ഇംഗ്ലീഷിൽ ‘M’ എന്നും മലയാളത്തിലാണെങ്കിൽ ‘ം’ എന്നും മഷി കൊണ്ട് തിരുത്തി ഉപയോഗിക്കാമെന്ന് നിർദേശത്തിൽ പറയുന്നു. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും പേരുമാറ്റത്തിന് വേണ്ടി മാത്രമായി മാറ്റി സ്ഥാപിക്കേണ്ടതില്ല. ​കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവ […]

Kozhikode

Aug 30, 2026, 5:39 am GMT+0000
സിറിഞ്ച് ഉപയോഗിച്ച് പൊലീസുകാരനെ കുത്തി ലഹരി സംഘം: ഉദ്യോഗസ്ഥന് പരിക്ക്

കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസുകാരനെ ലഹരി സംഘം സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തി കടന്നുകളഞ്ഞ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Kozhikode

Aug 30, 2026, 4:59 am GMT+0000
കണ്ണൂര്‍ സെന്ററല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍: ഒരാള്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സെന്ററല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന തടവുകാരനാണ് ഇയാളെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​അതിനിടെ, കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ഉദ്യോഗസ്ഥനുനേരെ തടവുകാരന്റെ ആക്രമണമുണ്ടായി. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈല്‍ എന്നയാളുടെ മര്‍ദനത്തില്‍ അസി. പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രനാണ് പരിക്കേറ്റത്. സംഭവത്തില്‍ അസി. സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് കണ്ണൂര്‍ […]

Kozhikode

Aug 30, 2026, 4:02 am GMT+0000
നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചിയിൽനിന്നുള്ള 14 അം​ഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.   നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്. ഇവരെ കണ്ടെത്താനായി വിദേശകാര്യമന്ത്രാലയവുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. […]

Kozhikode

Aug 30, 2026, 1:34 am GMT+0000
കിഴൂർ തച്ചൻ കുന്നിലെ മണ്ണിൽ ശ്രീധരൻ നായർ അന്തരിച്ചു

കിഴൂർ : തച്ചൻ കുന്നിലെ മണ്ണിൽ ശ്രീധരൻ നായർ (73) അന്തരിച്ചു. ഭാര്യ :രമ (അയനിക്കാട് ). മക്കൾ : ശ്രീജ , പരേതനായ മണ്ണിൽ രാജേഷ്. മരുമകൻ : ബാലൻ ( മൂരാട് ).സഹോദരങ്ങൾ: ഗോപി , പരേതയായ ദേവകി.സംസ്കാരം നാളെ രാവിലെ 8 മണി വീട്ട് വളപ്പിൽ.

Kozhikode

Aug 29, 2026, 4:46 pm GMT+0000
മഞ്ചേരിയിൽ 12 കോടിയുടെ എം.ഡി.എം.എ പിടികൂടി; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ

മലപ്പുറം: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതിൽ മയക്കുമരുന്ന് […]

Kozhikode

Aug 29, 2026, 11:19 am GMT+0000
ഓൺലൈൻ തട്ടിപ്പ്: വ്യാജ ആപ്പിലൂടെ വയോധികന് നഷ്ടമായത് 1.44 ലക്ഷം; പോലീസ് അന്വേഷണം തുടങ്ങി

ചെറുവത്തൂർ: ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന ഓരിമുക്കിലെ പി.അഷറഫി (69) ന്റെ മൊബൈൽ ഫോണിൽ വ്യാജ ആപ്ലിക്കഷേൻ ഇൻസ്റ്റാൾ ചെയ്ത് 1,44,473 രൂപ തട്ടിയെടുത്തു. ഓഗസ്റ്റ് 20-നാണ് ഫോണിലൂടെ പരിചയപ്പെട്ട ഒരാൾ വാട്‌സാപ്പിൽ മെസേജ് അയച്ച് വിശ്വസിപ്പിച്ചത്. വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചശേഷം ബാങ്ക് അക്കൗണ്ട് നമ്പറും ഒ.ടി.പി.യും കൈക്കലാക്കി പലതവണകളായി 1,44,473 രൂപ പിൻവലിച്ച് പറ്റിച്ചുവെന്നാണ് അഷറഫ് പോലീസിൽ നൽകിയ പരാതി. ചന്തേര പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.

Kozhikode

Aug 29, 2026, 10:43 am GMT+0000
കായംകുളത്ത് ‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, ക്രൂരത; തട്ടുകടക്കാരനെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്. മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ ചന്ദ്രബാബു പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തിയിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം ഹാപ്പി ഓണം പറയുന്നതിനിടെ കടക്കാരനുമായി വാക്ക് തർക്കമുണ്ടായതോടെയാണ് ആക്രമണം നടന്നത്. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ […]

Kozhikode

Aug 29, 2026, 10:37 am GMT+0000
കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്

കുളിക്കുന്നതിനിടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെയാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ നടപടി. എന്നാൽ പ്രതിക്കെതിരെ പോലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ചു യുവതി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. ഓഗസ്റ്റ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി കുളിക്കുന്നതിനിടെ കുളിമുറിയുടെ വാതിലിന്റെ വിടവിലൂടെ നവനീത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. ബഹളം കേട്ടെത്തിയ വീട്ടുകാർ നവനീതിനെ തടഞ്ഞുവെച്ചു. ഫോൺ പരിശോധിച്ചപ്പോൾ പരാതിക്കാരിയുടെയും നാട്ടിലെ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങൾ […]

Kozhikode

Aug 29, 2026, 10:20 am GMT+0000