മലപ്പുറം: ഉടുപ്പിൽ അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിൻറെ മകൾ അവനി (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആമയൂർ എ എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവനി. രണ്ടു മാസം മുൻപാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് ദീപം തെളിക്കുന്നതിനിടെ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കുട്ടി. […]
Kozhikode
