ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികൾ അവതാളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികൾ പൂർണമായും അവതാളത്തിൽ. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോൾ ലേണേഴ്‌സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതൽ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതോടെ പലരും ലൈസൻസ് എടുക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപ്പോർട്ട്. ലേണേഴ്‌സിനുൾപ്പടെ ഡേറ്റ് കിട്ടാതായതോടെ വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് കൂടുതൽ വലയുന്നത്. യുവാക്കൾ കൂട്ടത്തോടെ മറ്റ് സ്ഥലങ്ങളിലെത്തി ലൈസൻസ് എടുക്കുന്നതായും വിവരമുണ്ട്. പ്രശ്‌നം രണ്ട് […]

Kozhikode

Jul 26, 2026, 3:08 am GMT+0000
വീണക്ക് 45 ലക്ഷം രൂപ ലഭിച്ചത് മുൻകൂറായി, ഇൻവോയിസ് നൽകുന്നതിന് മുമ്പേ പണം കിട്ടി; ഇഡിയുടെ കൂടുതൽ തെളിവുകൾ

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു. ഇൻവോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു. അതേസമയം, സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കലിന് […]

Kozhikode

Jul 26, 2026, 2:58 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 10.00 am to6.00pm 2.ഗ്യാസ്ട്രോ എന്റെറോളജി വിഭാഗം ഡോ. അരുൺ. പി ടി 4.00 pm to 6.00 pm 3.യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായ് 2.00pm to3.00pm 4.ശിശുരോഗ വിഭാഗം ഡോ. ഗിജേഷ്. ജി. കെ 9.30amto 12.00 pm ഡോ. ദൃശ്യ. എം 4.00 pm to 6.00 pm 5.ചർമ്മ രോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൽ അസീസ് 9am to 10.00 […]

Kozhikode

Jul 25, 2026, 4:01 pm GMT+0000
ഡൽഹിയിൽ സമരം വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് അഭിവാദ്യമർപ്പിച്ച് ആർ.ജെ.ഡി പയ്യോളിയിൽ പ്രകടനം

പയ്യോളി: ഡൽഹിയിൽ സമരം നടത്തി വിജയം വരിച്ച വിദ്യാർത്ഥി സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ആർ.ജെ.ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി. ​സമരവിജയത്തെ തുടർന്ന് സംഘടിപ്പിച്ച പ്രകടനത്തിന്  പി.ടി. രാഘവൻ, കൊളാവിപ്പാലം രാജൻ, കെ.വി. ചന്ദ്രൻ, കെ.പി. ഗിരീഷ് കുമാർ, ചെറിയാവി സുരേഷ് ബാബു, രാജ് നാരായണൻ, എം.ടി.കെ. ഭാസ്കരൻ, പി.വി. ഇബ്രാഹിം, ഒ.ടി. മുരളീദാസ്, പി.പി. മോഹൻദാസ്, കുൽസു റാഷിദ്‌, ശ്യാജി എന്നിവർ നേതൃത്വം നൽകി.

Kozhikode

Jul 25, 2026, 3:18 pm GMT+0000
‘ബിജെപി സർക്കാർ കുറ്റവാളികളെ സംരക്ഷിച്ചു, കഠിനാധ്വാനം നടത്തി പഠിച്ച കുട്ടികളെ ബുദ്ധിമുട്ടിലാക്കി’: പിണറായി

തിരുവനന്തപുരം: ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ബിജെപി സർക്കാർ കുറ്റവാളികളെ സംരക്ഷിച്ച്, കഠിനാധ്വാനം നടത്തി പഠിച്ച കുട്ടികളെ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് അതിന്റെ അജണ്ട നടപ്പാക്കുകയാണെന്നും അതിനായി എല്ലാ വളഞ്ഞ വഴികളും അവർ സ്വീകരിച്ചിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു. വർഗീയതയെ വലിയതോതിൽ ഉപയോഗിക്കുക, ജനങ്ങളെ വ്യത്യസ്ത ചേരികളിൽ ആക്കുക ഇതായിരുന്നു […]

Kozhikode

Jul 25, 2026, 1:52 pm GMT+0000
കണ്ണൂർ ചൊക്ലിയിൽ രേഖകളില്ലാത്ത 63.78 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കണ്ണൂർ: ചൊക്ലിയിൽ പോലീസിന്റെ റൂട്ടീൻ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 63 ലക്ഷത്തി 78 ആയിരം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 വർഷമായി പെരിങ്ങത്തൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ചവാൻ ദത്തത്രേയസുബറാവുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂരിൽ ‘ടോയ് വേൾഡ്’ എന്ന സ്ഥാപനം നടത്തിവരുന്നയാളാണ് ഇയാൾ. പരിശോധനാ സമയത്ത് കൈവശമുണ്ടായിരുന്ന പണത്തിന് ആവശ്യമായ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് പണം പിടിച്ചെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടേക്കാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചും ചൊക്ലി […]

Kozhikode

Jul 25, 2026, 1:03 pm GMT+0000
എം.ഡി.എം.എ. സാമ്പത്തിക ഇടപാട്: അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശിനി വടകര പോലീസിന്റെ പിടിയിൽ

വടകര: എം.ഡി.എം.എ. വിൽപനയുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക വടകര പോലീസിന്റെ പിടിയിലായി. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് അറസ്റ്റിലായത്. ലഹരിമരുന്ന് സംഘത്തിന്റെ പ്രധാന സാമ്പത്തിക ഇടപാടുകൾ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നിരുന്നത്. മയക്കുമരുന്ന് ആവശ്യമുള്ളവർ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയും മറ്റും അയച്ചു നൽകും. പണം എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റ് കണ്ണികൾ വഴിയാണ് ആവശ്യക്കാർക്ക് ലഹരി എത്തിച്ചിരുന്നത്. കാവ്യ നേരിട്ട് […]

Kozhikode

Jul 25, 2026, 12:21 pm GMT+0000
മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ്; നൽകാത്ത സേവനത്തിൻറെ ഇൻവോയ്സ് നിർമിച്ചത് ഐഫോണിൽ, വ്യാജ ഐടി സേവനത്തിൻറെ കരാറും കണ്ടെത്തി

കൊച്ചി: മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത സേവനത്തിൻറെ ഇൻവോയ്സ് നിർമിച്ചത് ഐഫോണിൽ എന്ന് കണ്ടെത്തൽ. വ്യാജ ഐടി സേവനത്തിൻറെ കരാറും ഫോണിൽ കണ്ടെത്തി. കർത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോൺ വഴിയായിരുന്നു. സേവനങ്ങളെക്കുറിച്ചല്ല, പണമിടപാടുകളെക്കുറിച്ചാണ് ചർച്ചയെന്നും ഇഡി വ്യക്തമാക്കുന്നു. എക്സാലോജിക്കിനെ ഒഴിവാക്കിയപ്പോൾ സിഎംആർഎല്ലിന് വൻനേട്ടമുണ്ടായി. വീണയുടെ പേരിൽ മറ്റൊരു കമ്പനിയും കൂടിയുണ്ടെന്നും ഇഡി കണ്ടെത്തൽ. ലേക്കർ ഇന്ത്യ കോർപിൽ വീണ പാർട്ണറാണ്. കോഴിക്കോടാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായിയുടെ വീട്ടിലെ പരിശോധനയിലാണ് രേഖ […]

Kozhikode

Jul 25, 2026, 11:53 am GMT+0000
പയ്യന്നൂരിൽ പൊലീസിനെ ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി കെ നിഷാദിന് പരോൾ

കൊച്ചി: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗൺസിലർ വി കെ നിഷാദിന് പരോൾ. ഹൈക്കോടതിയാണ് നിഷാദിന് പരോൾ അനുവദിച്ചത്. അഞ്ച് ദിവസത്തേക്കാണ് നിഷാദിന് കോടതി അടിയന്തര പരോൾ അനുവദിച്ചത്. മാതാവിന്റെ ചികിത്സാർത്ഥമാണ് പരോൾ അനുവദിച്ചത്. 2025 നവംബർ 25-നാണ് വി കെ നിഷാദിനെ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരുമാസം കഴിഞ്ഞ് ഡിസംബർ 26-ന് പരോൾ ലഭിച്ച് പുറത്തിറങ്ങി. പരോൾ 2026 ജനുവരി 11 വരെ നീട്ടി. തുടർന്ന് വീണ്ടും […]

Kozhikode

Jul 25, 2026, 11:36 am GMT+0000
പാളയത്തെ ബിജു വധക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു

കോഴിക്കോട്: പാളയത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ദീപക്കിന്റെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആയുധം ഒളിപ്പിച്ച വീടിനെക്കുറിച്ച് ദീപക് പോലീസിന് വിവര നൽകിയത്. ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി കത്തി ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 19-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ […]

Kozhikode

Jul 25, 2026, 11:33 am GMT+0000